95) Sūrat At-Tīn

Printed format

95) سُورَة التِّين

Wa At-Tīni Wa Az-Zaytūni َ095-001. അത്തിയും, ഒലീവും, وَالتِّينِ وَالزَّيْتُونِ
Wa Ţūri Sīnīna َ095-002. സീനാപര്‍വ്വതവും, وَطُورِ سِينِينَ
Wa Hadhā Al-Baladi Al-'Amīni َ095-003. നിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ സത്യം. وَهَذَا الْبَلَدِ الأَمِينِ
Laqad Khalaq Al-'Insāna Fī 'Aĥsani Taqwīmin َ095-004. തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു. لَقَدْ خَلَقْنَا الإِنسَانَ فِي أَحْسَنِ تَقْوِيم ٍ
Thumma Radadnāhu 'Asfala Sāfilīna َ095-005. പിന്നീട്‌ അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു. ثُمَّ رَدَدْنَاهُ~ُ أَسْفَلَ سَافِلِينَ
'Illā Al-Ladhīna 'Āmanū Wa `Amilū Aş-Şāliĥāti Falahum 'Ajrun Ghayru Mamnūnin َ095-006. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അവര്‍ക്കാകട്ടെ മുറിഞ്ഞ്‌ പോകാത്ത പ്രതിഫലമുണ്ടായിരിക്കും. إِلاَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَلَهُمْ أَجْرٌ غَيْرُ مَمْنُون ٍ
Famā Yukadhdhibuka Ba`du Bid-Dīni َ095-007. എന്നിരിക്കെ ഇതിന്‌ ശേഷം പരലോകത്തെ പ്രതിഫല നടപടിയുടെ കാര്യത്തില്‍ ( നബിയേ, ) നിന്നെ നിഷേധിച്ചു തള്ളാന്‍ എന്ത്‌ ന്യായമാണുള്ളത്‌? فَمَا يُكَذِّبُكَ بَعْدُ بِالدِّينِ
'Alaysa Al-Lahu Bi'aĥkami Al-Ĥākimīna َ095-008. അല്ലാഹു വിധികര്‍ത്താക്കളില്‍ വെച്ചു ഏറ്റവും വലിയ വിധികര്‍ത്താവല്ലയോ? أَلَيْسَ اللَّهُ بِأَحْكَمِ الْحَاكِمِينَ
Next Sūrah