87) Sūrat Al-'`lá

Printed format

87) سُورَة الأعلَى

Sabbiĥi Asma Rabbika Al-'A`lá َ087-001. അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക. سَبِّحِ اسْمَ رَبِّكَ الأَعْلَى
Al-Ladhī Khalaqa Fasawwá َ087-002. സൃഷ്ടിക്കുകയും, സംവിധാനിക്കുകയും ചെയ്ത ( രക്ഷിതാവിന്‍റെ ) الَّذِي خَلَقَ فَسَوَّى
Wa Al-Ladhī Qaddara Fahadá َ087-003. വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവനും, وَالَّذِي قَدَّرَ فَهَدَى
Wa Al-Ladhī 'Akhraja Al-Mar`á َ087-004. മേച്ചില്‍ പുറങ്ങള്‍ ഉല്‍പാദിപ്പിച്ചവനും وَالَّذِي أَخْرَجَ الْمَرْعَى
Faja`alahu Ghuthā'an 'Aĥwá َ087-005. എന്നിട്ട്‌ അതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി തീര്‍ത്തവനുമായ ( രക്ഷിതാവിന്‍റെ നാമം ) فَجَعَلَه ُُ غُثَاءً أَحْوَى
Sanuqri'uka Falā Tan َ087-006. നിനക്ക്‌ നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല. سَنُقْرِئُكَ فَلاَ تَنسَى
'Illā Mā Shā'a Al-Lahu  ۚ  'Innahu Ya`lamu Al-Jahra Wa Mā Yakh َ087-007. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. തീര്‍ച്ചയായും അവന്‍ പരസ്യമായതും, രഹസ്യമായിരിക്കുന്നതും അറിയുന്നു. إِلاَّ مَا شَاءَ اللَّهُ  ۚ  إِنَّه ُُ يَعْلَمُ الْجَهْرَ وَمَا يَخْفَى
Wa Nuyassiruka Lilyusrá َ087-008. കൂടുതല്‍ എളുപ്പമുള്ളതിലേക്ക്‌ നിനക്ക്‌ നാം സൌകര്യമുണ്ടാക്കിത്തരുന്നതുമാണ്‌. وَنُيَسِّرُكَ لِلْيُسْرَى
Fadhakkir 'In Nafa`ati Adh-Dhikrá َ087-009. അതിനാല്‍ ഉപദേശം ഫലപ്പെടുന്നുവെങ്കില്‍ നീ ഉപദേശിച്ചു കൊള്ളുക. فَذَكِّرْ إِنْ نَفَعَتِ الذِّكْرَى
Sayadhdhakkaru Man Yakhshá َ087-010. ഭയപ്പെടുന്നവര്‍ ഉപദേശം സ്വീകരിച്ചു കൊള്ളുന്നതാണ്‌. سَيَذَّكَّرُ مَنْ يَخْشَى
Wa Yatajannabuhā Al-'Ash َ087-011. ഏറ്റവും നിര്‍ഭാഗ്യവാനായിട്ടുള്ളവന്‍ അതിനെ ( ഉപദേശത്തെ ) വിട്ടകന്നു പോകുന്നതാണ്‌. وَيَتَجَنَّبُهَا الأَشْقَى
Al-Ladhī Yaşlá An-Nāra Al-Kub َ087-012. വലിയ അഗ്നിയില്‍ കടന്ന്‌ എരിയുന്നവനത്രെ അവന്‍ الَّذِي يَصْلَى النَّارَ الْكُبْرَى
Thumma Lā Yamūtu Fīhā Wa Lā Yaĥyā َ087-013. പിന്നീട്‌ അവന്‍ അതില്‍ മരിക്കുകയില്ല. ജീവിക്കുകയുമില്ല. ثُمَّ لاَ يَمُوتُ فِيهَا وَلاَ يَحْيَا
Qad 'Aflaĥa Man Tazakká َ087-014. തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയം പ്രാപിച്ചു. قَدْ أَفْلَحَ مَنْ تَزَكَّى
Wa Dhakara Asma Rabbihi Faşallá َ087-015. തന്‍റെ രക്ഷിതാവിന്‍റെ നാമം സ്മരിക്കുകയും എന്നിട്ട്‌ നമസ്കരിക്കുകയും ( ചെയ്തവന്‍ ) وَذَكَرَ اسْمَ رَبِّه ِِ فَصَلَّى
Bal Tu'uthirūna Al-Ĥayāata Ad-Dun َ087-016. പക്ഷെ, നിങ്ങള്‍ ഐഹികജീവിതത്തിന്ന്‌ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا
Wa Al-'Ākhiratu Khayrun Wa 'Ab َ087-017. പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും. وَالآخِرَةُ خَيْر ٌ وَأَبْقَى
'Inna Hādhā Lafī Aş-Şuĥufi Al-'Ū َ087-018. തീര്‍ച്ചയായും ഇത്‌ ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്‌. إِنَّ هَذَا لَفِي الصُّحُفِ الأُولَى
Şuĥufi 'Ibrāhīma Wa Mūsá َ087-019. അതായത്‌ ഇബ്രാഹീമിന്‍റെയും മൂസായുടെയും ഏടുകളില്‍. صُحُفِ إِبْرَاهِيمَ وَمُوسَى
Next Sūrah