82) Sūrat Al-'Infiţār

Printed format

82) سُورَة الإنفِطَار

'Idhā As-Samā'u Anfaţarat َ082-001. ആകാശം പൊട്ടി പിളരുമ്പോള്‍. إِذَا السَّمَاءُ انفَطَرَتْ
Wa 'Idhā Al-Kawākibu Antatharat َ082-002. നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോള്‍. وَإِذَا الْكَوَاكِبُ انتَثَرَتْ
Wa 'Idhā Al-Biĥāru Fujjirat َ082-003. സമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍. وَإِذَا الْبِحَارُ فُجِّرَتْ
Wa 'Idhā Al-Qubūru Bu`thirat َ082-004. ഖബ്‌റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്‍ وَإِذَا الْقُبُورُ بُعْثِرَتْ
`Alimat Nafsun Mā Qaddamat Wa 'Akhkharat َ082-005. ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തു വെച്ചതും പിന്നോട്ട്‌ മേറ്റീവ്ച്ചതും എന്താണെന്ന്‌ അറിയുന്നതാണ്‌. عَلِمَتْ نَفْس ٌ مَا قَدَّمَتْ وَأَخَّرَتْ
Yā 'Ayyuhā Al-'Insānu Mā Gharraka Birabbika Al-Karīmi َ082-006. ഹേ; മനുഷ്യാ, ഉദാരനായ നിന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്‌? يَاأَيُّهَا الإِنسَانُ مَا غَرَّكَ بِرَبِّكَ الْكَرِيمِ
Al-Ladhī Khalaqaka Fasawwāka Fa`adalaka َ082-007. നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍. الَّذِي خَلَقَكَ فَسَوَّاكَ فَعَدَلَكَ
Fī 'Ayyi ŞūratinShā'a Rakkabaka َ082-008. താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍. فِي أَيِّ صُورَة ٍ مَا شَاءَ رَكَّبَكَ
Kallā Bal Tukadhdhibūna Bid-Dīni َ082-009. അല്ല; പക്ഷെ, പ്രതിഫല നടപടിയെ നിങ്ങള്‍ നിഷേധിച്ചു തള്ളുന്നു. كَلاَّ بَلْ تُكَذِّبُونَ بِالدِّينِ
Wa 'Inna `Alaykum Laĥāfižīna َ082-010. തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്‌. وَإِنَّ عَلَيْكُمْ لَحَافِظِينَ
Kirāmāan Kātibīna َ082-011. രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്‍മാര്‍. كِرَاما ً كَاتِبِينَ
Ya`lamūna Mā Taf`alūna َ082-012. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ അവര്‍ അറിയുന്നു. يَعْلَمُونَ مَا تَفْعَلُونَ
'Inna Al-'Abrāra Lafī Na`īmin َ082-013. തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും. إِنَّ الأَبْرَارَ لَفِي نَعِيم ٍ
Wa 'Inna Al-Fujjāra Lafī Jaĥīmin َ082-014. തീര്‍ച്ചയായും ദുര്‍മാര്‍ഗികള്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ തന്നെയായിരിക്കും وَإِنَّ الْفُجَّارَ لَفِي جَحِيم ٍ
Yaşlawnahā Yawma Ad-Dīni َ082-015. പ്രതിഫലത്തിന്‍റെ നാളില്‍ അവരതില്‍ കടന്ന്‌ എരിയുന്നതാണ്‌. يَصْلَوْنَهَا يَوْمَ الدِّينِ
Wa Mā Hum `Anhā Bighā'ibīna َ082-016. അവര്‍ക്ക്‌ അതില്‍ നിന്ന്‌ മാറി നില്‍ക്കാനാവില്ല. وَمَا هُمْ عَنْهَا بِغَائِبِينَ
Wa Mā 'Adrāka Mā Yawmu Ad-Dīni َ082-017. പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ? وَمَا أَدْرَاكَ مَا يَوْمُ الدِّينِ
Thumma Mā 'Adrāka Mā Yawmu Ad-Dīni َ082-018. വീണ്ടും; പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ? ثُمَّ مَا أَدْرَاكَ مَا يَوْمُ الدِّينِ
Yawma Lā Tamliku Nafsun Linafsin Shay'āan Wa  ۖ  Al-'Amru Yawma'idhin Lillahi َ082-019. ഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്‍ത്തൃത്വം അല്ലാഹുവിന്നായിരിക്കും. يَوْمَ لاَ تَمْلِكُ نَفْس ٌ لِنَفْس ٍ شَيْئا ً  ۖ  وَالأَمْرُ يَوْمَئِذ ٍ لِلَّهِ
Next Sūrah