79) Sūrat An-Nāzi`āt

Printed format

79) سُورَة النَّازِعَات

Wa An-Nāzi`āti Gharqāan َ079-001. ( അവിശ്വാസികളിലേക്ക്‌ ) ഇറങ്ങിച്ചെന്ന്‌ ( അവരുടെ ആത്മാവുകളെ ) ഊരിയെടുക്കുന്നവ തന്നെയാണ സത്യം. وَالنَّازِعَاتِ غَرْقا ً
Wa An-Nāshāti Nashţāan َ079-002. ( സത്യവിശ്വാസികളുടെ ആത്മാവുകളെ ) സൌമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ, സത്യം. وَالنَّاشِطَاتِ نَشْطا ً
Wa As-Sābiĥāti Sabĥāan َ079-003. ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ, സത്യം. وَالسَّابِحَاتِ سَبْحا ً
Fālssābiqāti Saban َ079-004. എന്നിട്ടു മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ, സത്യം. فَالسَّابِقَاتِ سَبْقا ً
Fālmudabbirāti 'Aman َ079-005. കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം. فَالْمُدَبِّرَاتِ أَمْرا ً
Yawma Tarjufu Ar-Rājifahu َ079-006. ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം. يَوْمَ تَرْجُفُ الرَّاجِفَةُ
Tatba`uhā Ar-Rādifahu َ079-007. അതിനെ തുടര്‍ന്ന്‌ അതിന്‍റെ പിന്നാലെ മറ്റൊന്നും تَتْبَعُهَا الرَّادِفَةُ
Qulūbun Yawma'idhin Wājifahun َ079-008. ചില ഹൃദയങ്ങള്‍ അന്നു വിറച്ചു കൊണ്ടിരിക്കും. قُلُوب ٌ يَوْمَئِذ ٍ وَاجِفَة ٌ
'Abşāruhā Khāshi`ahun َ079-009. അവയുടെ കണ്ണുകള്‍ അന്ന്‌ കീഴ്പോട്ടു താഴ്ന്നിരിക്കും. أَبْصَارُهَا خَاشِعَة ٌ
Yaqūlūna 'A'innā Lamardūdūna Fī Al-Ĥāfirahi َ079-010. അവര്‍ പറയും: തീര്‍ച്ചയായും നാം ( നമ്മുടെ ) മുന്‍സ്ഥിതിയിലേക്ക്‌ മടക്കപ്പെടുന്നവരാണോ? يَقُولُونَ أَئِنَّا لَمَرْدُودُونَ فِي الْحَافِرَةِ
'A'idhā Kunnā `Ižāmāan Nakhirahan َ079-011. നാം ജീര്‍ണിച്ച എല്ലുകളായി കഴിഞ്ഞാലും ( നമുക്ക്‌ മടക്കമോ? ) أَئِذَا كُنَّا عِظَاما ً نَخِرَة ً
Qālū Tilka 'Idhāan Karratun Khāsirahun َ079-012. അവര്‍ പറയുകയാണ്‌: അങ്ങനെയാണെങ്കില്‍ നഷ്ടകരമായ ഒരു തിരിച്ചുവരവായിരിക്കും അത്‌. قَالُوا تِلْكَ إِذا ً كَرَّةٌ خَاسِرَة ٌ
Fa'innamā Hiya Zajratun Wāĥidahun َ079-013. അത്‌ ഒരേയൊരു ഘോരശബ്ദം മാത്രമായിരിക്കും. فَإِنَّمَا هِيَ زَجْرَة ٌ وَاحِدَة ٌ
Fa'idhā Hum Bis-Sāhirahi َ079-014. അപ്പോഴതാ അവര്‍ ഭൂമുഖത്തെത്തിക്കഴിഞ്ഞു. فَإِذَا هُمْ بِالسَّاهِرَةِ
Hal 'Tāka Ĥadīthu Mūsá َ079-015. മൂസാനബിയുടെ വര്‍ത്തമാനം നിനക്ക്‌ വന്നെത്തിയോ? هَلْ أتَاكَ حَدِيثُ مُوسَى
'Idh Nādāhu Rabbuhu Bil-Wādi Al-Muqaddasi Ţūáan َ079-016. ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയില്‍ വെച്ച്‌ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ അദ്ദേഹത്തെ വിളിച്ച്‌ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: إِذْ نَادَاه ُُ رَبُّه ُُ بِالْوَادِ الْمُقَدَّسِ طُوى ً
Adh/hab 'Ilá Fir`awna 'Innahu Ţaghá َ079-017. നീ ഫിര്‍ഔന്‍റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞിരിക്കുന്നു. اذْهَبْ إِلَى فِرْعَوْنَ إِنَّه ُُ طَغَى
Faqul Hal Laka 'Ilá 'An Tazakká َ079-018. എന്നിട്ട്‌ ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ? فَقُلْ هَلْ لَكَ إِلَى أَنْ تَزَكَّى
Wa 'Ahdiyaka 'Ilá Rabbika Fatakhshá َ079-019. നിന്‍റെ രക്ഷിതാവിങ്കലേക്ക്‌ നിനക്ക്‌ ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട്‌ നീ ഭയപ്പെടാനും ( തയ്യാറുണ്ടോ? ) وَأَهْدِيَكَ إِلَى رَبِّكَ فَتَخْشَى
Fa'arāhu Al-'Āyata Al-Kub َ079-020. അങ്ങനെ അദ്ദേഹം ( മൂസാ ) അവന്ന്‌ ആ മഹത്തായ ദൃഷ്ടാന്തം കാണിച്ചുകൊടുത്തു. فَأَرَاهُ الآيَةَ الْكُبْرَى
Fakadhdhaba Wa `Aşá َ079-021. അപ്പോള്‍ അവന്‍ നിഷേധിച്ചു തള്ളുകയും ധിക്കരിക്കുകയും ചെയ്തു. فَكَذَّبَ وَعَصَى
Thumma 'Adbara Yas`á َ079-022. പിന്നെ, അവന്‍ എതിര്‍ ശ്രമങ്ങള്‍ നടത്തുവാനായി പിന്തിരിഞ്ഞു പോയി. ثُمَّ أَدْبَرَ يَسْعَى
Faĥashara Fanādá َ079-023. അങ്ങനെ അവന്‍ ( തന്‍റെ ആള്‍ക്കാരെ ) ശേഖരിച്ചു. എന്നിട്ടു വിളംബരം ചെയ്തു. فَحَشَرَ فَنَادَى
Faqāla 'Anā Rabbukumu Al-'A`lá َ079-024. ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന്‌ അവന്‍ പറഞ്ഞു. فَقَالَ أَنَا رَبُّكُمُ الأَعْلَى
Fa'akhadhahu Al-Lahu Nakāla Al-'Ākhirati Wa Al-'Ū َ079-025. അപ്പോള്‍ പരലോകത്തിലെയും ഇഹലോകത്തിലെയും ശിക്ഷയ്ക്കായി അല്ലാഹു അവനെ പിടികൂടി. فَأَخَذَهُ اللَّهُ نَكَالَ الآخِرَةِ وَالأُولَى
'Inna Fī Dhālika La`ibratan Liman Yakhshá َ079-026. തീര്‍ച്ചയായും അതില്‍ ഭയപ്പെടുന്നവര്‍ക്ക്‌ ഒരു ഗുണപാഠമുണ്ട്‌. إِنَّ فِي ذَلِكَ لَعِبْرَة ً لِمَنْ يَخْشَى
'A'antum 'Ashaddu Khalqāan 'Ami As-Samā'u  ۚ  Banāhā َ079-027. നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍. അതല്ല; ആകാശമാണോ? അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു. أَأَنْتُمْ أَشَدُّ خَلْقاً أَمِ السَّمَاءُ  ۚ  بَنَاهَا
Rafa`a Samkahā Fasawwāhā َ079-028. അതിന്‍റെ വിതാനം അവന്‍ ഉയര്‍ത്തുകയും, അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. رَفَعَ سَمْكَهَا فَسَوَّاهَا
Wa 'Aghţasha Laylahā Wa 'Akhraja Đuĥāhā َ079-029. അതിലെ രാത്രിയെ അവന്‍ ഇരുട്ടാക്കുകയും, അതിലെ പകലിനെ അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു. وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَاهَا
Wa Al-'Arđa Ba`da Dhālika Daĥāhā َ079-030. അതിനു ശേഷം ഭൂമിയെ അവന്‍ വികസിപ്പിച്ചിരിക്കുന്നു. وَالأَرْضَ بَعْدَ ذَلِكَ دَحَاهَا
'Akhraja Minhā Mā'ahā Wa Mar`āhā َ079-031. അതില്‍ നിന്ന്‌ അതിലെ വെള്ളവും സസ്യജാലങ്ങളും അവന്‍ പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു. أَخْرَجَ مِنْهَا مَاءَهَا وَمَرْعَاهَا
Wa Al-Jibāla 'Arsāhā َ079-032. പര്‍വ്വതങ്ങളെ അവന്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു. وَالْجِبَالَ أَرْسَاهَا
Matā`āan Lakum Wa Li'an`āmikum َ079-033. നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌ مَتَاعا ً لَكُمْ وَلِأَنْعَامِكُمْ
Fa'idhā Jā'ati Aţāmmatu Al-Kub َ079-034. എന്നാല്‍ ആ മഹാ വിപത്ത്‌ വരുന്ന സന്ദര്‍ഭം. فَإِذَا جَاءَتِ الطَّامَّةُ الْكُبْرَى
Yawma Yatadhakkaru Al-'Insānu Mā Sa`á َ079-035. അതായതു മനുഷ്യന്‍ താന്‍ അദ്ധ്വാനിച്ചു വെച്ചതിനെപ്പറ്റി ഓര്‍മിക്കുന്ന ദിവസം. يَوْمَ يَتَذَكَّرُ الإِنسَانُ مَا سَعَى
Wa Burrizati Al-Jaĥīmu Liman Yará َ079-036. കാണുന്നവര്‍ക്ക്‌ വേണ്ടി നരകം വെളിവാക്കപ്പെടുന്ന ദിവസം. وَبُرِّزَتِ الْجَحِيمُ لِمَنْ يَرَى
Fa'ammā Man Ţaghá َ079-037. ( അന്ന്‌ ) ആര്‍ അതിരുകവിയുകയും فَأَمَّا مَنْ طَغَى
Wa 'Āthara Al-Ĥayāata Ad-Dun َ079-038. ഇഹലോകജീവിതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തുവോ وَآثَرَ الْحَيَاةَ الدُّنْيَا
Fa'inna Al-Jaĥīma Hiya Al-Ma'wá َ079-039. ( അവന്ന്‌ ) കത്തിജ്വലിക്കുന്ന നരകം തന്നെയാണ്‌ സങ്കേതം. فَإِنَّ الْجَحِيمَ هِيَ الْمَأْوَى
Wa 'Ammā Man Khāfa Maqāma Rabbihi Wa Nahá An-Nafsa `Ani Al-Hawá َ079-040. അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന്‌ വിലക്കിനിര്‍ത്തുകയും ചെയ്തുവോ وَأَمَّا مَنْ خَافَ مَقَامَ رَبِّه ِِ وَنَهَى النَّفْسَ عَنِ الْهَوَى
Fa'inna Al-Jannata Hiya Al-Ma'wá َ079-041. ( അവന്ന്‌ ) സ്വര്‍ഗം തന്നെയാണ്‌ സങ്കേതം. فَإِنَّ الْجَنَّةَ هِيَ الْمَأْوَى
Yas'alūnaka `Ani As-Sā`ati 'Ayyāna Mursāhā َ079-042. ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ്‌ സംഭവിക്കുക എന്ന്‌ അവര്‍ നിന്നോട്‌ ചോദിക്കുന്നു. يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا
Fīma 'Anta Min Dhikrāhā َ079-043. നിനക്ക്‌ അതിനെപ്പറ്റി എന്ത്‌ പറയാനാണുള്ളത്‌? فِيمَ أَنْتَ مِنْ ذِكْرَاهَا
'Ilá Rabbika Muntahāhā َ079-044. നിന്‍റെ രക്ഷിതാവിങ്കലേക്കാണ്‌ അതിന്‍റെ കലാശം. إِلَى رَبِّكَ مُنتَهَاهَا
'Innamā 'Anta Mundhiru Man Yakhshāhā َ079-045. അതിനെ ഭയപ്പെടുന്നവര്‍ക്ക്‌ ഒരു താക്കീതുകാരന്‍ മാത്രമാണ്‌ നീ. إِنَّمَا أَنْتَ مُنذِرُ مَنْ يَخْشَاهَا
Ka'annahum Yawma Yarawnahā Lam Yalbathū 'Illā `Ashīyatan 'Aw Đuĥāhā َ079-046. അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ ( ഇവിടെ ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും ( അവര്‍ക്ക്‌ തോന്നുക. ) كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلاَّ عَشِيَّةً أَوْ ضُحَاهَا
Next Sūrah