80) Sūrat `Abasa

Printed format

80) سُورَة عَبَسَ

`Abasa Wa Tawallá َ080-001. അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു. عَبَسَ وَتَوَلَّى
'An Jā'ahu Al-'A`má َ080-002. അദ്ദേഹത്തിന്‍റെ ( നബിയുടെ ) അടുത്ത്‌ ആ അന്ധന്‍ വന്നതിനാല്‍. أَنْ جَاءَهُ الأَعْمَى
Wa Mā Yudrīka La`allahu Yazzakká َ080-003. ( നബിയേ, ) നിനക്ക്‌ എന്തറിയാം? അയാള്‍ ( അന്ധന്‍ ) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ? وَمَا يُدْرِيكَ لَعَلَّه ُُ يَزَّكَّى
'Aw Yadhdhakkaru Fatanfa`ahu Adh-Dhikrá َ080-004. അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക്‌ പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ. أَوْ يَذَّكَّرُ فَتَنْفَعَهُ الذِّكْرَى
'Ammā Mani Astaghná َ080-005. എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ أَمَّا مَنِ اسْتَغْنَى
Fa'anta Lahu Taşaddá َ080-006. നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു. فَأَنْتَ لَه ُُ تَصَدَّى
Wa Mā `Alayka 'Allā Yazzakká َ080-007. അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ്‌ കുറ്റം? وَمَا عَلَيْكَ أَلاَّ يَزَّكَّى
Wa 'Ammā Man Jā'aka Yas`á َ080-008. എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ, وَأَمَّا مَنْ جَاءَكَ يَسْعَى
Wa Huwa Yakhshá َ080-009. ( അല്ലാഹുവെ ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട്‌ وَهُوَ يَخْشَى
Fa'anta `Anhu Talahhá َ080-010. അവന്‍റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു. فَأَنْتَ عَنْهُ تَلَهَّى
Kallā 'Innahā Tadhkirahun َ080-011. നിസ്സംശയം ഇത്‌ ( ഖുര്‍ആന്‍ ) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച. كَلاَّ إِنَّهَا تَذْكِرَة ٌ
Faman Shā'a Dhakarahu َ080-012. അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത്‌ ഓര്‍മിച്ച്‌ കൊള്ളട്ടെ. فَمَنْ شَاءَ ذَكَرَهُ
Fī Şuĥufin Mukarramahin َ080-013. ആദരണീയമായ ചില ഏടുകളിലാണത്‌. فِي صُحُف ٍ مُكَرَّمَة ٍ
Marfū`atin Muţahharahin َ080-014. ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍) مَرْفُوعَة ٍ مُطَهَّرَة ٍ
Bi'aydī Safarahin َ080-015. ചില സന്ദേശവാഹകരുടെ കൈകളിലാണത്‌. بِأَيْدِي سَفَرَة ٍ
Kirāmin Bararahin َ080-016. മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ. كِرَام ٍ بَرَرَة ٍ
Qutila Al-'Insānu Mā 'Akfarahu َ080-017. മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍? قُتِلَ الإِنْسَانُ مَا أَكْفَرَهُ
Min 'Ayyi Shay'in Khalaqahu َ080-018. ഏതൊരു വസ്തുവില്‍ നിന്നാണ്‌ അല്ലാഹു അവനെ സൃഷ്ടിച്ചത്‌? مِنْ أَيِّ شَيْءٍ خَلَقَهُ
Min Nuţfatin Khalaqahu Faqaddarahu َ080-019. ഒരു ബീജത്തില്‍ നിന്ന്‌ അവനെ സൃഷ്ടിക്കുകയും, എന്നിട്ട്‌ അവനെ ( അവന്‍റെ കാര്യം ) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു. مِنْ نُطْفَةٍ خَلَقَه ُُ فَقَدَّرَهُ
Thumma As-Sabīla Yassarahu َ080-020. പിന്നീട്‌ അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു. ثُمَّ السَّبِيلَ يَسَّرَهُ
Thumma 'Amātahu Fa'aqbarahu َ080-021. അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു. ثُمَّ أَمَاتَه ُُ فَأَقْبَرَهُ
Thumma 'Idhā Shā'a 'Ansharahu َ080-022. പിന്നീട്‌ അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌. ثُمَّ إِذَا شَاءَ أَنْشَرَهُ
Kallā Lammā Yaqđi Mā 'Amarahu َ080-023. നിസ്സംശയം, അവനോട്‌ അല്ലാഹു കല്‍പിച്ചത്‌ അവന്‍ നിര്‍വഹിച്ചില്ല. كَلاَّ لَمَّا يَقْضِ مَا أَمَرَهُ
Falyanžuri Al-'Insānu 'Ilá Ţa`āmihi َ080-024. എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച്‌ നോക്കട്ടെ. فَلْيَنْظُرِ الإِنسَانُ إِلَى طَعَامِهِ
'Annā Şabab Al-Mā'a Şabbāan َ080-025. നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു. أَنَّا صَبَبْنَا الْمَاءَ صَبّا ً
Thumma Shaqaq Al-'Arđa Shaqqāan َ080-026. പിന്നീട്‌ നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി, ثُمَّ شَقَقْنَا الأَرْضَ شَقّا ً
Fa'anbatnā Fīhā Ĥabbāan َ080-027. എന്നിട്ട്‌ അതില്‍ നാം ധാന്യം മുളപ്പിച്ചു. فَأَنْبَتْنَا فِيهَا حَبّا ً
Wa `Inabāan Wa Qađbāan َ080-028. മുന്തിരിയും പച്ചക്കറികളും وَعِنَبا ً وَقَضْبا ً
Wa Zaytūnāan Wa Nakhan َ080-029. ഒലീവും ഈന്തപ്പനയും وَزَيْتُونا ً وَنَخْلا ً
Wa Ĥadā'iqa Ghulbāan َ080-030. ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും. وَحَدَائِقَ غُلْبا ً
Wa Fākihatan Wa 'Abbāan َ080-031. പഴവര്‍ഗവും പുല്ലും. وَفَاكِهَة ً وَأَبّا ً
Matā`āan Lakum Wa Li'an`āmikum َ080-032. നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌. مَتَاعا ً لَكُمْ وَلِأَنْعَامِكُمْ
Fa'idhā Jā'ati Aş-Şākhkhahu َ080-033. എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍. فَإِذَا جَاءَتِ الصَّاخَّةُ
Yawma Yafirru Al-Mar'u Min 'Akhīhi َ080-034. അതായത്‌ മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട്‌ ഓടിപ്പോകുന്ന ദിവസം. يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ
Wa 'Ummihi Wa 'Abīhi َ080-035. തന്‍റെ മാതാവിനെയും പിതാവിനെയും. وَأُمِّه ِِ وَأَبِيهِ
Wa Şāĥibatihi Wa Banīhi َ080-036. തന്‍റെ ഭാര്യയെയും മക്കളെയും. وَصَاحِبَتِه ِِ وَبَنِيهِ
Likulli Amri'in Minhum Yawma'idhin Sha'nun Yughnīhi َ080-037. അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക്‌ മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന്‌ ഉണ്ടായിരിക്കും. لِكُلِّ امْرِئ ٍ مِنْهُمْ يَوْمَئِذ ٍ شَأْن ٌ يُغْنِيهِ
Wujūhun Yawma'idhin Musfirahun َ080-038. അന്ന്‌ ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും وُجُوه ٌ ٌ يَوْمَئِذ ٍ مُسْفِرَة ٌ
Đāĥikatun Mustabshirahun َ080-039. ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും. ضَاحِكَة ٌ مُسْتَبْشِرَة ٌ
Wa Wujūhun Yawma'idhin `Alayhā Ghabarahun َ080-040. വെറെ ചില മുഖങ്ങളാകട്ടെ അന്ന്‌ പൊടി പുരണ്ടിരിക്കും. وَوُجُوه ٌ ٌ يَوْمَئِذٍ عَلَيْهَا غَبَرَة ٌ
Tarhaquhā Qatarahun َ080-041. അവയെ കൂരിരുട്ട്‌ മൂടിയിരിക്കും. تَرْهَقُهَا قَتَرَة ٌ
'Ūlā'ika Humu Al-Kafaratu Al-Fajarahu َ080-042. അക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍. أُوْلَائِكَ هُمُ الْكَفَرَةُ الْفَجَرَةُ
Next Sūrah