77) Sūratālmursalāt

Printed format

77) سُورَةَالْمُرْسَلاَت

Wa Al-Mursalāti `Urfāan َ077-001. തുടരെത്തുടരെ അയക്കപ്പെടുന്നവയും, وَالْمُرْسَلاَتِ عُرْفا ً
Fāl`āşifāti `Aşfāan َ077-002. ശക്തിയായി ആഞ്ഞടിക്കുന്നവയും, فَالْعَاصِفَاتِ عَصْفا ً
Wa An-Nāshirāti Nashan َ077-003. പരക്കെ വ്യാപിപ്പിക്കുന്നവയും, وَالنَّاشِرَاتِ نَشْرا ً
Fālfāriqāti Farqāan َ077-004. വേര്‍തിരിച്ചു വിവേചനം ചെയ്യുന്നവയും, فَالْفَارِقَاتِ فَرْقا ً
Fālmulqiyāti Dhikrāan َ077-005. ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവയുമായിട്ടുള്ളവയെ തന്നെയാകുന്നു സത്യം; فَالْمُلْقِيَاتِ ذِكْرا ً
`Udhrāan 'Aw Nudhan َ077-006. ഒരു ഒഴികഴിവായികൊണ്ടോ താക്കീതായിക്കൊണ്ടോ عُذْراً أَوْ نُذْرا ً
'Innamā Tū`adūna Lawāqi`un َ077-007. തീര്‍ച്ചയായും നിങ്ങളോട്‌ താക്കീത്‌ ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുന്നതു തന്നെയാകുന്നു. إِنَّمَا تُوعَدُونَ لَوَاقِع ٌ
Fa'idhā An-Nujūmu Ţumisat َ077-008. നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുകയും, فَإِذَا النُّجُومُ طُمِسَتْ
Wa 'Idhā As-Samā'u Furijat َ077-009. ആകാശം പിളര്‍ത്തപ്പെടുകയും, وَإِذَا السَّمَاءُ فُرِجَتْ
Wa 'Idhā Al-Jibālu Nusifat َ077-010. പര്‍വ്വതങ്ങള്‍ പൊടിക്കപ്പെടുകയും, وَإِذَا الْجِبَالُ نُسِفَتْ
Wa 'Idhā Ar-Rusulu 'Uqqitat َ077-011. ദൂതന്‍മാര്‍ക്ക്‌ സമയം നിര്‍ണയിച്ചു കൊടുക്കപ്പെടുകയും ചെയ്താല്‍! وَإِذَا الرُّسُلُ أُقِّتَتْ
L'ayyi Yawmin 'Ujjilat َ077-012. ഏതൊരു ദിവസത്തേക്കാണ്‌ അവര്‍ക്ക്‌ അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്‌? لأَيِّ يَوْمٍ أُجِّلَتْ
Liyawmi Al-Faşli َ077-013. തീരുമാനത്തിന്‍റെ ദിവസത്തേക്ക്‌! لِيَوْمِ الْفَصْلِ
Wa Mā 'Adrāka Mā Yawmu Al-Faşli َ077-014. ആ തീരുമാനത്തിന്‍റെ ദിവസം എന്താണെന്ന്‌ നിനക്കറിയുമോ? وَمَا أَدْرَاكَ مَا يَوْمُ الْفَصْلِ
Waylun Yawma'idhin Lilmukadhdhibīna َ077-015. അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം. وَيْل ٌ يَوْمَئِذ ٍ لِلْمُكَذِّبِينَ
'Alam Nuhliki Al-'Awwalīna َ077-016. പൂര്‍വ്വികന്‍മാരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ? أَلَمْ نُهْلِكِ الأَوَّلِينَ
Thumma Nutbi`uhumu Al-'Ākhirīna َ077-017. പിന്നീട്‌ പിന്‍ഗാമികളെയും അവരുടെ പിന്നാലെ നാം അയക്കുന്നതാണ്‌. ثُمَّ نُتْبِعُهُمُ الآخِرِينَ
Kadhālika Naf`alu Bil-Mujrimīna َ077-018. അപ്രകാരമാണ്‌ നാം കുറ്റവാളികളെക്കൊണ്ട്‌ പ്രവര്‍ത്തിക്കുക. كَذَلِكَ نَفْعَلُ بِالْمُجْرِمِينَ
Waylun Yawma'idhin Lilmukadhdhibīna َ077-019. അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കായിരിക്കും നാശം. وَيْل ٌ يَوْمَئِذ ٍ لِلْمُكَذِّبِينَ
'Alam Nakhluqkum Min Mā'in Mahīnin َ077-020. നിസ്സാരപ്പെട്ട ഒരു ദ്രാവകത്തില്‍ നിന്ന്‌ നിങ്ങളെ നാം സൃഷ്ടിച്ചില്ലേ? أَلَمْ نَخْلُقْكُمْ مِنْ مَاء ٍ مَهِين ٍ
Faja`alnāhu Fī Qarārin Makīnin َ077-021. എന്നിട്ട്‌ നാം അതിനെ ഭദ്രമായ ഒരു സങ്കേതത്തില്‍ വെച്ചു. فَجَعَلْنَاه ُُ فِي قَرَار ٍ مَكِين ٍ
'Ilá Qadarin Ma`lūmin َ077-022. നിശ്ചിതമായ ഒരു അവധി വരെ. إِلَى قَدَر ٍ مَعْلُوم ٍ
Faqadarnā Fani`ma Al-Qādirūna َ077-023. അങ്ങനെ നാം ( എല്ലാം ) നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്‍! فَقَدَرْنَا فَنِعْمَ الْقَادِرُونَ
Waylun Yawma'idhin Lilmukadhdhibīna َ077-024. അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം. وَيْل ٌ يَوْمَئِذ ٍ لِلْمُكَذِّبِينَ
'Alam Naj`ali Al-'Arđa Kifātāan َ077-025. ഭൂമിയെ നാം ഉള്‍കൊള്ളുന്നതാക്കിയില്ലേ? أَلَمْ نَجْعَلِ الأَرْضَ كِفَاتا ً
'Aĥyā'an Wa 'Amwātāan َ077-026. മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും. أَحْيَاء ً وَأَمْوَاتا ً
Wa Ja`alnā Fīhā Rawāsiya Shāmikhātin Wa 'Asqaynākum Mā'an Furātāan َ077-027. അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കു നാം സ്വച്ഛജലം കുടിക്കാന്‍ തരികയും ചെയ്തിരിക്കുന്നു. وَجَعَلْنَا فِيهَا رَوَاسِيَ شَامِخَات ٍ وَأَسْقَيْنَاكُمْ مَاء ً فُرَاتا ً
Waylun Yawma'idhin Lilmukadhdhibīna َ077-028. അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം. وَيْل ٌ يَوْمَئِذ ٍ لِلْمُكَذِّبِينَ
Anţaliqū 'Ilá Mā Kuntum Bihi Tukadhdhibūna َ077-029. ( ഹേ, സത്യനിഷേധികളേ, ) എന്തൊന്നിനെയായിരുന്നോ നിങ്ങള്‍ നിഷേധിച്ചു തള്ളിയിരുന്നത്‌ അതിലേക്ക്‌ നിങ്ങള്‍ പോയി ക്കൊള്ളുക. انطَلِقُوا إِلَى مَا كُنتُمْ بِه ِِ تُكَذِّبُونَ
Anţaliqū 'Ilá Žillin Dhī Thalāthi Shu`abin َ077-030. മൂന്ന്‌ ശാഖകളുള്ള ഒരു തരം തണലിലേക്ക്‌ നിങ്ങള്‍ പോയിക്കൊള്ളുക. انطَلِقُوا إِلَى ظِلّ ٍ ذِي ثَلاَثِ شُعَب ٍ
Lā Žalīlin Wa Lā Yughnī Mina Al-Lahabi َ077-031. അത്‌ തണല്‍ നല്‍കുന്നതല്ല. തീജ്വാലയില്‍ നിന്ന്‌ സംരക്ഷണം നല്‍കുന്നതുമല്ല. لاَ ظَلِيل ٍ وَلاَ يُغْنِي مِنَ اللَّهَبِ
'Innahā Tarmī Bishararin Kālqaşri َ077-032. തീര്‍ച്ചയായും അത്‌ ( നരകം ) വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചു കൊണ്ടിരിക്കും. إِنَّهَا تَرْمِي بِشَرَر ٍ كَالْقَصْرِ
Ka'annahu Jimālatun Şufrun َ077-033. അത്‌ ( തീപ്പൊരി ) മഞ്ഞനിറമുള്ള ഒട്ടക കൂട്ടങ്ങളെപ്പോലെയായിരിക്കും. كَأَنَّه ُُ جِمَالَة ٌ صُفْر ٌ
Waylun Yawma'idhin Lilmukadhdhibīna َ077-034. അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം. وَيْل ٌ يَوْمَئِذ ٍ لِلْمُكَذِّبِينَ
dhā Yawmu Lā Yanţiqūna َ077-035. അവര്‍ മിണ്ടാത്തതായ ദിവസമാകുന്നു ഇത്‌. هَذَا يَوْمُ لاَ يَنطِقُونَ
Wa Lā Yu'udhanu Lahum Faya`tadhirūna َ077-036. അവര്‍ക്ക്‌ ഒഴികഴിവു ബോധിപ്പിക്കാന്‍ അനുവാദം നല്‍കപ്പെടുകയുമില്ല. وَلاَ يُؤْذَنُ لَهُمْ فَيَعْتَذِرُونَ
Waylun Yawma'idhin Lilmukadhdhibīna َ077-037. അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം. وَيْل ٌ يَوْمَئِذ ٍ لِلْمُكَذِّبِينَ
dhā Yawmu Al-Faşli  ۖ  Jama`nākum Wa Al-'Awwalīna َ077-038. ( അന്നവരോട്‌ പറയപ്പെടും: ) തീരുമാനത്തിന്‍റെ ദിവസമാണിത്‌. നിങ്ങളെയും പൂര്‍വ്വികന്‍മാരെയും നാം ഇതാ ഒരുമിച്ചുകൂട്ടിയിരിക്കുന്നു. هَذَا يَوْمُ الْفَصْلِ  ۖ  جَمَعْنَاكُمْ وَالأَوَّلِينَ
Fa'in Kāna Lakum Kaydun Fakīdūni َ077-039. ഇനി നിങ്ങള്‍ക്ക്‌ വല്ല തന്ത്രവും പ്രയോഗിക്കാനുണ്ടെങ്കില്‍ ആ തന്ത്രം പ്രയോഗിച്ചു കൊള്ളുക. فَإِنْ كَانَ لَكُمْ كَيْد ٌ فَكِيدُونِ
Waylun Yawma'idhin Lilmukadhdhibīna َ077-040. അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം. وَيْل ٌ يَوْمَئِذ ٍ لِلْمُكَذِّبِينَ
'Inna Al-Muttaqīna Fī Žilālin Wa `Uyūnin َ077-041. തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ ( സ്വര്‍ഗത്തില്‍ ) തണലുകളിലും അരുവികള്‍ക്കിടയിലുമാകുന്നു. إِنَّ الْمُتَّقِينَ فِي ظِلاَل ٍ وَعُيُون ٍ
Wa Fawākiha Mimmā Yashtahūna َ077-042. അവര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴവര്‍ഗങ്ങള്‍ക്കിടയിലും. وَفَوَاكِه ََ مِمَّا يَشْتَهُونَ
Kulū Wa Ashrabū Hanī'āan Bimā Kuntum Ta`malūna َ077-043. ( അവരോട്‌ പറയപ്പെടും: ) നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി ആഹ്ലാദത്തോടെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. كُلُوا وَاشْرَبُوا هَنِيئا ً بِمَا كُنتُمْ تَعْمَلُونَ
'Innā Kadhālika Naj Al-Muĥsinyna َ077-044. തീര്‍ച്ചയായും നാം അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌. إِنَّا كَذَلِكَ نَجْزِي الْمُحْسِنينَ
Waylun Yawma'idhin Lilmukadhdhibīna َ077-045. അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം. وَيْل ٌ يَوْمَئِذ ٍ لِلْمُكَذِّبِينَ
Kulū Wa Tamatta`ū Qalīlāan 'Innakum Mujrimūna َ077-046. ( അവരോട്‌ പറയപ്പെടും: ) നിങ്ങള്‍ അല്‍പം തിന്നുകയും സുഖമനുഭവിക്കുകയും ചെയ്തു കൊള്ളുക. തീര്‍ച്ചയായും നിങ്ങള്‍ കുറ്റവാളികളാകുന്നു. كُلُوا وَتَمَتَّعُوا قَلِيلا ً إِنَّكُمْ مُجْرِمُونَ
Waylun Yawma'idhin Lilmukadhdhibīna َ077-047. അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം. وَيْل ٌ يَوْمَئِذ ٍ لِلْمُكَذِّبِينَ
Wa 'Idhā Qīla Lahumu Arka`ū Lā Yarka`ūna َ077-048. അവരോട്‌ കുമ്പിടൂ എന്ന്‌ പറയപ്പെട്ടാല്‍ അവര്‍ കുമ്പിടുകയില്ല. وَإِذَا قِيلَ لَهُمُ ارْكَعُوا لاَ يَرْكَعُونَ
Waylun Yawma'idhin Lilmukadhdhibīna َ077-049. അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം. وَيْل ٌ يَوْمَئِذ ٍ لِلْمُكَذِّبِينَ
Fabi'ayyi Ĥadīthin Ba`dahu Yu'uminūna َ077-050. ഇനി ഇതിന്‌ ( ഖുര്‍ആന്ന്‌ ) ശേഷം ഏതൊരു വര്‍ത്തമാനത്തിലാണ്‌ അവര്‍ വിശ്വസിക്കുന്നത്‌? فَبِأَيِّ حَدِيث ٍ بَعْدَه ُُ يُؤْمِنُونَ
Next Sūrah