74) Sūrat Al-Muddaththir

Printed format

74)

Yā 'Ayyuhā Al-Muddaththiru 074-001. ഹേ, പുതച്ചു മൂടിയവനേ,
Qum Fa'andhir 074-002. എഴുന്നേറ്റ്‌ ( ജനങ്ങളെ ) താക്കീത്‌ ചെയ്യുക.
Wa Rabbaka Fakabbir 074-003. നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും
Wa Thiyābaka Faţahhir 074-004. നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും
Wa Ar-Rujza Fāhjur 074-005. പാപം വെടിയുകയും ചെയ്യുക.
Wa Lā Tamnun Tastakthiru 074-006. കൂടുതല്‍ നേട്ടം കൊതിച്ചു കൊണ്ട്‌ നീ ഔദാര്യം ചെയ്യരുത്‌.
Wa Lirabbika Fāşbir 074-007. നിന്‍റെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക.
Fa'idhā Nuqira Fī An-Nāqūri 074-008. എന്നാല്‍ കാഹളത്തില്‍ മുഴക്കപ്പെട്ടാല്‍
Fadhālika Yawma'idhin Yawmun `Asīrun 074-009. അന്ന്‌ അത്‌ ഒരു പ്രയാസകരമായ ദിവസമായിരിക്കും.
`Alá Al-Kāfirīna Ghayru Yasīrin 074-010. സത്യനിഷേധികള്‍ക്ക്‌ എളുപ്പമുള്ളതല്ലാത്ത ഒരു ദിവസം!
Dharnī Wa Man Khalaqtu Waĥīdāan 074-011. എന്നെയും ഞാന്‍ ഏകനായിക്കൊണ്ട്‌ സൃഷ്ടിച്ച ഒരുത്തനെയും വിട്ടേക്കുക.
Wa Ja`altu Lahu Mālāan Mamdūdāan 074-012. അവന്ന്‌ ഞാന്‍ സമൃദ്ധമായ സമ്പത്ത്‌ ഉണ്ടാക്കി കൊടുക്കുകയും ചെയ്തു.
Wa Banīna Shuhūdāan 074-013. സന്നദ്ധരായി നില്‍ക്കുന്ന സന്തതികളെയും
Wa Mahhadtu Lahu Tamhīdāan 074-014. അവന്നു ഞാന്‍ നല്ല സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു.
Thumma Yaţma`u 'An 'Azīda 074-015. പിന്നെയും ഞാന്‍ കൂടുതല്‍ കൊടുക്കണമെന്ന്‌ അവന്‍ മോഹിക്കുന്നു.
Kallā  ۖ  'Innahu Kāna Li'yātinā `Anīdāan 074-016. അല്ല, തീര്‍ച്ചയായും അവന്‍ നമ്മുടെ ദൃഷ്ടാന്തങ്ങളോട്‌ മാത്സര്യം കാണിക്കുന്നവനായിരിക്കുന്നു.  ۖ 
Sa'urhiquhu Şa`ūdāan 074-017. പ്രയാസമുള്ള ഒരു കയറ്റം കയറാന്‍ നാം വഴിയെ അവനെ നിര്‍ബന്ധിക്കുന്നതാണ്‌.
'Innahu Fakkara Wa Qaddara 074-018. തീര്‍ച്ചയായും അവനൊന്നു ചിന്തിച്ചു, അവനൊന്നു കണക്കാക്കുകയും ചെയ്തു.
Faqutila Kayfa Qaddara 074-019. അതിനാല്‍ അവന്‍ നശിക്കട്ടെ. എങ്ങനെയാണവന്‍ കണക്കാക്കിയത്‌?
Thumma Qutila Kayfa Qaddara 074-020. വീണ്ടും അവന്‍ നശിക്കട്ടെ, എങ്ങനെയാണവന്‍ കണക്കാക്കിയത്‌?
Thumma Nažara 074-021. പിന്നീട്‌ അവനൊന്നു നോക്കി.
Thumma `Abasa Wa Basara 074-022. പിന്നെ അവന്‍ മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തു.
Thumma 'Adbara Wa Astakbara 074-023. പിന്നെ അവന്‍ പിന്നോട്ട്‌ മാറുകയും അഹങ്കാരം നടിക്കുകയും ചെയ്തു.
Faqāla 'In Hādhā 'Illā Siĥrun Yu'utharu 074-024. എന്നിട്ടവന്‍ പറഞ്ഞു: ഇത്‌ ( ആരില്‍ നിന്നോ ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല.
'In Hādhā 'Illā Qawlu Al-Bashari 074-025. ഇത്‌ മനുഷ്യന്‍റെ വാക്കല്ലാതെ മറ്റൊന്നുമല്ല.
Sa'uşlīhi Saqara 074-026. വഴിയെ ഞാന്‍ അവനെ സഖറില്‍ ( നരകത്തില്‍ ) ഇട്ട്‌ എരിക്കുന്നതാണ്‌.
Wa Mā 'Adrāka Mā Saqaru 074-027. സഖര്‍ എന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ?
Lā Tubqī Wa Lā Tadharu 074-028. അത്‌ ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല.
Lawwāĥatun Lilbashari 074-029. അത്‌ തൊലി കരിച്ച്‌ രൂപം മാറ്റിക്കളയുന്നതാണ്‌.
`Alayhā Tis`ata `Ashara 074-030. അതിന്‍റെ മേല്‍നോട്ടത്തിന്‌ പത്തൊമ്പത്‌ പേരുണ്ട്‌.
Wa Mā Ja`alnā 'Aşĥāba An-Nāri 'Illā Malā'ikatan  ۙ  Wa Mā Ja`alnā `Iddatahum 'Illā Fitnatan Lilladhīna Kafarū Liyastayqina Al-Ladhīna 'Ū Al-Kitāba Wa Yazdāda Al-Ladhīna 'Āmanū 'Īmānāan  ۙ  Wa Lā Yartāba Al-Ladhīna 'Ū Al-Kitāba Wa Al-Mu'uminūna  ۙ  Wa Liyaqūla Al-Ladhīna Fī Qulūbihim Marađun Wa Al-Kāfirūna Mādhā 'Arāda Al-Lahu Bihadhā Mathalāan  ۚ  Kadhālika Yuđillu Al-Lahu Man Yashā'u Wa Yahdī Man Yashā'u  ۚ  Wa Mā Ya`lamu Junūda Rabbika 'Illā Huwa  ۚ  Wa Mā Hiya 'Illā Dhikrá Lilbashari 074-031. നരകത്തിന്‍റെ മേല്‍നോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. അവരുടെ എണ്ണത്തെ നാം സത്യനിഷേധികള്‍ക്ക്‌ ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുന്നു. വേദം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്ക്‌ ദൃഢബോധ്യം വരുവാനും സത്യവിശ്വാസികള്‍ക്ക്‌ വിശ്വാസം വര്‍ദ്ധിക്കാനും വേദം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും അല്ലാഹു എന്തൊരു ഉപമയാണ്‌ ഇതു കൊണ്ട്‌ ഉദ്ദേശിച്ചിട്ടുള്ളതെന്ന്‌ ഹൃദയങ്ങളില്‍ രോഗമുള്ളവരും സത്യനിഷേധികളും പറയുവാനും വേണ്ടിയത്രെ അത്‌. അപ്രകാരം അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്‍റെ രക്ഷിതാവിന്‍റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. ഇത്‌ മനുഷ്യര്‍ക്ക്‌ ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.  ۙ   ۙ   ۙ   ۚ   ۚ   ۚ 
Kallā Wa Al-Qamari 074-032. നിസ്സംശയം, ചന്ദ്രനെ തന്നെയാണ സത്യം.
Wa Al-Layli 'Idh 'Adbara 074-033. രാത്രി പിന്നിട്ട്‌ പോകുമ്പോള്‍ അതിനെ തന്നെയാണ സത്യം.
Wa Aş-Şubĥi 'Idhā 'Asfara 074-034. പ്രഭാതം പുലര്‍ന്നാല്‍ അതു തന്നെയാണ സത്യം.
'Innahā La'iĥdá Al-Kubari 074-035. തീര്‍ച്ചയായും അത്‌ ( നരകം ) ഗൌരവമുള്ള കാര്യങ്ങളില്‍ ഒന്നാകുന്നു.
Nadhīrāan Lilbashari 074-036. മനുഷ്യര്‍ക്ക്‌ ഒരു താക്കീതെന്ന നിലയില്‍.
Liman Shā'a Minkum 'An Yataqaddama 'Aw Yata'akhkhara 074-037. അതായത്‌ നിങ്ങളില്‍ നിന്ന്‌ മുന്നോട്ട്‌ പോകുവാനോ, പിന്നോട്ട്‌ വെക്കുവാനോ ഉദ്ദേശിക്കുന്നവര്‍ക്ക്‌.
Kullu Nafsin Bimā Kasabat Rahīnahun 074-038. ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചു വെച്ചതിന്‌ പണയപ്പെട്ടവനാകുന്നു.
'Illā 'Aşĥāba Al-Yamīni 074-039. വലതുപക്ഷക്കാരൊഴികെ.
Fī Jannātin Yatasā'alūna 074-040. ചില സ്വര്‍ഗത്തോപ്പുകളിലായിരിക്കും അവര്‍. അവര്‍ അന്വേഷിക്കും;
`Ani Al-Mujrimīna 074-041. കുറ്റവാളികളെപ്പറ്റി
Mā Salakakum Fī Saqara 074-042. നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത്‌ എന്തൊന്നാണെന്ന്‌.
Qālū Lam Naku Mina Al-Muşallīna 074-043. അവര്‍ ( കുറ്റവാളികള്‍ ) മറുപടി പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല.
Wa Lam Naku Nuţ`imu Al-Miskīna 074-044. ഞങ്ങള്‍ അഗതിക്ക്‌ ആഹാരം നല്‍കുമായിരുന്നില്ല.
Wa Kunnā Nakhūđu Ma`a Al-Khā'iđīna 074-045. തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു.
Wa Kunnā Nukadhdhibu Biyawmi Ad-Dīni 074-046. പ്രതിഫലത്തിന്‍റെ നാളിനെ ഞങ്ങള്‍ നിഷേധിച്ചു കളയുമായിരുന്നു.
Ĥattá 'Atānā Al-Yaqīnu 074-047. അങ്ങനെയിരിക്കെ ആ ഉറപ്പായ മരണം ഞങ്ങള്‍ക്ക്‌ വന്നെത്തി.
Famā Tanfa`uhum Shafā`atu Ash-Shāfi`īna 074-048. ഇനി അവര്‍ക്ക്‌ ശുപാര്‍ശക്കാരുടെ ശുപാര്‍ശയൊന്നും പ്രയോജനപ്പെടുകയില്ല.
Famā Lahum `Ani At-Tadhkirati Mu`rīna 074-049. എന്നിരിക്കെ അവര്‍ക്കെന്തു പറ്റി? അവര്‍ ഉല്‍ബോധനത്തില്‍ നിന്ന്‌ തിരിഞ്ഞുകളയുന്നവരായിരിക്കുന്നു.
Ka'annahum Ĥumurun Mustanfirahun 074-050. അവര്‍ വിറളി പിടിച്ച കഴുതകളെപ്പോലിരിക്കുന്നു.
Farrat Min Qaswarahin 074-051. സിംഹത്തില്‍ നിന്ന്‌ ഓടിരക്ഷപ്പെടുന്ന ( കഴുതകള്‍ )
Bal Yurīdu Kullu Amri'in Minhum 'An Yu'utá Şuĥufāan Munashsharahan 074-052. അല്ല, അവരില്‍ ഓരോരുത്തരും ആഗ്രഹിക്കുന്നു; തനിക്ക്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ നിവര്‍ത്തിയ ഏടുകള്‍ നല്‍കപ്പെടണമെന്ന്‌.
Kallā  ۖ  Bal Lā Yakhāfūna Al-'Ākhiraha 074-053. അല്ല; പക്ഷെ, അവര്‍ പരലോകത്തെ ഭയപ്പെടുന്നില്ല.  ۖ 
Kallā 'Innahu Tadhkirahun 074-054. അല്ല; തീര്‍ച്ചയായും ഇത്‌ ഒരു ഉല്‍ബോധനമാകുന്നു.
Faman Shā'a Dhakarahu 074-055. ആകയാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവരത്‌ ഓര്‍മിച്ചു കൊള്ളട്ടെ.
Wa Mā Yadhkurūna 'Illā 'An Yashā'a Al-Lahu  ۚ  Huwa 'Ahlu At-Taqwá Wa 'Ahlu Al-Maghfirahi 074-056. അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ അവര്‍ ഓര്‍മിക്കുന്നതല്ല. അവനാകുന്നു ഭക്തിക്കവകാശപ്പെട്ടവന്‍; പാപമോചനത്തിന്‌ അവകാശപ്പെട്ടവന്‍.  ۚ 
Next Sūrah