75) Sūrat Al-Qiyāmah

Printed format

75) سُورَة الْقِيَامَه

Lā 'Uqsimu Biyawmi Al-Qiyāmahi َ075-001. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുകൊണ്ട്‌ ഞാനിതാ സത്യം ചെയ്യുന്നു. لاَ أُقْسِمُ بِيَوْمِ الْقِيَامَةِ
Wa Lā 'Uqsimu Bin-Nafsi Al-Lawwāmahi َ075-002. കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു. وَلاَ أُقْسِمُ بِالنَّفْسِ اللَّوَّامَةِ
'Ayaĥsabu Al-'Insānu 'Allan Najma`a `Ižāmahu َ075-003. മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌? أَيَحْسَبُ الإِنسَانُ أَلَّنْ نَجْمَعَ عِظَامَهُ
Balá Qādirīna `Alá 'An Nusawwiya Banānahu َ075-004. അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ. بَلَى قَادِرِينَ عَلَى أَنْ نُسَوِّيَ بَنَانَهُ
Bal Yurīdu Al-'Insānu Liyafjura 'Amāmahu َ075-005. പക്ഷെ ( എന്നിട്ടും ) മനുഷ്യന്‍ അവന്‍റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു. بَلْ يُرِيدُ الإِنسَانُ لِيَفْجُرَ أَمَامَهُ
Yas'alu 'Ayyāna Yawmu Al-Qiyāmahi َ075-006. എപ്പോഴാണ്‌ ഈ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ എന്നവന്‍ ചോദിക്കുന്നു. يَسْأَلُ أَيَّانَ يَوْمُ الْقِيَامَةِ
Fa'idhā Bariqa Al-Başaru َ075-007. എന്നാല്‍ കണ്ണ്‌ അഞ്ചിപ്പോകുകയും فَإِذَا بَرِقَ الْبَصَرُ
Wa Khasafa Al-Qamaru َ075-008. ചന്ദ്രന്ന്‌ ഗ്രഹണം ബാധിക്കുകയും وَخَسَفَ الْقَمَرُ
Wa Jumi`a Ash-Shamsu Wa Al-Qamaru َ075-009. സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍! وَجُمِعَ الشَّمْسُ وَالْقَمَرُ
Yaqūlu Al-'Insānu Yawma'idhin 'Ayna Al-Mafarru َ075-010. അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ്‌ ഓടിരക്ഷപ്പെടാനുള്ളതെന്ന്‌. يَقُولُ الإِنسَانُ يَوْمَئِذٍ أَيْنَ الْمَفَرُّ
Kallā Lā Wazara َ075-011. ഇല്ല. യാതൊരു രക്ഷയുമില്ല. كَلاَّ لاَ وَزَرَ
'Ilá Rabbika Yawma'idhin Al-Mustaqarru َ075-012. നിന്‍റെ രക്ഷിതാവിങ്കലേക്കാണ്‌ അന്നേ ദിവസം ചെന്നുകൂടല്‍. إِلَى رَبِّكَ يَوْمَئِذ ٍ الْمُسْتَقَرُّ
Yunabba'u Al-'Insānu Yawma'idhin Bimā Qaddama Wa 'Akhkhara َ075-013. അന്നേ ദിവസം മനുഷ്യന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന്‌ വിവരമറിയിക്കപ്പെടും. يُنَبَّأُ الإِنسَانُ يَوْمَئِذ ٍ بِمَا قَدَّمَ وَأَخَّرَ
Bali Al-'Insānu `Alá Nafsihi Başīrahun َ075-014. തന്നെയുമല്ല. മനുഷ്യന്‍ തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും. بَلِ الإِنسَانُ عَلَى نَفْسِه ِِ بَصِيرَة ٌ
Wa Law 'Alqá Ma`ādhīrahu َ075-015. അവന്‍ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി. وَلَوْ أَلْقَى مَعَاذِيرَهُ
Lā Tuĥarrik Bihi Lisānaka Lita`jala Bihi َ075-016. നീ അത്‌ ( ഖുര്‍ആന്‍ ) ധൃതിപ്പെട്ട്‌ ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട്‌ നിന്‍റെ നാവ്‌ ചലിപ്പിക്കേണ്ട. لاَ تُحَرِّكْ بِه ِِ لِسَانَكَ لِتَعْجَلَ بِهِ
'Inna `Alaynā Jam`ahu Wa Qur'ānahu َ075-017. തീര്‍ച്ചയായും അതിന്‍റെ ( ഖുര്‍ആന്‍റെ ) സമാഹരണവും അത്‌ ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. إِنَّ عَلَيْنَا جَمْعَه ُُ وَقُرْآنَهُ
Fa'idhā Qara'nāhu Fa Attabi` Qur'ānahu َ075-018. അങ്ങനെ നാം അത്‌ ഓതിത്തന്നാല്‍ ആ ഓത്ത്‌ നീ പിന്തുടരുക. فَإِذَا قَرَأْنَاه ُُ فَاتَّبِعْ قُرْآنَهُ
Thumma 'Inna `Alaynā Bayānahu َ075-019. പിന്നീട്‌ അത്‌ വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു. ثُمَّ إِنَّ عَلَيْنَا بَيَانَهُ
Kallā Bal Tuĥibbūna Al-`Ājilaha َ075-020. അല്ല, നിങ്ങള്‍ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു. كَلاَّ بَلْ تُحِبُّونَ الْعَاجِلَةَ
Wa Tadharūna Al-'Ākhiraha َ075-021. പരലോകത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു. وَتَذَرُونَ الآخِرَةَ
Wujūhun Yawma'idhin Nāđirahun َ075-022. ചില മുഖങ്ങള്‍ അന്ന്‌ പ്രസന്നതയുള്ളതും وُجُوه ٌ ٌ يَوْمَئِذ ٍ نَاضِرَة ٌ
'Ilá Rabbihā Nāžirahun َ075-023. അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക്‌ ദൃഷ്ടി തിരിച്ചവയുമായിരിക്കും. إِلَى رَبِّهَا نَاظِرَة ٌ
Wa Wujūhun Yawma'idhin Bāsirahun َ075-024. ചില മുഖങ്ങള്‍ അന്നു കരുവാളിച്ചതായിരിക്കും. وَوُجُوه ٌ ٌ يَوْمَئِذ ٍ بَاسِرَة ٌ
Tažunnu 'An Yuf`ala Bihā Fāqirahun َ075-025. ഏതോ അത്യാപത്ത്‌ അവയെ പിടികൂടാന്‍ പോകുകയാണ്‌ എന്ന്‌ അവര്‍ വിചാരിക്കും. تَظُنُّ أَنْ يُفْعَلَ بِهَا فَاقِرَة ٌ
Kallā 'Idhā Balaghati At-Tarāqī َ075-026. അല്ല, ( പ്രാണന്‍ ) തൊണ്ടക്കുഴിയില്‍ എത്തുകയും, كَلاَّ إِذَا بَلَغَتِ التَّرَاقِي
Wa Qīla Man  ۜ  Rāqin َ075-027. മന്ത്രിക്കാനാരുണ്ട്‌ എന്ന്‌ പറയപ്പെടുകയും, وَقِيلَ مَنْ  ۜ  رَاق ٍ
Wa Žanna 'Annahu Al-Firāqu َ075-028. അത്‌ ( തന്‍റെ ) വേര്‍പാടാണെന്ന്‌ അവന്‍ വിചാരിക്കുകയും, وَظَنَّ أَنَّهُ الْفِرَاقُ
Wa Altaffati As-Sāqu Bis-Sāqi َ075-029. കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍, وَالْتَفَّتِ السَّاقُ بِالسَّاقِ
'Ilá Rabbika Yawma'idhin Al-Masāqu َ075-030. അന്ന്‌ നിന്‍റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്‌. إِلَى رَبِّكَ يَوْمَئِذ ٍ الْمَسَاقُ
Falā Şaddaqa Wa Lā Şallá َ075-031. എന്നാല്‍ അവന്‍ വിശ്വസിച്ചില്ല. അവന്‍ നമസ്കരിച്ചതുമില്ല. فَلاَ صَدَّقَ وَلاَ صَلَّى
Wa Lakin Kadhdhaba Wa Tawallá َ075-032. പക്ഷെ അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു. وَلَكِنْ كَذَّبَ وَتَوَلَّى
Thumma Dhahaba 'Ilá 'Ahlihi Yatamaţţá َ075-033. എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട്‌ അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക്‌ പോയി ثُمَّ ذَهَبَ إِلَى أَهْلِه ِِ يَتَمَطَّى
'Awlá Laka Fa'awlá َ075-034. ( ശിക്ഷ ) നിനക്കേറ്റവും അര്‍ഹമായതു തന്നെ. നിനക്കേറ്റവും അര്‍ഹമായതു തന്നെ. أَوْلَى لَكَ فَأَوْلَى
Thumma 'Awlá Laka Fa'awlá َ075-035. വീണ്ടും നിനക്കേറ്റവും അര്‍ഹമായത്‌ തന്നെ. നിനക്കേറ്റവും അര്‍ഹമായത്‌ തന്നെ ثُمَّ أَوْلَى لَكَ فَأَوْلَى
'Ayaĥsabu Al-'Insānu 'An Yutraka Sudáan َ075-036. മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്‌! أَيَحْسَبُ الإِنسَانُ أَنْ يُتْرَكَ سُدى ً
'Alam Yaku Nuţfatan Min Manīyin Yumná َ075-037. അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ? أَلَمْ يَكُ نُطْفَة ً مِنْ مَنِيّ ٍ يُمْنَى
Thumma Kāna `Alaqatan Fakhalaqa Fasawwá َ075-038. പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട്‌ അല്ലാഹു ( അവനെ ) സൃഷ്ടിച്ചു സംവിധാനിച്ചു. ثُمَّ كَانَ عَلَقَة ً فَخَلَقَ فَسَوَّى
Faja`ala Minhu Az-Zawjayni Adh-Dhakara Wa Al-'Unthá َ075-039. അങ്ങനെ അതില്‍ നിന്ന്‌ ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി. فَجَعَلَ مِنْهُ الزَّوْجَيْنِ الذَّكَرَ وَالأُنثَى
'Alaysa Dhālika Biqādirin `Alá 'An Yuĥyiya Al-Mawtá َ075-040. അങ്ങനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെ? أَلَيْسَ ذَلِكَ بِقَادِرٍ عَلَى أَنْ يُحْيِيَ الْمَوْتَى
Next Sūrah