55) Sūrat Ar-Raĥmān

Printed format

55) سُورَة الرَّحمَان

Ar-Raĥmānu َ055-001. പരമകാരുണികന്‍ الرَّحمَانُ
`Allama Al-Qur'āna َ055-002. ഈ ഖുര്‍ആന്‍ പഠിപ്പിച്ചു. عَلَّمَ الْقُرْآنَ
Khalaqa Al-'Insāna َ055-003. അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. خَلَقَ الإِنسَانَ
`Allamahu Al-Bayāna َ055-004. അവനെ അവന്‍ സംസാരിക്കാന്‍ പഠിപ്പിച്ചു. عَلَّمَهُ الْبَيَانَ
Ash-Shamsu Wa Al-Qamaru Biĥusbānin َ055-005. സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (സഞ്ചരിക്കുന്നത്‌.) الشَّمْسُ وَالْقَمَرُ بِحُسْبَان ٍ
Wa An-Najmu Wa Ash-Shajaru Yasjudāni َ055-006. ചെടികളും വൃക്ഷങ്ങളും ( അല്ലാഹുവിന്‌ ) പ്രണാമം അര്‍പ്പിച്ചു കൊണ്ടിരിക്കുന്നു. وَالنَّجْمُ وَالشَّجَرُ يَسْجُدَانِ
Wa As-Samā'a Rafa`ahā Wa Wađa`a Al-Mīzāna َ055-007. ആകാശത്തെ അവന്‍ ഉയര്‍ത്തുകയും, ( എല്ലാകാര്യവും തൂക്കികണക്കാക്കുവാനുള്ള ) തുലാസ്‌ അവന്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. وَالسَّمَاءَ رَفَعَهَا وَوَضَعَ الْمِيزَانَ
'Allā Taţghaw Fī Al-Mīzāni َ055-008. നിങ്ങള്‍ തുലാസില്‍ ക്രമക്കേട്‌ വരുത്താതിരിക്കുവാന്‍ വേണ്ടിയാണത്‌. أَلاَّ تَطْغَوْا فِي الْمِيزَانِ
Wa 'Aqīmū Al-Wazna Bil-Qisţi Wa Lā Tukhsirū Al-Mīzāna َ055-009. നിങ്ങള്‍ നീതി പൂര്‍വ്വം തൂക്കം ശരിയാക്കുവിന്‍. തുലാസില്‍ നിങ്ങള്‍ കമ്മി വരുത്തരുത്‌. وَأَقِيمُوا الْوَزْنَ بِالْقِسْطِ وَلاَ تُخْسِرُوا الْمِيزَانَ
Wa Al-'Arđa Wađa`ahā Lil'anāmi َ055-010. ഭൂമിയെ അവന്‍ മനുഷ്യര്‍ക്കായി വെച്ചിരിക്കുന്നു. وَالأَرْضَ وَضَعَهَا لِلأَنَامِ
Fīhā Fākihatun Wa An-Nakhlu Dhātu Al-'Akmāmi َ055-011. അതില്‍ പഴങ്ങളും കൂമ്പോളകളുള്ള ഈന്തപ്പനകളുമുണ്ട്‌. فِيهَا فَاكِهَة ٌ وَالنَّخْلُ ذَاتُ الأَكْمَامِ
Wa Al-Ĥabbu Dhū Al-`Aşfi Wa Ar-Rayĥānu َ055-012. വൈക്കോലുള്ള ധാന്യങ്ങളും സുഗന്ധച്ചെടികളുമുണ്ട്‌. وَالْحَبُّ ذُو الْعَصْفِ وَالرَّيْحَانُ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-013. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവ്‌ ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Khalaqa Al-'Insāna Min Şalşālin Kālfakhkhāri َ055-014. കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന ( ഉണങ്ങിയ ) കളിമണ്ണില്‍ നിന്ന്‌ മനുഷ്യനെ അവന്‍ സൃഷ്ടിച്ചു. خَلَقَ الإِنسَانَ مِنْ صَلْصَال ٍ كَالْفَخَّارِ
Wa Khalaqa Al-Jānna Minrijin Min Nārin َ055-015. തിയ്യിന്‍റെ പുകയില്ലാത്ത ജ്വാലയില്‍ നിന്ന്‌ ജിന്നിനെയും അവന്‍ സൃഷ്ടിച്ചു. وَخَلَقَ الْجَانَّ مِنْ مَارِج ٍ مِنْ نَار ٍ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-016. അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവ്‌ ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Rabbu Al-Mashriqayni Wa Rabbu Al-Maghribayni َ055-017. രണ്ട്‌ ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും രണ്ട്‌ അസ്തമന സ്ഥാനങ്ങളുടെ രക്ഷിതാവുമാകുന്നു അവന്‍. رَبُّ الْمَشْرِقَيْنِ وَرَبُّ الْمَغْرِبَيْنِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-018. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവ്‌ ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Maraja Al-Baĥrayni Yaltaqiyāni َ055-019. രണ്ട്‌ കടലുകളെ ( ജലാശയങ്ങളെ ) തമ്മില്‍ കൂടിച്ചേരത്തക്ക വിധം അവന്‍ അയച്ചുവിട്ടിരിക്കുന്നു. مَرَجَ الْبَحْرَيْنِ يَلْتَقِيَانِ
Baynahumā Barzakhun Lā Yabghiyāni َ055-020. അവ രണ്ടിനുമിടക്ക്‌ അവ അന്യോന്യം അതിക്രമിച്ച്‌ കടക്കാതിരിക്കത്തക്കവിധം ഒരു തടസ്സമുണ്ട്‌. بَيْنَهُمَا بَرْزَخ ٌ لاَ يَبْغِيَانِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-021. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Yakhruju Minhumā Al-Lu'ulu'uu Wa Al-Marjānu َ055-022. അവ രണ്ടില്‍ നിന്നും മുത്തും പവിഴവും പുറത്തു വരുന്നു. يَخْرُجُ مِنْهُمَا اللُّؤْلُؤُ وَالْمَرْجَانُ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-023. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Wa Lahu Al-Jawāri Al-Munsha'ātu Fī Al-Baĥri Kāl'a`lāmi َ055-024. സമുദ്രത്തില്‍ ( സഞ്ചരിക്കുവാന്‍ ) മലകള്‍ പോലെ പൊക്കി ഉണ്ടാക്കപ്പെടുന്ന കപ്പലുകളും അവന്‍റെ നിയന്ത്രണത്തിലാകുന്നു. وَلَهُ الْجَوَارِ الْمُنشَآتُ فِي الْبَحْرِ كَالأَعْلاَمِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-025. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Kullu Man `Alayhā Fānin َ055-026. അവിടെ ( ഭൂമുഖത്ത്‌ )യുള്ള എല്ലാവരും നശിച്ച്‌ പോകുന്നവരാകുന്നു. كُلُّ مَنْ عَلَيْهَا فَان ٍ
Wa Yabqá Wajhu Rabbika Dhū Al-Jalāli Wa Al-'Ikrāmi َ055-027. മഹത്വവും ഉദാരതയും ഉള്ളവനായ നിന്‍റെ രക്ഷിതാവിന്‍റെ മുഖം അവശേഷിക്കുന്നതാണ്‌. وَيَبْقَى وَجْهُ رَبِّكَ ذُو الْجَلاَلِ وَالإِكْرَامِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-028. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Yas'aluhu Man As-Samāwāti Wa Al-'Arđi  ۚ  Kulla Yawmin Huwa Fī Sha'nin َ055-029. ആകാശങ്ങളിലും ഭൂമിയിലും ഉള്ളവര്‍ അവനോട്‌ ചോദിച്ചു കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും അവന്‍ കാര്യനിര്‍വഹണത്തിലാകുന്നു. يَسْأَلُه ُُ مَنْ فِي السَّمَاوَاتِ وَالأَرْضِ  ۚ  كُلَّ يَوْمٍ هُوَ فِي شَأْن ٍ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-030. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Sanafrughu Lakum 'Ayyuhā Ath-Thaqalāni َ055-031. ഹേ; ഭാരിച്ച രണ്ട്‌ സമൂഹങ്ങളേ, നിങ്ങളുടെ കാര്യത്തിനായി നാം ഒഴിഞ്ഞിരിക്കുന്നതാണ്‌. سَنَفْرُغُ لَكُمْ أَيُّهَا الثَّقَلاَنِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-032. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Yā Ma`shara Al-Jinni Wa Al-'Insi 'Ini Astaţa`tum 'An Tanfudhū Min 'Aqţāri As-Samāwāti Wa Al-'Arđi Fānfudhū  ۚ  Lā Tanfudhūna 'Illā Bisulţānin َ055-033. ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന്‌ പുറത്ത്‌ കടന്നു പോകാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നു പോകുകയില്ല. يَامَعْشَرَ الْجِنِّ وَالإِنسِ إِنِ اسْتَطَعْتُمْ أَنْ تَنفُذُوا Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-034. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Yursalu `Alaykumā Shuwāžun Min Nārin Wa Nuĥāsun Falā Tantaşirāni َ055-035. നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും നേര്‍ക്ക്‌ തീജ്വാലയും പുകയും അയക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ക്ക്‌ രക്ഷാമാര്‍ഗം സ്വീകരിക്കാനാവില്ല. يُرْسَلُ عَلَيْكُمَا شُوَاظ ٌ مِنْ نَار ٍ وَنُحَاس ٌ فَلاَ تَنتَصِرَانِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-036. അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌. فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Fa'idhā Anshaqqati As-Samā'u Fakānat Wardatan Kālddihāni َ055-037. എന്നാല്‍ ആകാശം പൊട്ടിപ്പിളരുകയും, അത്‌ കുഴമ്പു പോലുള്ളതും റോസ്‌ നിറമുള്ളതും ആയിത്തീരുകയും ചെയ്താല്‍ فَإِذَا انشَقَّتِ السَّمَاءُ فَكَانَتْ وَرْدَة ً كَالدِّهَانِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-038. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Fayawma'idhin Lā Yus'alu `An Dhanbihi 'Insun Wa Lā Jānnun َ055-039. ഒരു മനുഷ്യനോടോ, ജിന്നിനോടോ അന്നേ ദിവസം അവന്‍റെ പാപത്തെപ്പറ്റി അന്വേഷിക്കപ്പെടുകയില്ല. فَيَوْمَئِذ ٍ لاَ يُسْأَلُ عَنْ ذَنْبِهِ~ِ إِنس ٌ وَلاَ جَانّ ٌ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-040. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Yu`rafu Al-Mujrimūna Bisīmāhum Fayu'ukhadhu Bin-Nawāşī Wa Al-'Aqdāmi َ055-041. കുറ്റവാളികള്‍ അവരുടെ അടയാളം കൊണ്ട്‌ തിരിച്ചറിയപ്പെടും. എന്നിട്ട്‌ ( അവരുടെ ) കുടുമകളിലും പാദങ്ങളിലും പിടിക്കപ്പെടും. يُعْرَفُ الْمُجْرِمُونَ بِسِيمَاهُمْ فَيُؤْخَذُ بِالنَّوَاصِي وَالأَقْدَامِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-042. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Hadhihi Jahannamu Allatī Yukadhdhibu Bihā Al-Mujrimūna َ055-043. ഇതാകുന്നു കുറ്റവാളികള്‍ നിഷേധിച്ച്‌ തള്ളുന്നതായ നരകം. هَذِه ِِ جَهَنَّمُ الَّتِي يُكَذِّبُ بِهَا الْمُجْرِمُونَ
Yaţūfūna Baynahā Wa Bayna Ĥamīmin 'Ānin َ055-044. അതിന്നും തിളച്ചുപൊള്ളുന്ന ചുടുവെള്ളത്തിനുമിടക്ക്‌ അവര്‍ ചുറ്റിത്തിരിയുന്നതാണ്‌. يَطُوفُونَ بَيْنَهَا وَبَيْنَ حَمِيم ٍ آن ٍ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-045. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Wa Liman Khāfa Maqāma Rabbihi Jannatāni َ055-046. തന്‍റെ രക്ഷിതാവിന്‍റെ സന്നിധിയെ ഭയപ്പെട്ടവന്ന്‌ രണ്ട്‌ സ്വര്‍ഗത്തോപ്പുകളുണ്ട്‌. وَلِمَنْ خَافَ مَقَامَ رَبِّه ِِ جَنَّتَانِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-047. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Dhawātā 'Afnānin َ055-048. പല തരം സുഖഐശ്വര്യങ്ങളുള്ള രണ്ടു ( സ്വര്‍ഗത്തോപ്പുകള്‍ ) ذَوَاتَا أَفْنَان ٍ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-049. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Fīhimā `Aynāni Tajriyāni َ055-050. അവ രണ്ടിലും ഒഴുകികൊണ്ടിരിക്കുന്ന രണ്ടു അരുവികളുണ്ട്‌. فِيهِمَا عَيْنَانِ تَجْرِيَانِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-051. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Fīhimā Min Kulli Fākihatin Zawjāni َ055-052. അവ രണ്ടിലും ഓരോ പഴവര്‍ഗത്തില്‍ നിന്നുമുള്ള ഈ രണ്ടു ഇനങ്ങളുണ്ട്‌. فِيهِمَا مِنْ كُلِّ فَاكِهَة ٍ زَوْجَانِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-053. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Muttaki'īna `Alá Furushin Baţā'inuhā Min 'Istabraqin  ۚ  Wa Janá Al-Jannatayni Dānin َ055-054. അവര്‍ ചില മെത്തകളില്‍ ചാരി ഇരിക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗങ്ങള്‍ കട്ടികൂടിയ പട്ടുകൊണ്ട്‌ നിര്‍മിക്കപ്പെട്ടതാകുന്നു. ആ രണ്ട്‌ തോപ്പുകളിലെയും കായ്കനികള്‍ താഴ്ന്നു നില്‍ക്കുകയായിരിക്കും. مُتَّكِئِينَ عَلَى فُرُش ٍ بَطَائِنُهَا مِنْ إِسْتَبْرَق ٍ  ۚ  وَجَنَى الْجَنَّتَيْنِ دَان ٍ Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-055. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Fīhinna Qāşirātu Aţ-Ţarfi Lam Yaţmithhunna 'Insun Qablahum Wa Lā Jānnun َ055-056. അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക്‌ മുമ്പ്‌ മനുഷ്യനോ, ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല. فِيهِنَّ قَاصِرَاتُ الطَّرْفِ لَمْ يَطْمِثْهُنَّ إِنْس ٌ قَبْلَهُمْ وَلاَ جَانّ ٌ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-057. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Ka'annahunna Al-Yāqūtu Wa Al-Marjānu َ055-058. അവര്‍ മാണിക്യവും പവിഴവും പോലെയായിരിക്കും. كَأَنَّهُنَّ الْيَاقُوتُ وَالْمَرْجَانُ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-059. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Hal Jazā'u Al-'Iĥsāni 'Illā Al-'Iĥsānu َ055-060. നല്ല പ്രവൃത്തിക്കുള്ള പ്രതിഫലം നല്ലത്‌ ചെയ്ത്‌ കൊടുക്കലല്ലാതെ മറ്റു വല്ലതുമാണോ? هَلْ جَزَاءُ الإِحْسَانِ إِلاَّ الإِحْسَانُ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-061. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Wa Min Dūnihimā Jannatāni َ055-062. അവ രണ്ടിനും പുറമെ വേറെയും രണ്ടു സ്വര്‍ഗത്തോപ്പുകളുണ്ട്‌. وَمِنْ دُونِهِمَا جَنَّتَانِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-063. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Mud/hāmmatāni َ055-064. കടും പച്ചയണിഞ്ഞ രണ്ടുസ്വര്‍ഗത്തോപ്പുകള്‍ مُدْهَامَّتَانِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-065. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Fīhimā `Aynāni Nađđākhatāni َ055-066. അവ രണ്ടിലും കുതിച്ചൊഴുകുന്ന രണ്ടു അരുവികളുണ്ട്‌. فِيهِمَا عَيْنَانِ نَضَّاخَتَانِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-067. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Fīhimā Fākihatun Wa Nakhlun Wa Rummānun َ055-068. അവ രണ്ടിലും പഴവര്‍ഗങ്ങളുണ്ട്‌. ഈന്തപ്പനകളും റുമാമ്പഴവുമുണ്ട്‌. فِيهِمَا فَاكِهَة ٌ وَنَخْل ٌ وَرُمَّان ٌ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-069. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Fīhinna Khayrātun Ĥisānun َ055-070. അവയില്‍ സുന്ദരികളായ ഉത്തമ തരുണികളുണ്ട്‌. فِيهِنَّ خَيْرَاتٌ حِسَان ٌ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-071. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Ĥūrun Maqşūrātun Al-Khiyāmi َ055-072. കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍! حُور ٌ مَقْصُورَات ٌ فِي الْخِيَامِ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-073. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Lam Yaţmithhunna 'Insun Qablahum Wa Lā Jānnun َ055-074. അവര്‍ക്ക്‌ മുമ്പ്‌ മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല. لَمْ يَطْمِثْهُنَّ إِنس ٌ قَبْلَهُمْ وَلاَ جَانّ ٌ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-075. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Muttaki'īna `Alá Rafrafin Khrin Wa `Abqarīyin Ĥisānin َ055-076. പച്ചനിറമുള്ള തലയണകളിലും അഴകുള്ള പരവതാനികളിലും ചാരി കിടക്കുന്നവര്‍ ആയിരിക്കും അവര്‍. مُتَّكِئِينَ عَلَى رَفْرَفٍ خُضْر ٍ وَعَبْقَرِيٍّ حِسَان ٍ
Fabi'ayyi 'Ālā'i Rabbikumā Tukadhdhibāni َ055-077. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? فَبِأَيِّ آلاَءِ رَبِّكُمَا تُكَذِّبَانِ
Tabāraka Asmu Rabbika Dhī Al-Jalāli Wa Al-'Ikrāmi َ055-078. മഹത്വവും ഔദാര്യവും ഉള്ളവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം ഉല്‍കൃഷ്ടമായിരിക്കുന്നു. تَبَارَكَ اسْمُ رَبِّكَ ذِي الْجَلاَلِ وَالإِكْرَامِ
Next Sūrah