56) Sūrat Al-Wāqi`ah

Printed format

56)

'Idhā Waqa`ati Al-Wāqi`ahu 056-001. ആ സംഭവം സംഭവിച്ച്‌ കഴിഞ്ഞാല്‍.
Laysa Liwaq`atihā Kādhibahun 056-002. അതിന്‍റെ സംഭവ്യതയെ നിഷേധിക്കുന്ന ആരും ഉണ്ടായിരിക്കുകയില്ല.
Khāfiđatun Rāfi`ahun 056-003. ( ആ സംഭവം, ചിലരെ ) താഴ്ത്തുന്നതും ( ചിലരെ ) ഉയര്‍ത്തുന്നതുമായിരിക്കും.
'Idhā Rujjati Al-'Arđu Rajjāan 056-004. ഭൂമി കിടുകിടാ വിറപ്പിക്കപ്പെടുകയും,
Wa Bussati Al-Jibālu Bassāan 056-005. പര്‍വ്വതങ്ങള്‍ ഇടിച്ച്‌ പൊടിയാക്കപ്പെടുകയും;
Fakānat Habā'an Munbaththāan 056-006. അങ്ങനെ അത്‌ പാറിപ്പറക്കുന്ന ധൂളിയായിത്തീരുകയും,
Wa Kuntum 'Azwājāan Thalāthahan 056-007. നിങ്ങള്‍ മൂന്ന്‌ തരക്കാരായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ അത്‌.
Fa'aşĥābu Al-Maymanati Mā 'Aşĥābu Al-Maymanahi 056-008. അപ്പോള്‍ ഒരു വിഭാഗം വലതുപക്ഷക്കാര്‍. എന്താണ്‌ ഈ വലതുപക്ഷക്കാരുടെ അവസ്ഥ!
Wa 'Aşĥābu Al-Mash'amati Mā 'Aşĥābu Al-Mash'amahi 056-009. മറ്റൊരു വിഭാഗം ഇടതുപക്ഷക്കാര്‍. എന്താണ്‌ ഈ ഇടതുപക്ഷക്കാരുടെ അവസ്ഥ!
Wa As-Sābiqūna As-Sābiqūna 056-010. ( സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും ) മുന്നേറിയവര്‍ ( പരലോകത്തും ) മുന്നോക്കക്കാര്‍ തന്നെ.
'Ūlā'ika Al-Muqarrabūna 056-011. അവരാകുന്നു സാമീപ്യം നല്‍കപ്പെട്ടവര്‍.
Fī Jannāti An-Na`īmi 056-012. സുഖാനുഭൂതികളുടെ സ്വര്‍ഗത്തോപ്പുകളില്‍.
Thullatun Mina Al-'Awwalīna 056-013. പൂര്‍വ്വികന്‍മാരില്‍ നിന്ന്‌ ഒരു വിഭാഗവും
Wa Qalīlun Mina Al-'Ākhirīna 056-014. പില്‍ക്കാലക്കാരില്‍ നിന്ന്‌ കുറച്ചു പേരുമത്രെ ഇവര്‍.
`Alá Sururin Mawđūnahin 056-015. സ്വര്‍ണനൂലുകൊണ്ട്‌ മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളില്‍ ആയിരിക്കും. അവര്‍.
Muttaki'īna `Alayhā Mutaqābilīna 056-016. അവയില്‍ അവര്‍ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും.
Yaţūfu `Alayhim Wildānun Mukhalladūna 056-017. നിത്യജീവിതം നല്‍കപ്പെട്ട ബാലന്‍മാര്‍ അവരുടെ ഇടയില്‍ ചുറ്റി നടക്കും.
Bi'akwābin Wa 'Abārīqa Wa Ka'sin Min Ma`īnin 056-018. കോപ്പകളും കൂജകളും ശുദ്ധമായ ഉറവു ജലം നിറച്ച പാനപാത്രവും കൊണ്ട്‌.
Lā Yuşadda`ūna `Anhā Wa Lā Yunzifūna 056-019. അതു ( കുടിക്കുക ) മൂലം അവര്‍ക്ക്‌ തലവേദനയുണ്ടാവുകയോ, ലഹരി ബാധിക്കുകയോ ഇല്ല.
Wa Fākihatin Mimmā Yatakhayyarūna 056-020. അവര്‍ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന തരത്തില്‍ പെട്ട പഴവര്‍ഗങ്ങളും.
Wa Laĥmi Ţayrin Mimmā Yashtahūna 056-021. അവര്‍ കൊതിക്കുന്ന തരത്തില്‍ പെട്ട പക്ഷിമാംസവും കൊണ്ട്‌ (അവര്‍ ചുറ്റി നടക്കും.)
Wa Ĥūrun `Īnun 056-022. വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും. (അവര്‍ക്കുണ്ട്‌.)
Ka'amthāli Al-Lu'ulu'ui Al-Maknūni 056-023. ( ചിപ്പികളില്‍ ) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവര്‍,
Jazā'an Bimā Kānū Ya`malūna 056-024. അവര്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരുന്നതിനുള്ള പ്രതിഫലമായികൊണ്ടാണ്‌ ( അതെല്ലാം നല്‍കപ്പെടുന്നത്‌ )
Lā Yasma`ūna Fīhā Laghwan Wa Lā Ta'thīmāan 056-025. അനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവര്‍ അവിടെ വെച്ച്‌ കേള്‍ക്കുകയില്ല.
'Illā Qīlāan Salāmāan Salāmāan 056-026. സമാധാനം! സമാധാനം! എന്നുള്ള വാക്കല്ലാതെ.
Wa 'Aşĥābu Al-Yamīni Mā 'Aşĥābu Al-Yamīni 056-027. വലതുപക്ഷക്കാര്‍! എന്താണീ വലതുപക്ഷക്കാരുടെ അവസ്ഥ!
Fī Sidrin Makhđūdin 056-028. മുള്ളിലാത്ത ഇലന്തമരം,
Wa Ţalĥin Manđūdin 056-029. അടുക്കടുക്കായി കുലകളുള്ള വാഴ,
Wa Žillin Mamdūdin 056-030. വിശാലമായ തണല്‍,
Wa Mā'in Maskūbin 056-031. സദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളം,
Wa Fākihatin Kathīrahin 056-032. ധാരാളം പഴവര്‍ഗങ്ങള്‍,
Lā Maqţū`atin Wa Lā Mamnū`ahin 056-033. നിലച്ചു പോവാത്തതും തടസ്സപ്പെട്ടുപോവാത്തതുമായ
Wa Furushin Marfū`ahin 056-034. ഉയര്‍ന്നമെത്തകള്‍ എന്നീ സുഖാനുഭവങ്ങളിലായിരിക്കും അവര്‍.
'Innā 'Ansha'nāhunna 'Inshā'an 056-035. തീര്‍ച്ചയായും അവരെ ( സ്വര്‍ഗസ്ത്രീകളെ ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്‌.
Faja`alnāhunna 'Abkārāan 056-036. അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു.
`Urubāan 'Atrābāan 056-037. സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു.
Li'aşĥābi Al-Yamīni 056-038. വലതുപക്ഷക്കാര്‍ക്ക്‌ വേണ്ടിയത്രെ അത്‌.
Thullatun Mina Al-'Awwalīna 056-039. പൂര്‍വ്വികന്‍മാരില്‍ നിന്ന്‌ ഒരു വിഭാഗവും
Wa Thullatun Mina Al-'Ākhirīna 056-040. പിന്‍ഗാമികളില്‍ നിന്ന്‌ ഒരു വിഭാഗവും ആയിരിക്കും അവര്‍.
Wa 'Aşĥābu Ash-Shimāli Mā 'Aşĥābu Ash-Shimāli 056-041. ഇടതുപക്ഷക്കാര്‍, എന്താണീ ഇടതുപക്ഷക്കാരുടെ അവസ്ഥ!
Fī Samūmin Wa Ĥamīmin 056-042. തുളച്ചു കയറുന്ന ഉഷ്ണകാറ്റ്‌, ചുട്ടുതിളക്കുന്ന വെള്ളം,
Wa Žillin Min Yaĥmūmin 056-043. കരിമ്പുകയുടെ തണല്‍
Lā Bāridin Wa Lā Karīmin 056-044. തണുപ്പുള്ളതോ, സുഖദായകമോ അല്ലാത്ത ( എന്നീ ദുരിതങ്ങളിലായിരിക്കും അവര്‍. )
'Innahum Kānū Qabla Dhālika Mutrafīna 056-045. എന്തുകൊണ്ടെന്നാല്‍ തീര്‍ച്ചയായും അവര്‍ അതിനു മുമ്പ്‌ സുഖലോലുപന്‍മാരായിരുന്നു.
Wa Kānū Yuşirrūna `Alá Al-Ĥinthi Al-`Ažīmi 056-046. അവര്‍ ഗുരുതരമായ പാപത്തില്‍ ശഠിച്ചുനില്‍ക്കുന്നവരുമായിരുന്നു.
Wa Kānū Yaqūlūna 'A'idhā Mitnā Wa Kunnā Turābāan Wa `Ižāmāan 'A'innā Lamabthūna 056-047. അവര്‍ ഇപ്രകാരം പറയുകയും ചെയ്തിരുന്നു: ഞങ്ങള്‍ മരിച്ചിട്ട്‌ മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞിട്ടാണോ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടാന്‍ പോകുന്നത്‌?
'Awa 'Ābā'uunā Al-'Awwalūna 056-048. ഞങ്ങളുടെ പൂര്‍വ്വികരായ പിതാക്കളും ( ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ? )
Qul 'Inna Al-'Awwalīna Wa Al-'Ākhirīna 056-049. നീ പറയുക: തീര്‍ച്ചയായും പൂര്‍വ്വികരും പില്‍ക്കാലക്കാരും എല്ലാം-
Lamajmū`ūna 'Ilá Mīqāti Yawmin Ma`lūmin 056-050. ഒരു നിശ്ചിത ദിവസത്തെ കൃത്യമായ ഒരു അവധിക്ക്‌ ഒരുമിച്ചുകൂട്ടപ്പെടുന്നവര്‍ തന്നെയാകുന്നു.
Thumma 'Innakum 'Ayyuhā Ađ-Đāllūna Al-Mukadhdhibūna 056-051. എന്നിട്ട്‌, ഹേ; സത്യനിഷേധികളായ ദുര്‍മാര്‍ഗികളേ,
La'ākilūna Min Shajarin Min Zaqqūmin 056-052. തീര്‍ച്ചയായും നിങ്ങള്‍ ഒരു വൃക്ഷത്തില്‍ നിന്ന്‌ അതായത്‌ സഖ്ഖൂമില്‍ നിന്ന്‌ ഭക്ഷിക്കുന്നവരാകുന്നു.
Famāli'ūna Minhā Al-Buţūna 056-053. അങ്ങനെ അതില്‍ നിന്ന്‌ വയറുകള്‍ നിറക്കുന്നവരും,
Fashāribūna `Alayhi Mina Al-Ĥamīmi 056-054. അതിന്‍റെ മീതെ തിളച്ചുപൊള്ളുന്ന വെള്ളത്തില്‍ നിന്ന്‌ കുടിക്കുന്നവരുമാകുന്നു.
Fashāribūna Shurba Al-Hīmi 056-055. അങ്ങനെ ദാഹിച്ചു വലഞ്ഞ ഒട്ടകം കുടിക്കുന്നപോലെ കുടിക്കുന്നവരാകുന്നു.
dhā Nuzuluhum Yawma Ad-Dīni 056-056. ഇതായിരിക്കും പ്രതിഫലത്തിന്‍റെ നാളില്‍ അവര്‍ക്കുള്ള സല്‍ക്കാരം.
Naĥnu Khalaqnākum Falawlā Tuşaddiqūna 056-057. നാമാണ്‌ നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്‌. എന്നിരിക്കെ നിങ്ങളെന്താണ്‌ ( എന്‍റെ സന്ദേശങ്ങളെ ) സത്യമായി അംഗീകരിക്കാത്തത്‌?
'Afara'aytum Mā Tumnūna 056-058. അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
'A'antum Takhluqūnahu 'Am Naĥnu Al-Khāliqūna 056-059. നിങ്ങളാണോ അത്‌ സൃഷ്ടിച്ചുണ്ടാക്കുന്നത്‌. അതല്ല, നാമാണോ സൃഷ്ടികര്‍ത്താവ്‌? ~
Naĥnu Qaddarnā Baynakumu Al-Mawta Wa Mā Naĥnu Bimasbūqīna 056-060. നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോല്‍പിക്കപ്പെടുന്നവനല്ല.
`Alá 'An Nubaddila 'Amthālakum Wa Nunshi'akum Fī Mā Lā Ta`lamūna 056-061. ( നിങ്ങള്‍ക്കു ) പകരം നിങ്ങളെ പോലുള്ളവരെ കൊണ്ടുവരികയും. നിങ്ങള്‍ക്ക്‌ അറിവില്ലാത്ത വിധത്തില്‍ നിങ്ങളെ ( വീണ്ടും ) സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്ന കാര്യത്തില്‍
Wa Laqad `Alimtumu An-Nash'ata Al-'Ūlá Falawlā Tadhkkarūna 056-062. ആദ്യതവണ സൃഷ്ടിക്കപ്പെട്ടതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്‌. എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ട്‌ ആലോചിച്ചു നോക്കുന്നില്ല.
'Afara'aytum Mā Taĥruthūna 056-063. എന്നാല്‍ നിങ്ങള്‍ കൃഷി ചെയ്യുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
'A'antum Tazra`ūnahu 'Am Naĥnu Az-Zāri`ūna 056-064. നിങ്ങളാണോ അത്‌ മുളപ്പിച്ചു വളര്‍ത്തുന്നത്‌. അതല്ല നാമാണോ, അത്‌ മുളപ്പിച്ച്‌ വളര്‍ത്തുന്നവന്‍? ~
Law Nashā'u Laja`alnāhu Ĥuţāmāan Fažalaltum Tafakkahūna 056-065. നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത്‌ ( വിള ) നാം തുരുമ്പാക്കിത്തീര്‍ക്കുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ അതിശയപ്പെട്ടു പറഞ്ഞുകൊണേ്ടയിരിക്കുമായിരന്നു;
'Innā Lamughramūna 056-066. തീര്‍ച്ചയായും ഞങ്ങള്‍ കടബാധിതര്‍ തന്നെയാകുന്നു.
Bal Naĥnu Maĥrūmūna 056-067. അല്ല, ഞങ്ങള്‍ ( ഉപജീവന മാര്‍ഗം ) തടയപ്പെട്ടവരാകുന്നു എന്ന്‌.
'Afara'aytumu Al-Mā'a Al-Ladhī Tashrabūna 056-068. ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
'A'antum 'Anzaltumūhu Mina Al-Muzni 'Am Naĥnu Al-Munzilūna 056-069. നിങ്ങളാണോ അത്‌ മേഘത്തിന്‍ നിന്ന്‌ ഇറക്കിയത്‌? അതല്ല, നാമാണോ ഇറക്കിയവന്‍?.
Law Nashā'u Ja`alnāhu 'Ujājāan Falawlā Tashkurūna 056-070. നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത്‌ നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്‌? ~
'Afara'aytumu An-Nāra Allatī Tūrūna 056-071. നിങ്ങള്‍ ഉരസികത്തിക്കുന്നതായ തീയിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
'A'antum 'Ansha'tum Shajaratahā 'Am Naĥnu Al-Munshi'ūna 056-072. നിങ്ങളാണോ അതിന്‍റെ മരം സൃഷ്ടിച്ചുണ്ടാക്കിയത്‌? അതല്ല നാമാണോ സൃഷ്ടിച്ചുണ്ടാക്കിയവന്‍?
Naĥnu Ja`alnāhā Tadhkiratan Wa Matā`āan Lilmuqwīna 056-073. നാം അതിനെ ഒരു ചിന്താവിഷയമാക്കിയിരിക്കുന്നു. ദരിദ്രരായ സഞ്ചാരികള്‍ക്ക്‌ ഒരു ജീവിതസൌകര്യവും.
Fasabbiĥ Biāsmi Rabbika Al-`Ažīmi 056-074. ആകയാല്‍ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമത്തെ നീ പ്രകീര്‍ത്തിക്കുക.
Falā 'Uqsimu Bimawāqi`i An-Nujūmi 056-075. അല്ല, നക്ഷത്രങ്ങളുടെ അസ്തമന സ്ഥാനങ്ങളെകൊണ്ട്‌ ഞാന്‍ സത്യം ചെയ്തു പറയുന്നു.
Wa 'Innahu Laqasamun Law Ta`lamūna `Ažīmun 056-076. തീര്‍ച്ചയായും, നിങ്ങള്‍ക്കറിയാമെങ്കില്‍, അതൊരു വമ്പിച്ച സത്യം തന്നെയാണ്‌.
'Innahu Laqur'ānun Karīmun 056-077. തീര്‍ച്ചയായും ഇത്‌ ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെയാകുന്നു.
Fī Kitābin Maknūnin 056-078. ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്‌.
Lā Yamassuhu 'Illā Al-Muţahharūna 056-079. പരിശുദ്ധി നല്‍കപ്പെട്ടവരല്ലാതെ അത്‌ സ്പര്‍ശിക്കുകയില്ല. ~
Tanzīlun Min Rabbi Al-`Ālamīna 056-080. ലോകരക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ടതത്രെ അത്‌.
'Afabihadhā Al-Ĥadīthi 'Antum Mud/hinūna 056-081. അപ്പോള്‍ ഈ വര്‍ത്തമാനത്തിന്‍റെ കാര്യത്തിലാണോ നിങ്ങള്‍ പുറംപൂച്ച്‌ കാണിക്കുന്നത്‌?
Wa Taj`alūna Rizqakum 'Annakum Tukadhdhibūna 056-082. സത്യത്തെ നിഷേധിക്കുക എന്നത്‌ നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ?
Falawlā 'Idhā Balaghati Al-Ĥulqūma 056-083. എന്നാല്‍ അത്‌ ( ജീവന്‍ ) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ്‌ ( നിങ്ങള്‍ക്കത്‌ പിടിച്ചു നിര്‍ത്താനാകാത്തത്‌? )
Wa 'Antum Ĥīna'idhin Tanžurūna 056-084. നിങ്ങള്‍ അന്നേരത്ത്‌ നോക്കിക്കൊണ്ടിരിക്കുമല്ലോ.
Wa Naĥnu 'Aqrabu 'Ilayhi Minkum Wa Lakin Lā Tubşirūna 056-085. നാമാണ്‌ ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്‍. പക്ഷെ നിങ്ങള്‍ കണ്ടറിയുന്നില്ല.
Falawlā 'In Kuntum Ghayra Madīnīna 056-086. അപ്പോള്‍ നിങ്ങള്‍ ( ദൈവിക നിയമത്തിന്‌ ) വിധേയരല്ലാത്തവരാണെങ്കില്‍
Tarji`ūnahā 'In Kuntum Şādiqīna 056-087. നിങ്ങള്‍ക്കെന്തുകൊണ്ട്‌ അത്‌ ( ജീവന്‍ ) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.
Fa'ammā 'In Kāna Mina Al-Muqarrabīna 056-088. അപ്പോള്‍ അവന്‍ ( മരിച്ചവന്‍ ) സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനാണെങ്കില്‍-
Farawĥun Wa Rayĥānun Wa Jannatu Na`īmin 056-089. ( അവന്ന്‌ ) ആശ്വാസവും വിശിഷ്ടമായ ഉപജീവനവും സുഖാനുഭൂതിയുടെ സ്വര്‍ഗത്തോപ്പും ഉണ്ടായിരിക്കും.
Wa 'Ammā 'In Kāna Min 'Aşĥābi Al-Yamīni 056-090. എന്നാല്‍ അവന്‍ വലതുപക്ഷക്കാരില്‍ പെട്ടവനാണെങ്കിലോ,
Fasalāmun Laka Min 'Aşĥābi Al-Yamīni 056-091. വലതുപക്ഷക്കാരില്‍പെട്ട നിനക്ക്‌ സമാധാനം എന്നായിരിക്കും (അവന്നു ലഭിക്കുന്ന അഭിവാദ്യം)
Wa 'Ammā 'In Kāna Mina Al-Mukadhdhibīna Ađ-Đāllīna 056-092. ഇനി അവന്‍ ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍ പെട്ടവനാണെങ്കിലോ,
Fanuzulun Min Ĥamīmin 056-093. ചുട്ടുതിളക്കുന്ന വെള്ളം കൊണ്ടുള്ള സല്‍ക്കാരവും
Wa Taşliyatu Jaĥīmin 056-094. നരകത്തില്‍ വെച്ചുള്ള ചുട്ടെരിക്കലുമാണ്‌. ( അവന്നുള്ളത്‌. )
'Inna Hādhā Lahuwa Ĥaqqu Al-Yaqīni 056-095. തീര്‍ച്ചയായും ഇതു തന്നെയാണ്‌ ഉറപ്പുള്ള യാഥാര്‍ത്ഥ്യം.
Fasabbiĥ Biāsmi Rabbika Al-`Ažīmi 056-096. ആകയാല്‍ നീ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക.
Next Sūrah