89) Sūrat Al-Fajr

Printed format

89) سُورَة الفَجر

Wa Al-Fajri َ089-001. പ്രഭാതം തന്നെയാണ സത്യം. وَالْفَجْرِ
Wa Layālin `Ashrin َ089-002. പത്തു രാത്രികള്‍ തന്നെയാണ സത്യം. وَلَيَالٍ عَشْر ٍ
Wa Ash-Shaf`i Wa Al-Watri َ089-003. ഇരട്ടയും ഒറ്റയും തന്നെയാണ സത്യം وَالشَّفْعِ وَالْوَتْرِ
Wa Al-Layli 'Idhā Yasri َ089-004. രാത്രി സഞ്ചരിച്ച്‌ കൊണ്ടിരിക്കെ അത്‌ തന്നെയാണ സത്യം. وَاللَّيْلِ إِذَا يَسْرِ
Hal Fī Dhālika Qasamun Lidhī Ĥijrin َ089-005. അതില്‍ ( മേല്‍ പറഞ്ഞവയില്‍ ) കാര്യബോധമുള്ളവന്ന്‌ സത്യത്തിന്‌ വകയുണേ്ടാ? هَلْ فِي ذَلِكَ قَسَم ٌ لِذِي حِجْر ٍ
'Alam Tara Kayfa Fa`ala Rabbuka Bi`ādin َ089-006. ആദ്‌ സമുദായത്തെ കൊണ്ട്‌ നിന്‍റെ രക്ഷിതാവ്‌ എന്തു ചെയ്തുവെന്ന്‌ നീ കണ്ടില്ലേ? أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَاد ٍ
'Irama Dhāti Al-`Imādi َ089-007. അതായത്‌ തൂണുകളുടെ ഉടമകളായ ഇറം ഗോത്രത്തെ കൊണ്ട്‌ إِرَمَ ذَاتِ الْعِمَادِ
Allatī Lam Yukhlaq Mithluhā Fī Al-Bilādi َ089-008. തത്തുല്യമായിട്ടൊന്ന്‌ രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം. الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلاَدِ
Wa Thamūda Al-Ladhīna Jābū Aş-Şakhra Bil-Wādi َ089-009. താഴ്‌വരയില്‍ പാറവെട്ടി കെട്ടിടമുണ്ടാക്കിയവരായ ഥമൂദ്‌ ഗോത്രത്തെക്കൊണ്ടും وَثَمُودَ الَّذِينَ جَابُوا الصَّخْرَ بِالْوَادِ
Wa Fir`awna Dhī Al-'Awtādi َ089-010. ആണികളുടെ ആളായ ഫിര്‍ഔനെക്കൊണ്ടും. وَفِرْعَوْنَ ذِي الأَوْتَادِ
Al-Ladhīna Ţaghaw Fī Al-Bilādi َ089-011. നാടുകളില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും الَّذِينَ طَغَوْا فِي الْبِلاَدِ
Fa'aktharū Fīhā Al-Fasāda َ089-012. അവിടെ കുഴപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്തവരാണവര്‍. فَأَكْثَرُوا فِيهَا الْفَسَادَ
Faşabba `Alayhim Rabbuka Sawţa `Adhābin َ089-013. അതിനാല്‍ നിന്‍റെ രക്ഷിതാവ്‌ അവരുടെ മേല്‍ ശിക്ഷയുടെ ചമ്മട്ടി വര്‍ഷിച്ചു. فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَاب ٍ
'Inna Rabbaka Labiālmirşādi َ089-014. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ പതിയിരിക്കുന്ന സ്ഥാനത്തു തന്നെയുണ്ട്‌. إِنَّ رَبَّكَ لَبِالْمِرْصَادِ
Fa'ammā Al-'Insānu 'Idhā Mā Abtalāhu Rabbuhu Fa'akramahu Wa Na``amahu Fayaqūlu Rabbī 'Akramani َ089-015. എന്നാല്‍ മനുഷ്യനെ അവന്‍റെ രക്ഷിതാവ്‌ പരീക്ഷിക്കുകയും അങ്ങനെ അവനെ ആദരിക്കുകയും അവന്‌ സൌഖ്യം നല്‍കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ്‌ എന്നെ ആദരിച്ചിരിക്കുന്നു എന്ന്‌. فَأَمَّا الإِنسَانُ إِذَا مَا ابْتَلاَه ُُ رَبُّه ُُ فَأَكْرَمَه ُُ وَنَعَّمَه ُُ فَيَقُولُ رَبِّي أَكْرَمَنِ
Wa 'Ammā 'Idhā Mā Abtalāhu Faqadara `Alayhi Rizqahu Fayaqūlu Rabbī 'Ahānani َ089-016. എന്നാല്‍ അവനെ ( മനുഷ്യനെ ) അവന്‍ പരീക്ഷിക്കുകയും എന്നിട്ടവന്‍റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ്‌ എന്നെ അപമാനിച്ചിരിക്കുന്നു എന്ന്‌. وَأَمَّا إِذَا مَا ابْتَلاَه ُُ فَقَدَرَ عَلَيْهِ رِزْقَه ُُ فَيَقُولُ رَبِّي أَهَانَنِ
Kallā  ۖ  Bal Lā Tukrimūna Al-Yatīma َ089-017. അല്ല, പക്ഷെ നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല. كَلاَّ  ۖ  بَل لاَ تُكْرِمُونَ الْيَتِيمَ
Wa Lā Taĥāđđūna `Alá Ţa`āmi Al-Miskīni َ089-018. പാവപ്പെട്ടവന്‍റെ ആഹാരത്തിന്‌ നിങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുമില്ല. وَلاَ تَحَاضُّونَ عَلَى طَعَامِ الْمِسْكِينِ
Wa Ta'kulūna At-Turātha 'Aklāan Lammāan َ089-019. അനന്തരാവകാശ സ്വത്ത്‌ നിങ്ങള്‍ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു. وَتَأْكُلُونَ التُّرَاثَ أَكْلا ً لَمّا ً
Wa Tuĥibbūna Al-Māla Ĥubbāan Jammāan َ089-020. ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്നേഹിക്കുകയും ചെയ്യുന്നു. وَتُحِبُّونَ الْمَالَ حُبّا ً جَمّا ً
Kallā 'Idhā Dukkati Al-'Arđu Dakkāan Dakkāan َ089-021. അല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുകയും, كَلاَّ إِذَا دُكَّتِ الأَرْضُ دَكّا ً دَكّا ً
Wa Jā'a Rabbuka Wa Al-Malaku Şaffāan Şaffāan َ089-022. നിന്‍റെ രക്ഷിതാവും, അണിയണിയായി മലക്കുകളും വരുകയും, وَجَاءَ رَبُّكَ وَالْمَلَكُ صَفّا ً صَفّا ً
Wa Jī'a Yawma'idhin Bijahannama  ۚ  Yawma'idhin Yatadhakkaru Al-'Insānu Wa 'Anná Lahu Adh-Dhikrá َ089-023. അന്ന്‌ നരകം കൊണ്ടു വരപ്പെടുകയും ചെയ്താല്‍! അന്നേ ദിവസം മനുഷ്യന്ന്‌ ഓര്‍മ വരുന്നതാണ്‌. എവിടെനിന്നാണവന്ന്‌ ഓര്‍മ വരുന്നത്‌? وَجِيءَ يَوْمَئِذ ٍ بِجَهَنَّمَ  ۚ  يَوْمَئِذ ٍ يَتَذَكَّرُ الإِنْسَانُ وَأَنَّى لَهُ الذِّكْرَى
Yaqūlu Yā Laytanī Qaddamtu Liĥayātī َ089-024. അവന്‍ പറയും. അയ്യോ, ഞാന്‍ എന്‍റെ ജീവിതത്തിനു വേണ്ടി മുന്‍കൂട്ടി ( സല്‍കര്‍മ്മങ്ങള്‍ ) ചെയ്തുവെച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ! يَقُولُ يَا لَيْتَنِي قَدَّمْتُ لِحَيَاتِي
Fayawma'idhin Lā Yu`adhdhibu `Adhābahu 'Aĥadun َ089-025. അപ്പോള്‍ അന്നേ ദിവസം അല്ലാഹു ശിക്ഷിക്കുന്നപ്രകാരം ഒരാളും ശിക്ഷിക്കുകയില്ല. فَيَوْمَئِذ ٍ لاَ يُعَذِّبُ عَذَابَهُ~ُ أَحَد ٌ
Wa Lā Yūthiqu Wathāqahu 'Aĥadun َ089-026. അവന്‍ പിടിച്ചു ബന്ധിക്കുന്നത്‌ പോലെ ഒരാളും പിടിച്ചു ബന്ധിക്കുന്നതുമല്ല. وَلاَ يُوثِقُ وَثَاقَهُ~ُ أَحَد ٌ
Yā 'Ayyatuhā An-Nafsu Al-Muţma'innahu َ089-027. ഹേ; സമാധാനമടഞ്ഞ ആത്മാവേ, يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ
Arji`ī 'Ilá Rabbiki Rāđiyatan Marđīyahan َ089-028. നീ നിന്‍റെ രക്ഷിതാവിങ്കലേക്ക്‌ തൃപ്തിപ്പെട്ടുകൊണ്ടും, തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്ളുക. ارْجِعِي إِلَى رَبِّكِ رَاضِيَة ً مَرْضِيَّة ً
dkhulī Fī `Ibādī َ089-029. എന്നിട്ട്‌ എന്‍റെ അടിയാന്‍മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക. فَادْخُلِي فِي عِبَادِي
Wa Adkhulī Jannatī َ089-030. എന്‍റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക. وَادْخُلِي جَنَّتِي
Next Sūrah