70) Sūrat Al-Ma`ārij

Printed format

70) سُورَة المَعَارِج

Sa'ala Sā'ilun Bi`adhābin Wāqi`in َ070-001. സംഭവിക്കാനിരിക്കുന്ന ഒരു ശിക്ഷയെ ഒരു ചോദ്യകര്‍ത്താവ്‌ അതാ ആവശ്യപ്പെട്ടിരിക്കുന്നു. سَأَلَ سَائِل ٌ بِعَذَاب ٍ وَاقِع ٍ
Lilkāfiryna Laysa Lahu Dāfi`un َ070-002. സത്യനിഷേധികള്‍ക്ക്‌ അത്‌ തടുക്കുവാന്‍ ആരുമില്ല. لِلْكَافِرينَ لَيْسَ لَه ُُ دَافِع ٌ
Mina Al-Lahi Dhī Al-Ma`āriji َ070-003. കയറിപ്പോകുന്ന വഴികളുടെ അധിപനായ അല്ലാഹുവിങ്കല്‍ നിന്ന്‌ വരുന്ന (ശിക്ഷയെ). مِنَ اللَّهِ ذِي الْمَعَارِجِ
Ta`ruju Al-Malā'ikatu Wa Ar-Rūĥu 'Ilayhi Fī Yawmin Kāna Miqdāruhu Khamsīna 'Alfa Sanahin َ070-004. അമ്പതിനായിരം കൊല്ലത്തിന്‍റെ അളവുള്ളതായ ഒരു ദിവസത്തില്‍ മലക്കുകളും ആത്മാവും അവങ്കലേക്ക്‌ കയറിപ്പോകുന്നു. تَعْرُجُ الْمَلاَئِكَةُ وَالرُّوحُ إِلَيْهِ فِي يَوْم ٍ كَانَ مِقْدَارُه ُُ خَمْسِينَ أَلْفَ سَنَة ٍ
Fāşbir Şabrāan Jamīlāan َ070-005. എന്നാല്‍ (നബിയേ,) നീ ഭംഗിയായ ക്ഷമ കൈക്കൊള്ളുക. فَاصْبِرْ صَبْرا ً جَمِيلا ً
'Innahum Yarawnahu Ba`īdāan َ070-006. തീര്‍ച്ചയായും അവര്‍ അതിനെ വിദൂരമായി കാണുന്നു. إِنَّهُمْ يَرَوْنَه ُُ بَعِيدا ً
Wa Narāhu Qarībāan َ070-007. നാം അതിനെ അടുത്തതായും കാണുന്നു. وَنَرَاه ُُ قَرِيبا ً
Yawma Takūnu As-Samā'u Kālmuhli َ070-008. ആകാശം ഉരുകിയ ലോഹം പോലെ ആകുന്ന ദിവസം! يَوْمَ تَكُونُ السَّمَاءُ كَالْمُهْلِ
Wa Takūnu Al-Jibālu Kāl`ihni َ070-009. പര്‍വ്വതങ്ങള്‍ കടഞ്ഞരോമം പോലെയും. وَتَكُونُ الْجِبَالُ كَالْعِهْنِ
Wa Lā Yas'alu Ĥamīmun Ĥamīmāan َ070-010. ഒരുറ്റ ബന്ധുവും മറ്റൊരു ഉറ്റബന്ധുവിനോട്‌ (അന്ന്‌) യാതൊന്നും ചോദിക്കുകയില്ല. وَلاَ يَسْأَلُ حَمِيمٌ حَمِيما ً
Yubaşşarūnahum  ۚ  Yawaddu Al-Mujrimu Law Yaftadī Min `Adhābi Yawmi'idhin Bibanīhi َ070-011. അവര്‍ക്ക്‌ അന്യോന്യം കാണിക്കപ്പെടും. തന്‍റെ മക്കളെ പ്രായശ്ചിത്തമായി നല്‍കി കൊണ്ട്‌ ആ ദിവസത്തെ ശിക്ഷയില്‍ നിന്ന്‌ മോചനം നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‌ കുറ്റവാളി ആഗ്രഹിക്കും. يُبَصَّرُونَهُمْ  ۚ  يَوَدُّ الْمُجْرِمُ لَوْ يَفْتَدِي مِنْ عَذَابِ يَوْمِئِذ ٍ بِبَنِيهِ
Wa Şāĥibatihi Wa 'Akhīhi َ070-012. തന്‍റെ ഭാര്യയെയും സഹോദരനെയും وَصَاحِبَتِه ِِ وَأَخِيهِ
Wa Faşīlatihi Allatī Tu'uwyhi َ070-013. തനിക്ക്‌ അഭയം നല്‍കിയിരുന്ന തന്‍റെ ബന്ധുക്കളെയും وَفَصِيلَتِهِ الَّتِي تُؤْويهِ
Wa Man Al-'Arđi Jamī`āan Thumma Yunjīhi َ070-014. ഭൂമിയിലുള്ള മുഴുവന്‍ ആളുകളെയും. എന്നിട്ട്‌ അതവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ എന്ന്‌ وَمَنْ فِي الأَرْضِ جَمِيعا ً ثُمَّ يُنجِيهِ
Kallā  ۖ  'Innahā Lažá َ070-015. സംശയം വേണ്ട, തീര്‍ച്ചയായും അത്‌ ആളിക്കത്തുന്ന നരകമാകുന്നു. كَلاَّ  ۖ  إِنَّهَا لَظَى
Nazzā`atan Lilshshawá َ070-016. തലയുടെ തൊലിയുരിച്ചു കളയുന്ന നരകാഗ്നി. نَزَّاعَة ً لِلشَّوَى
Tad`ū Man 'Adbara Wa Tawallá َ070-017. പിന്നോക്കം മാറുകയും, തിരിഞ്ഞുകളയുകയും ചെയ്തവരെ അത്‌ ക്ഷണിക്കും. تَدْعُوا مَنْ أَدْبَرَ وَتَوَلَّى
Wa Jama`a Fa'aw`á َ070-018. ശേഖരിച്ചു സൂക്ഷിച്ചു വെച്ചവരെയും. وَجَمَعَ فَأَوْعَى
'Inna Al-'Insāna Khuliqa Halū`āan َ070-019. തീര്‍ച്ചയായും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ അങ്ങേ അറ്റം അക്ഷമനായിക്കൊണ്ടാണ്‌. إِنَّ الإِنسَانَ خُلِقَ هَلُوعا ً
'Idhā Massahu Ash-Sharru Jazū`āan َ070-020. അതായത്‌ തിന്‍മ ബാധിച്ചാല്‍ പൊറുതികേട്‌ കാണിക്കുന്നവനായി കൊണ്ടും, إِذَا مَسَّهُ الشَّرُّ جَزُوعا ً
Wa 'Idhā Massahu Al-Khayru Manū`āan َ070-021. നന്‍മ കൈവന്നാല്‍ തടഞ്ഞു വെക്കുന്നവനായികൊണ്ടും. وَإِذَا مَسَّهُ الْخَيْرُ مَنُوعا ً
'Illā Al-Muşallīna َ070-022. നമസ്കരിക്കുന്നവരൊഴികെ - إِلاَّ الْمُصَلِّينَ
Al-Ladhīna Hum `Alá Şalātihim Dā'imūna َ070-023. അതായത്‌ തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവര്‍ الَّذِينَ هُمْ عَلَى صَلاَتِهِمْ دَائِمُونَ
Wa Al-Ladhīna Fī 'Amwālihim Ĥaqqun Ma`lūmun َ070-024. തങ്ങളുടെ സ്വത്തുക്കളില്‍ നിര്‍ണിതമായ അവകാശം നല്‍കുന്നവരും, وَالَّذِينَ فِي أَمْوَالِهِمْ حَقّ ٌ مَعْلُوم ٌ
Lilssā'ili Wa Al-Maĥrūmi َ070-025. ചോദിച്ചു വരുന്നവന്നും ഉപജീവനം തടയപ്പെട്ടവന്നും لِلسَّائِلِ وَالْمَحْرُومِ
Wa Al-Ladhīna Yuşaddiqūna Biyawmi Ad-Dīni َ070-026. പ്രതിഫലദിനത്തില്‍ വിശ്വസിക്കുന്നവരും, وَالَّذِينَ يُصَدِّقُونَ بِيَوْمِ الدِّينِ
Wa Al-Ladhīna Hum Min `Adhābi Rabbihim Mushfiqūna َ070-027. തങ്ങളുടെ രക്ഷിതാവിന്‍റെ ശിക്ഷയെപറ്റി ഭയമുള്ളവരുമൊഴികെ. وَالَّذِينَ هُمْ مِنْ عَذَابِ رَبِّهِمْ مُشْفِقُونَ
'Inna `Adhāba Rabbihim Ghayru Ma'mūnin َ070-028. തീര്‍ച്ചയായും അവരുടെ രക്ഷിതാവിന്‍റെ ശിക്ഷ (വരികയില്ലെന്ന്‌) സമാധാനപ്പെടാന്‍ പറ്റാത്തതാകുന്നു. إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُون ٍ
Wa Al-Ladhīna Hum Lifurūjihim Ĥāfižūna َ070-029. തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും (ഒഴികെ) وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ
'Illā `Alá 'Azwājihim 'Aw Mā Malakat 'Aymānuhum Fa'innahum Ghayru Malūmīna َ070-030. തങ്ങളുടെ ഭാര്യമാരുടെയോ, വലം കൈകള്‍ ഉടമപ്പെടുത്തിയവരുടെയോ കാര്യത്തിലൊഴികെ. തീര്‍ച്ചയായും അവര്‍ ആക്ഷേപമുക്തരാകുന്നു. إِلاَّ عَلَى أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ
Famani Abtaghá Warā'a Dhālika Fa'ūlā'ika Humu Al-`Ādūna َ070-031. എന്നാല്‍ അതിലപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അതിരുകവിയുന്നവര്‍. فَمَنِ ابْتَغَى وَرَاءَ ذَلِكَ فَأُوْلَائِكَ هُمُ الْعَادُونَ
Wa Al-Ladhīna Hum Li'mānātihim Wa `Ahdihim Rā`ūna َ070-032. തങ്ങളെ വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളും തങ്ങളുടെ ഉടമ്പടികളും പാലിച്ചു പോരുന്നവരും, وَالَّذِينَ هُمْ لِأمَانَاتِهِمْ وَعَهْدِهِمْ رَاعُونَ
Wa Al-Ladhīna Hum Bishahādātihim Qā'imūna َ070-033. തങ്ങളുടെ സാക്ഷ്യങ്ങള്‍ മുറപ്രകാരം നിര്‍വഹിക്കുന്നവരും, وَالَّذِينَ هُمْ بِشَهَادَاتِهِمْ قَائِمُونَ
Wa Al-Ladhīna Hum `Alá Şalātihim Yuĥāfižūna َ070-034. തങ്ങളുടെ നമസ്കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും (ഒഴികെ). وَالَّذِينَ هُمْ عَلَى صَلاَتِهِمْ يُحَافِظُونَ
'Ūlā'ika Fī Jannātin Mukramūna َ070-035. അത്തരക്കാര്‍ സ്വര്‍ഗത്തോപ്പുകളില്‍ ആദരിക്കപ്പെടുന്നവരാകുന്നു. أُوْلَائِكَ فِي جَنَّات ٍ مُكْرَمُونَ
Famāli Al-Ladhīna Kafarū Qibalaka Muhţi`īna َ070-036. അപ്പോള്‍ സത്യനിഷേധികള്‍ക്കെന്തു പറ്റി! അവര്‍ നിന്‍റെ നേരെ കഴുത്തു നീട്ടി വന്നിട്ട്‌ فَمَالِ الَّذِينَ كَفَرُوا قِبَلَكَ مُهْطِعِينَ
`Ani Al-Yamīni Wa `Ani Ash-Shimāli `Izīna َ070-037. വലത്തോട്ടും ഇടത്തോട്ടും കൂട്ടങ്ങളായി ചിതറിപോകുന്നു. عَنِ الْيَمِينِ وَعَنِ الشِّمَالِ عِزِينَ
'Ayaţma`u Kullu Amri'in Minhum 'An Yudkhala Jannata Na`īmin َ070-038. സുഖാനുഭൂതിയുടെ സ്വര്‍ഗത്തില്‍ താന്‍ പ്രവേശിപ്പിക്കപ്പെടണമെന്ന്‌ അവരില്‍ ഓരോ മനുഷ്യനും മോഹിക്കുന്നുണ്ടോ? أَيَطْمَعُ كُلُّ امْرِئ ٍ مِنْهُمْ أَنْ يُدْخَلَ جَنَّةَ نَعِيم ٍ
Kallā  ۖ  'Innā Khalaqnāhum Mimmā Ya`lamūna َ070-039. അതു വേണ്ട. തീര്‍ച്ചയായും അവര്‍ക്കറിയാവുന്നതില്‍ നിന്നാണ്‌ അവരെ നാം സൃഷ്ടിച്ചിട്ടുള്ളത്‌ كَلاَّ  ۖ  إِنَّا خَلَقْنَاهُمْ مِمَّا يَعْلَمُونَ
Falā 'Uqsimu Birabbi Al-Mashāriqi Wa Al-Maghāribi 'Innā Laqādirūna َ070-040. എന്നാല്‍ ഉദയസ്ഥാനങ്ങളുടെയും അസ്തമയസ്ഥാനങ്ങളുടെയും രക്ഷിതാവിന്‍റെ പേരില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു: തീര്‍ച്ചയായും നാം കഴിവുള്ളനാണെന്ന്‌. فَلاَ أُقْسِمُ بِرَبِّ الْمَشَارِقِ وَالْمَغَارِبِ إِنَّا لَقَادِرُونَ
`Alá 'An Nubaddila Khayrāan Minhum Wa Mā Naĥnu Bimasbūqīna َ070-041. അവരെക്കാള്‍ നല്ലവരെ പകരം കൊണ്ടു വരാന്‍. നാം തോല്‍പിക്കപ്പെടുന്നവനല്ല താനും. عَلَى أَنْ نُبَدِّلَ خَيْرا ً مِنْهُمْ وَمَا نَحْنُ بِمَسْبُوقِينَ
Fadharhum Yakhūđū Wa Yal`abū Ĥattá Yulāqū Yawmahumu Al-Ladhī Yū`adūna َ070-042. ആകയാല്‍ അവര്‍ക്ക്‌ താക്കീത്‌ നല്‍കപ്പെടുന്ന അവരുടെ ആ ദിവസത്തെ അവര്‍ കണ്ടുമുട്ടുന്നത്‌ വരെ അവര്‍ തോന്നിവാസത്തില്‍ മുഴുകുകയും കളിച്ചു കൊണ്ടിരിക്കുകയും ചെയ്യാന്‍ നീ അവരെ വിട്ടേക്കുക. فَذَرْهُمْ يَخُوضُوا وَيَلْعَبُوا حَتَّى يُلاَقُوا يَوْمَهُمُ الَّذِي يُوعَدُونَ
Yawma Yakhrujūna Mina Al-'Ajthi Sirā`āan Ka'annahum 'Ilá Nuşubin Yūfiđūna َ070-043. അതായത്‌ അവര്‍ ഒരു നാട്ടക്കുറിയുടെ നേരെ ധൃതിപ്പെട്ട്‌ പോകുന്നത്‌ പോലെ ഖബ്‌റുകളില്‍ നിന്ന്‌ പുറപ്പെട്ടു പോകുന്ന ദിവസം. يَوْمَ يَخْرُجُونَ مِنَ الأَجْدَاثِ سِرَاعا ً كَأَنَّهُمْ إِلَى نُصُب ٍ يُوفِضُونَ
Khāshi`atan 'Abşāruhum Tarhaquhum Dhillatun  ۚ  Dhālika Al-Yawmu Al-Ladhī Kānū Yū`adūna َ070-044. അവരുടെ കണ്ണുകള്‍ കീഴ്പോട്ട്‌ താണിരിക്കും. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അതാണ്‌ അവര്‍ക്ക്‌ താക്കീത്‌ നല്‍കപ്പെട്ടിരുന്ന ദിവസം. خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّة ٌ  ۚ  ذَلِكَ الْيَوْمُ الَّذِي كَانُوا يُوعَدُونَ
Next Sūrah