64) Sūrat At-Taghābun

Printed format

64) سُورَة التَّغَابُن

Yusabbiĥu Lillahi Mā Fī As-Samāwāti Wa Mā Fī Al-'Arđi Lahu Al-Mulku Wa Lahu Al-Ĥamdu Wa Huwa `Alá Kulli Shay'in Qadīrun َ064-001. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹുവെ പ്രകീര്‍ത്തിക്കുന്നു. അവന്നാണ്‌ ആധിപത്യം. അവന്നാണ്‌ സ്തുതി. അവന്‍ ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു. يُسَبِّحُ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْء ٍ قَدِير ٌ
Huwa Al-Ladhī Khalaqakum Faminkum Kāfirun Wa Minkum Mu'uminun Wa  ۚ  Allāhu Bimā Ta`malūna Başīrun َ064-002. അവനാണ്‌ നിങ്ങളെ സൃഷ്ടിച്ചവന്‍. എന്നിട്ട്‌ നിങ്ങളുടെ കൂട്ടത്തില്‍ സത്യനിഷേധിയുണ്ട്‌. നിങ്ങളുടെ കൂട്ടത്തില്‍ വിശ്വാസിയുമുണ്ട്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി കണ്ടറിയുന്നവനാകുന്നു. هُوَ الَّذِي خَلَقَكُمْ فَمِنْكُمْ كَافِر ٌ وَمِنْكُمْ مُؤْمِن ٌ  ۚ  وَاللَّهُ بِمَا تَعْمَلُونَ بَص Khalaqa As-Samāwāti Wa Al-'Arđa Bil-Ĥaqqi Wa Şawwarakum Fa'aĥsana Şuwarakum  ۖ  Wa 'Ilayhi Al-Maşīru َ064-003. ആകാശങ്ങളും, ഭൂമിയും അവന്‍ മുറപ്രകാരം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്കവന്‍ രൂപം നല്‍കുകയും, നിങ്ങളുടെ രൂപങ്ങള്‍ അവന്‍ നന്നാക്കുകയും ചെയ്തിരിക്കുന്നു. അവങ്കലേക്കാകുന്നു തിരിച്ചുപോക്ക്‌. خَلَقَ السَّمَاوَاتِ وَالأَرْضَ بِالْحَقِّ وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ  ۖ  وَإِلَيْهِ الْمَصِيرُ
Ya`lamu Mā Fī As-Samāwāti Wa Al-'Arđi Wa Ya`lamu Mā Tusirrūna Wa Mā Tu`linūna Wa  ۚ  Allāhu `Alīmun Bidhāti Aş-Şudūri َ064-004. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവന്‍ അറിയുന്നു. നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. അല്ലാഹു ഹൃദയങ്ങളിലുള്ളത്‌ അറിയുന്നവനാകുന്നു. يَعْلَمُ مَا فِي السَّمَاوَاتِ وَالأَرْضِ وَيَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ  ۚ  وَاللَّهُ عَلِيم ٌ بِذَاتِ الصُّدُورِ
'Alam Ya'tikum Naba'u Al-Ladhīna Kafarū Min Qablu Fadhāqū Wabāla 'Amrihim Wa Lahum `Adhābun 'Alīmun َ064-005. മുമ്പ്‌ അവിശ്വസിച്ചവരുടെ വൃത്താന്തം നിങ്ങള്‍ക്കു വന്നുകിട്ടിയിട്ടില്ലേ? അങ്ങനെ അവരുടെ നിലപാടിന്‍റെ ഭവിഷ്യത്ത്‌ അവര്‍ അനുഭവിച്ചു. അവര്‍ക്കു ( പരലോകത്ത്‌ ) വേദനയേറിയ ശിക്ഷയുമുണ്ട്‌. أَلَمْ يَأْتِكُمْ نَبَأُ الَّذِينَ كَفَرُوا مِنْ قَبْلُ فَذَاقُوا وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيم ٌ
Dhālika Bi'annahu Kānat Ta'tīhim Rusuluhum Bil-Bayyināti Faqālū 'Abasharun Yahdūnanā Fakafarū Wa Tawallaw  ۚ  Wa Astaghná Al-Lahu Wa  ۚ  Allāhu Ghanīyun Ĥamīdun َ064-006. അതെന്തുകൊണ്ടെന്നാല്‍ അവരിലേക്കുള്ള ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട്‌ അവരുടെ അടുക്കല്‍ ചെല്ലാറുണ്ടായിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ഒരു മനുഷ്യന്‍ നമുക്ക്‌ മാര്‍ഗദര്‍ശനം നല്‍കുകയോ? അങ്ങനെ അവര്‍ അവിശ്വസിക്കുകയും പിന്തിരിഞ്ഞു കളയുകയും ചെയ്തു. അല്ലാഹു സ്വയം പര്യാപ്തനായിരിക്കുന്നു. അല്ലാഹു പര&
Za`ama Al-Ladhīna Kafarū 'An Lan Yub`athū  ۚ  Qul Balá Wa Rabbī Latub`athunna Thumma Latunabba'uunna Bimā `Amiltum  ۚ  Wa Dhalika `Alá Al-Lahi Yasīrun َ064-007. തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന്‌ ആ അവിശ്വാസികള്‍ ജല്‍പിച്ചു.( നബിയേ, )പറയുക: അതെ; എന്‍റെ രക്ഷിതാവിനെ തന്നെയാണ, നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും. പിന്നീട്‌ നിങ്ങള്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നിങ്ങള്‍ക്ക്‌ വിവരമറിയിക്കപ്പെടുകയും ചെയ്യും. അത്‌ അല്ലാഹുവെ സംബന്ധിച്ചിടത്ത
Fa'āminū Bil-Lahi Wa Rasūlihi Wa An-Nūri Al-Ladhī 'Anzalnā Wa  ۚ  Allāhu Bimā Ta`malūna Khabīrun َ064-008. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും നാം അവതരിപ്പിച്ച പ്രകാശത്തിലും വിശ്വസിച്ചുകൊള്ളുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്‌. فَآمِنُوا بِاللَّهِ وَرَسُولِه ِِ وَالنُّورِ الَّذِي أَنزَلْنَا  ۚ  وَاللَّهُ بِمَا تَعْمَل Yawma Yajma`ukum Liyawmi Al-Jam`i  ۖ  Dhālika Yawmu At-Taghābuni  ۗ  Wa Man Yu'umin Bil-Lahi Wa Ya`mal Şāliĥāan Yukaffir `Anhu Sayyi'ātihi Wa Yudkhilhu Jannātin Tajrī Min Taĥtihā Al-'Anhāru Khālidīna Fīhā 'Abadāan  ۚ  Dhālika Al-Fawzu Al-`Ažīmu َ064-009. ആ സമ്മേളനദിനത്തിന്‌ നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം ( ശ്രദ്ധേയമാകുന്നു. ) അതാണ്‌ നഷ്ടം വെളിപ്പെടുന്ന ദിവസം. ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവോ അവന്‍റെ പാപങ്ങള്‍ അല്ലാഹു മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില&#
Wa Al-Ladhīna Kafarū Wa Kadhdhabū Bi'āyātinā 'Ūlā'ika 'Aşĥābu An-Nāri Khālidīna  ۖ  Fīhā Wa Bi'sa Al-Maşīru َ064-010. അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു തള്ളുകയും ചെയ്തവരാകട്ടെ അവരാണ്‌ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. ( അവര്‍ ) ചെന്നെത്തുന്ന ആ സ്ഥലം വളരെ ചീത്ത തന്നെ. وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُوْلَائِكَ أَصْحَابُ النَّارِ خَاMā 'Aşāba Min Muşībatin 'Illā Bi'idhni Al-Lahi  ۗ  Wa Man Yu'umin Bil-Lahi Yahdi Qalbahu Wa  ۚ  Allāhu Bikulli Shay'in `Alīmun َ064-011. അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ യാതൊരു വിപത്തും ബാധിച്ചിട്ടില്ല. വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുന്ന പക്ഷം അവന്‍റെ ഹൃദയത്തെ അവന്‍ നേര്‍വഴിയിലാക്കുന്നതാണ്‌. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. مَا أَصَابَ مِنْ مُصِيبَة ٍ إِلاَّ بِإِذْنِ اللَّهِ  ۗ  وَمَنْ يُؤْمِ Wa 'Aţī`ū Al-Laha Wa 'Aţī`ū Ar-Rasūla  ۚ  Fa'in Tawallaytum Fa'innamā `Alá Rasūlinā Al-Balāghu Al-Mubīnu َ064-012. അല്ലാഹുവെ നിങ്ങള്‍ അനുസരിക്കുക. റസൂലിനെയും നിങ്ങള്‍ അനുസരിക്കുക. ഇനി നിങ്ങള്‍ പിന്തിരിയുന്ന പക്ഷം നമ്മുടെ റസൂലിന്‍റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു. وَأَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ  ۚ  فَإِنْ تَوَلَّيْتُمْ فَإِنَّمَا عَلَى رَسُولِنَا الْبَلاَغُ الْمُبِينُ
Al-Lahu Lā 'Ilāha 'Illā Huwa  ۚ  Wa `Alá Al-Lahi Falyatawakkali Al-Mu'uminūna َ064-013. അല്ലാഹു- അവനല്ലാതെ യാതൊരു ദൈവവുമില്ല. അല്ലാഹുവിന്‍റെ മേലായിരിക്കട്ടെ സത്യവിശ്വാസികള്‍ ഭരമേല്‍പിക്കുന്നത്‌. اللَّهُ لاَ إِلَهَ~َ إِلاَّ هُوَ  ۚ  وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ
Yā 'Ayyuhā Al-Ladhīna 'Āmanū 'Inna Min 'Azwājikum Wa 'Awlādikum `Adūwāan Lakum Fāĥdharūhum  ۚ  Wa 'In Ta`fū Wa Taşfaĥū Wa Taghfirū Fa'inna Al-Laha Ghafūrun Raĥīmun َ064-014. സത്യവിശ്വാസികളേ, തീര്‍ച്ചയായും നിങ്ങളുടെ ഭാര്യമാരിലും നിങ്ങളുടെ മക്കളിലും നിങ്ങള്‍ക്ക്‌ ശത്രുവുണ്ട്‌. അതിനാല്‍ അവരെ നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. നിങ്ങള്‍ മാപ്പുനല്‍കുകയും, വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകœ
'Innamā 'Amwālukum Wa 'Awlādukum Fitnatun Wa  ۚ  Allāhu `Indahu 'Ajrun `Ažīmun َ064-015. നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു. അല്ലാഹുവിങ്കലാകുന്നു മഹത്തായ പ്രതിഫലമുള്ളത്‌. إِنَّمَا أَمْوَالُكُمْ وَأَوْلاَدُكُمْ فِتْنَة ٌ  ۚ  وَاللَّهُ عِنْدَهُ~ُ أَجْرٌ عَظِيم ٌ
Fāttaqū Al-Laha Mā Astaţa`tum Wa Asma`ū Wa 'Aţī`ū Wa 'Anfiqū Khayrāan Li'nfusikum  ۗ  Wa Man Yūqa Shuĥĥa Nafsihi Fa'ūlā'ika Humu Al-Mufliĥūna َ064-016. അതിനാല്‍ നിങ്ങള്‍ക്ക്‌ സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്കു തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക. ആര്‍ മനസ്സിന്‍റെ പിശുക്കില്‍ നിന്ന്‌ കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍. فَاتَّقُو 'In Tuqriđū Al-Laha Qarđāan Ĥasanāan Yuđā`ifhu Lakum Wa Yaghfir Lakum Wa  ۚ  Allāhu Shakūrun Ĥalīmun َ064-017. നിങ്ങള്‍ അല്ലാഹുവിന്‌ ഉത്തമമായ കടം കൊടുക്കുന്ന പക്ഷം അവനത്‌ നിങ്ങള്‍ക്ക്‌ ഇരട്ടിയാക്കിത്തരികയും നിങ്ങള്‍ക്ക്‌ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറ്റവും അധികം നന്ദിയുള്ളവനും സഹനശീലനുമാകുന്നു. إِنْ تُقْرِضُوا اللَّهَ قَرْضاً حَسَنا ً يُضَاعِفْهُ لَكُمْ وَيَغْفِرْ لَكُمْ  ۚ  وَاللَّهُ شَك`Ālimu Al-Ghaybi Wa Ash-Shahādati Al-`Azīzu Al-Ĥakīmu َ064-018. അദൃശ്യവും ദൃശ്യവും അറിയുന്നവനും പ്രതാപിയും യുക്തിമാനുമാകുന്നു അവന്‍. عَالِمُ الْغَيْبِ وَالشَّهَادَةِ الْعَزِيزُ الْحَكِيمُ
Next Sūrah