53) Sūrat An-Najm

Printed format

53)

Wa An-Najmi 'Idhā Hawá 053-001. നക്ഷത്രം അസ്തമിക്കുമ്പോള്‍ അതിനെ തന്നെയാണ, സത്യം.
Mā Đalla Şāĥibukum Wa Mā Ghawá 053-002. നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല.
Wa Mā Yanţiqu `Ani Al-Hawá 053-003. അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.
'In Huwa 'Illā Waĥyun Yūĥá 053-004. അത്‌ അദ്ദേഹത്തിന്‌ ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.
`Allamahu Shadīdu Al-Quwá 053-005. ശക്തിമത്തായ കഴിവുള്ളവനാണ്‌ ( ജിബ്‌രീല്‍ എന്ന മലക്കാണ്‌ ) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്‌.
Dhū Mirratin Fāstawá 053-006. കരുത്തുള്ള ഒരു വ്യക്തി. അങ്ങനെ അദ്ദേഹം ( സാക്ഷാല്‍ രൂപത്തില്‍ ) നിലകൊണ്ടു.
Wa Huwa Bil-'Ufuqi Al-'A`lá 053-007. അദ്ദേഹമാകട്ടെ അത്യുന്നതമായ മണ്ഡലത്തിലായിരുന്നു.
Thumma Danā Fatadallá 053-008. പിന്നെ അദ്ദേഹം അടുത്തു വന്നു. അങ്ങനെ കൂടുതല്‍ അടുത്തു.
Fakāna Qāba Qawsayni 'Aw 'Adná 053-009. അങ്ങനെ അദ്ദേഹം രണ്ടു വില്ലുകളുടെ അകലത്തിലോ അതിനെക്കാള്‍ അടുത്തോ ആയിരുന്നു.
Fa'awĥá 'Ilá `Abdihi Mā 'Awĥá 053-010. അപ്പോള്‍ അവന്‍ ( അല്ലാഹു ) തന്‍റെ ദാസന്‌ അവന്‍ ബോധനം നല്‍കിയതെല്ലാം ബോധനം നല്‍കി.
Mā Kadhaba Al-Fu'uādu Mā Ra'á 053-011. അദ്ദേഹം കണ്ട ആ കാഴ്ച ( അദ്ദേഹത്തിന്‍റെ ) ഹൃദയം നിഷേധിച്ചിട്ടില്ല.
'Afatumārūnahu `Alá Mā Yará 053-012. എന്നിരിക്കെ അദ്ദേഹം ( നേരില്‍ ) കാണുന്നതിന്‍റെ പേരില്‍ നിങ്ങള്‍ അദ്ദേഹത്തോട്‌ തര്‍ക്കിക്കുകയാണോ?
Wa Laqad Ra'āhu Nazlatan 'Ukh 053-013. മറ്റൊരു ഇറക്കത്തിലും അദ്ദേഹം മലക്കിനെ കണ്ടിട്ടുണ്ട്‌.
`Inda Sidrati Al-Muntahá 053-014. അറ്റത്തെ ഇലന്തമരത്തിനടുത്ത്‌ വെച്ച്‌
`Indahā Jannatu Al-Ma'wá 053-015. അതിന്നടുത്താകുന്നു താമസിക്കാനുള്ള സ്വര്‍ഗം.
'Idh Yaghshá As-Sidrata Mā Yaghshá 053-016. ആ ഇലന്തമരത്തെ ആവരണം ചെയ്യുന്നതൊക്കെ അതിനെ ആവരണം ചെയ്തിരുന്നപ്പോള്‍.
Mā Zāgha Al-Başaru Wa Mā Ţaghá 053-017. ( നബിയുടെ ) ദൃഷ്ടി തെറ്റിപോയിട്ടില്ല. അതിക്രമിച്ചുപോയിട്ടുമില്ല.
Laqad Ra'á Min 'Āyāti Rabbihi Al-Kub 053-018. തീര്‍ച്ചയായും തന്‍റെ രക്ഷിതാവിന്‍റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത്‌ അദ്ദേഹം കാണുകയുണ്ടായി.
'Afara'aytumu Al-Lāta Wa Al-`Uzzá 053-019. ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
Wa Manāata Ath-Thālithata Al-'Ukh 053-020. വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും
'Alakumu Adh-Dhakaru Wa Lahu Al-'Unthá 053-021. ( സന്താനമായി ) നിങ്ങള്‍ക്ക്‌ ആണും അല്ലാഹുവിന്‌ പെണ്ണുമാണെന്നോ?
Tilka 'Idhāan Qismatun Đīzá 053-022. എങ്കില്‍ അത്‌ നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ.
'In Hiya 'Illā 'Asmā'un Sammaytumūhā 'Antum Wa 'Ābā'uukum Mā 'Anzala Al-Lahu Bihā Min Sulţānin  ۚ  'In Yattabi`ūna 'Illā Až-Žanna Wa Mā Tahwá Al-'Anfusu  ۖ  Wa Laqad Jā'ahum Min Rabbihimu Al-Hudá 053-023. നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ ( ദേവതകള്‍. ) അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല. ഊഹത്തെയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയും മാത്രമാണ്‌ അവര്‍ പിന്തുടരുന്നത്‌. അവര്‍ക്ക്‌ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ സന്‍മാര്‍ഗം വന്നിട്ടുണ്ട്‌ താനും.  ۚ   ۖ 
'Am Lil'insāni Mā Tamanná 053-024. അതല്ല, മനുഷ്യന്‌ അവന്‍ മോഹിച്ചതാണോ ലഭിക്കുന്നത്‌?
Falillāhi Al-'Ākhiratu Wa Al-'Ū 053-025. എന്നാല്‍ അല്ലാഹുവിന്നാകുന്നു ഇഹലോകവും പരലോകവും.
Wa Kam Min Malakin As-Samāwāti Lā TughShafā`atuhum Shay'āan 'Illā Min Ba`di 'An Ya'dhana Al-Lahu Liman Yashā'u Wa Yarđá 053-026. ആകാശങ്ങളില്‍ എത്ര മലക്കുകളാണുള്ളത്‌! അവരുടെ ശുപാര്‍ശ യാതൊരു പ്രയോജനവും ചെയ്യുകയില്ല; അല്ലാഹു അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക്‌ ( ശുപാര്‍ശയ്ക്ക്‌ ) അനുവാദം നല്‍കിയതിന്‍റെ ശേഷമല്ലാതെ.
'Inna Al-Ladhīna Lā Yu'uminūna Bil-'Ākhirati Layusammūna Al-Malā'ikata Tasmiyata Al-'Unthá 053-027. തീര്‍ച്ചയായും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ മലക്കുകള്‍ക്ക്‌ പേരിടുന്നത്‌ സ്ത്രീ നാമങ്ങളാകുന്നു.
Wa Mā Lahum Bihi Min `Ilmin  ۖ  'In Yattabi`ūna 'Illā Až-Žanna  ۖ  Wa 'Inna Až-Žanna Lā Yughnī Mina Al-Ĥaqqi Shay'āan 053-028. അവര്‍ക്ക്‌ അതിനെ പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹത്തെ മാത്രമാകുന്നു പിന്തുടരുന്നത്‌. തീര്‍ച്ചയായും ഊഹം സത്യത്തെ സംബന്ധിച്ചേടത്തോളം ഒട്ടും പ്രയോജനം ചെയ്യുകയില്ല.  ۖ   ۖ 
Fa'a`riđ `An Man Tawallá `An Dhikrinā Wa Lam Yurid 'Illā Al-Ĥayāata Ad-Dun 053-029. ആകയാല്‍ നമ്മുടെ സ്മരണ വിട്ടു തിരിഞ്ഞുകളയുകയും ഐഹികജീവിതം മാത്രം ലക്ഷ്യമാക്കുകയും ചെയ്തവരില്‍ നിന്ന്‌ നീ തിരിഞ്ഞുകളയുക.
Dhālika Mablaghuhum Mina Al-`Ilmi  ۚ  'Inna Rabbaka Huwa 'A`lamu Biman Đalla `An Sabīlihi Wa Huwa 'A`lamu Bimani Ahtadá 053-030. അറിവില്‍നിന്ന്‌ അവര്‍ ആകെ എത്തിയിട്ടുള്ളത്‌ അത്രത്തോളമാകുന്നു. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവാകുന്നു അവന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ തെറ്റിപ്പോയവരെപ്പറ്റി കൂടുതല്‍ അറിവുള്ളവന്‍. സന്‍മാര്‍ഗം പ്രാപിച്ചവരെ പറ്റി കൂടുതല്‍ അറിവുള്ളവനും അവന്‍ തന്നെയാകുന്നു.  ۚ 
Wa Lillahi Mā Fī As-Samāwāti Wa Mā Fī Al-'Arđi Liyajziya Al-Ladhīna 'Asā'ū Bimā `Amilū Wa Yajziya Al-Ladhīna 'Aĥsanū Bil-Ĥusná 053-031. അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തിന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക്‌ അവര്‍ ചെയ്യുന്നതിനനുസരിച്ച്‌ പ്രതിഫലം നല്‍കുവാന്‍ വേണ്ടിയത്രെ അത്‌. നന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക്‌ ഏറ്റവും നല്ല പ്രതിഫലം നല്‍കുവാന്‍ വേണ്ടിയും.
Al-Ladhīna Yajtanibūna Kabā'ira Al-'Ithmi Wa Al-Fawāĥisha 'Illā Al-Lamama  ۚ  'Inna Rabbaka Wāsi`u Al-Maghfirati  ۚ  Huwa 'A`lamu Bikum 'Idh 'Ansha'akum Mina Al-'Arđi Wa 'Idh 'Antum 'Ajinnatun Fī Buţūni 'Ummahātikum  ۖ  Falā Tuzakkū 'Anfusakum  ۖ  Huwa 'A`lamu Bimani Attaqá 053-032. അതായത്‌ വലിയ പാപങ്ങളില്‍ നിന്നും, നിസ്സാരമായതൊഴിച്ചുള്ള നീചവൃത്തികളില്‍ നിന്നും വിട്ടകന്നു നില്‍ക്കുന്നവര്‍ക്ക്‌. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ വിശാലമായി പാപമോചനം നല്‍കുന്നവനാകുന്നു. നിങ്ങളെ ഭൂമിയില്‍ നിന്ന്‌ സൃഷ്ടിച്ചുണ്ടാക്കിയ സന്ദര്‍ഭത്തിലും, നിങ്ങള്‍ നിങ്ങളുടെ ഉമ്മമാരുടെ വയറുകളില്‍ ഗര്‍ഭസ്ഥശിശുക്കളായിരിക്കുന്ന സന്ദര്‍ഭത്തിലും അവനാകുന്നു നിങ്ങളെ പറ്റി കൂടുതല്‍ അറിവുള്ളവന്‍. അതിനാല്‍ നിങ്ങള്‍ ആത്മപ്രശംസ നടത്താതിരിക്കുക. അവനാകുന്നു സൂക്ഷ്മത പാലിച്ചവരെപ്പറ്റി നന്നായി അറിയുന്നവന്‍.  ۚ   ۚ   ۖ   ۖ 
'Afara'ayta Al-Ladhī Tawallá 053-033. എന്നാല്‍ പിന്‍മാറിക്കളഞ്ഞ ഒരുത്തനെ നീ കണ്ടുവോ?
Wa 'A`ţá Qalīlāan Wa 'Akdá 053-034. അല്‍പമൊക്കെ അവന്‍ ദാനം നല്‍കുകയും എന്നിട്ട്‌ അത്‌ നിര്‍ത്തിക്കളയുകയും ചെയ്തു.
'A`indahu `Ilmu Al-Ghaybi Fahuwa Yará 053-035. അവന്‍റെ അടുക്കല്‍ അദൃശ്യജ്ഞാനമുണ്ടായിട്ട്‌ അതു മുഖേന അവന്‍ കണ്ടറിഞ്ഞ്‌ കൊണ്ടിരിക്കുകയാണോ?
'Am Lam Yunabba' Bimā Fī Şuĥufi Mūsá 053-036. അതല്ല, മൂസായുടെ പത്രികകളില്‍ ഉള്ളതിനെ പറ്റി അവന്‌ വിവരം അറിയിക്കപ്പെട്ടിട്ടില്ലേ?
Wa 'Ibrāhīma Al-Ladhī Wa Ffá 053-037. ( കടമകള്‍ ) നിറവേറ്റിയ ഇബ്രാഹീമിന്‍റെയും ( പത്രികകളില്‍ )
'Allā Taziru Wāziratun Wizra 'Ukh 053-038. അതായത്‌ പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും,
Wa 'An Laysa Lil'insāni 'Illā Mā Sa`á 053-039. മനുഷ്യന്ന്‌ താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും.
Wa 'Anna Sa`yahu Sawfa Yurá 053-040. അവന്‍റെ പ്രയത്നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം.
Thumma Yujzāhu Al-Jazā'a Al-'Awfá 053-041. പിന്നീട്‌ അവന്‌ അതിന്‌ ഏറ്റവും പൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നും,
Wa 'Anna 'Ilá Rabbika Al-Muntahá 053-042. നിന്‍റെ രക്ഷിതാവിങ്കലേക്കാണ്‌ എല്ലാം ചെന്ന്‌ അവസാനിക്കുന്നതെന്നും,
Wa 'Annahu Huwa 'Ađĥaka Wa 'Ab 053-043. അവന്‍ തന്നെയാണ്‌ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തതെന്നും,
Wa 'Annahu Huwa 'Amāta Wa 'Aĥyā 053-044. അവന്‍ തന്നെയാണ്‌ മരിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്തതെന്നും,
Wa 'Annahu Khalaqa Az-Zawjayni Adh-Dhakara Wa Al-'Unthá 053-045. ആണ്‍‍ , പെണ്‍‍ എന്നീ രണ്ട്‌ ഇണകളെ അവനാണ്‌ സൃഷ്ടിച്ചതെന്നും
Min Nuţfatin 'Idhā Tumná 053-046. ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന്‌
Wa 'Anna `Alayhi An-Nash'ata Al-'Ukh 053-047. രണ്ടാമത്‌ ജനിപ്പിക്കുക എന്നത്‌ അവന്‍റെ ചുമതലയിലാണെന്നും,
Wa 'Annahu Huwa 'Aghná Wa 'Aqná 053-048. ഐശ്വര്യം നല്‍കുകയും സംതൃപ്തി വരുത്തുകയും ചെയ്തത്‌ അവന്‍ തന്നെയാണ്‌ എന്നും,
Wa 'Annahu Huwa Rabbu Ash-Shi`rá 053-049. അവന്‍ തന്നെയാണ്‌ ശിഅ്‌റാ നക്ഷത്രത്തിന്‍റെ രക്ഷിതാവ്‌. എന്നുമുള്ള കാര്യങ്ങള്‍.
Wa 'Annahu 'Ahlaka `Ādāan Al-'Ū 053-050. ആദിമ ജനതയായ ആദിനെ അവനാണ്‌ നശിപ്പിച്ചതെന്നും, ~
Wa Thamūda Famā 'Ab 053-051. ഥമൂദിനെയും. എന്നിട്ട്‌ ( ഒരാളെയും ) അവന്‍ അവശേഷിപ്പിച്ചില്ല.
Wa Qawma Nūĥin Min Qablu  ۖ  'Innahum Kānū Hum 'Ažlama Wa 'Aţghá 053-052. അതിന്‌ മുമ്പ്‌ നൂഹിന്‍റെ ജനതയെയും ( അവന്‍ നശിപ്പിച്ചു. ) തീര്‍ച്ചയായും അവര്‍ കൂടുതല്‍ അക്രമവും, കൂടുതല്‍ ധിക്കാരവും കാണിച്ചവരായിരുന്നു.  ۖ 
Wa Al-Mu'utafikata 'Ahwá 053-053. കീഴ്മേല്‍ മറിഞ്ഞ രാജ്യത്തെയും, അവന്‍ തകര്‍ത്തു കളഞ്ഞു.
Faghashshāhā Mā Ghashshá 053-054. അങ്ങനെ ആ രാജ്യത്തെ അവന്‍ ഭയങ്കരമായ ഒരു (ശിക്ഷയുടെ) ആവരണം കൊണ്ട്‌ പൊതിഞ്ഞു.
Fabi'ayyi 'Ālā'i Rabbika Tatamārá 053-055. അപ്പോള്‍ നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെപ്പറ്റിയാണ്‌ നീ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത്‌?
dhā Nadhīrun Mina An-Nudhuri Al-'Ū 053-056. ഇദ്ദേഹം ( മുഹമ്മദ്‌ നബി ) പൂര്‍വ്വികരായ താക്കീതുകാരുടെ കൂട്ടത്തില്‍ പെട്ട ഒരു താക്കീതുകാരന്‍ ആകുന്നു.
'Azifati Al-'Āzifahu 053-057. സമീപസ്ഥമായ ആ സംഭവം ആസന്നമായിരിക്കുന്നു.
Laysa Lahā Min Dūni Al-Lahi Kāshifahun 053-058. അല്ലാഹുവിന്‌ പുറമെ അതിനെ തട്ടിനീക്കാന്‍ ആരുമില്ല.
'Afamin Hādhā Al-Ĥadīthi Ta`jabūna 053-059. അപ്പോള്‍ ഈ വാര്‍ത്തയെപ്പറ്റി നിങ്ങള്‍ അത്ഭുതപ്പെടുകയും,
Wa Tađĥakūna Wa Lā Tabkūna 053-060. നിങ്ങള്‍ ചിരിച്ച്‌ കൊണ്ടിരിക്കുകയും നിങ്ങള്‍ കരയാതിരിക്കുകയും,
Wa 'Antum Sāmidūna 053-061. നിങ്ങള്‍ അശ്രദ്ധയില്‍ കഴിയുകയുമാണോ?.
Fāsjudū Lillahi Wa A`budū 053-062. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന്‌ പ്രണാമം ചെയ്യുകയും (അവനെ) ആരാധിക്കുകയും ചെയ്യുവിന്‍.
Next Sūrah