51) Sūrat Adh-Dhāriyāt

Printed format

51)

Wa Adh-Dhāriyāti Dharwan 051-001. ശക്തിയായി ( പൊടി ) വിതറിക്കൊണ്ടിരിക്കുന്നവ ( കാറ്റുകള്‍ ) തന്നെയാണ, സത്യം.
Fālĥāmilāti Wiqan 051-002. ( ജല ) ഭാരം വഹിക്കുന്ന ( മേഘങ്ങള്‍ ) തന്നെയാണ, സത്യം.
Fāljāriyāti Yusrāan 051-003. നിഷ്പ്രയാസം സഞ്ചരിക്കുന്നവ ( കപ്പലുകള്‍ ) തന്നെയാണ, സത്യം!
Fālmuqassimāti 'Aman 051-004. കാര്യങ്ങള്‍ വിഭജിച്ചു കൊടുക്കുന്നവര്‍ ( മലക്കുകള്‍ ) തന്നെയാണ, സത്യം.
'Innamā Tū`adūna Laşādiqun 051-005. തീര്‍ച്ചയായും നിങ്ങള്‍ക്കു താക്കീത്‌ നല്‍കപ്പെടുന്ന കാര്യം സത്യമായിട്ടുള്ളത്‌ തന്നെയാകുന്നു.
Wa 'Inna Ad-Dīna Lawāqi`un 051-006. തീര്‍ച്ചയായും ന്യായവിധി സംഭവിക്കുന്നതു തന്നെയാകുന്നു.
Wa As-Samā'i Dhāti Al-Ĥubuki 051-007. വിവിധ പഥങ്ങളുള്ള ആകാശം തന്നെയാണ,സത്യം.
'Innakum Lafī Qawlin Mukhtalifin 051-008. തീര്‍ച്ചയായും നിങ്ങള്‍ വിഭിന്നമായ അഭിപ്രായത്തിലാകുന്നു.
Yu'ufaku `Anhu Man 'Ufika 051-009. ( സത്യത്തില്‍ നിന്ന്‌ ) തെറ്റിക്കപ്പെട്ടവന്‍ അതില്‍ നിന്ന്‌ ( ഖുര്‍ആനില്‍ നിന്ന്‌ ) തെറ്റിക്കപ്പെടുന്നു.
Qutila Al-Kharrāşūna 051-010. ഊഹാപോഹക്കാര്‍ ശപിക്കപ്പെടട്ടെ.
Al-Ladhīna HumGhamratin Sāhūna 051-011. വിവരക്കേടില്‍ മതിമറന്നു കഴിയുന്നവര്‍
Yas'alūna 'Ayyāna Yawmu Ad-Dīni 051-012. ന്യായവിധിയുടെ നാള്‍ എപ്പോഴായിരിക്കും എന്നവര്‍ ചോദിക്കുന്നു.
Yawma Hum `Alá An-Nāri Yuftanūna 051-013. നരകാഗ്നിയില്‍ അവര്‍ പരീക്ഷണത്തിന്‌ വിധേയരാകുന്ന ദിവസമത്രെ അത്‌.
Dhūqū Fitnatakumdhā Al-Ladhī Kuntum Bihi Tasta`jilūna 051-014. ( അവരോട്‌ പറയപ്പെടും: ) നിങ്ങള്‍ക്കുള്ള പരീക്ഷണം നിങ്ങള്‍ അനുഭവിച്ച്‌ കൊള്ളുവിന്‍. നിങ്ങള്‍ എന്തൊന്നിന്‌ ധൃതികൂട്ടിക്കൊണ്ടിരുന്നുവോ അതത്രെ ഇത്‌.
'Inna Al-Muttaqīna Fī Jannātin Wa `Uyūnin 051-015. തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും അരുവികളിലുമായിരിക്കും.
'Ākhidhīna Mā 'Ātāhum Rabbuhum  ۚ  'Innahum Kānū Qabla Dhālika Muĥsinīna 051-016. അവര്‍ക്ക്‌ അവരുടെ രക്ഷിതാവ്‌ നല്‍കിയത്‌ ഏറ്റുവാങ്ങിക്കൊണ്ട്‌. തീര്‍ച്ചയായും അവര്‍ അതിനു മുമ്പ്‌ സദ്‌വൃത്തരായിരുന്നു.  ۚ 
Kānū Qalīlāan Mina Al-Layli Mā Yahja`ūna 051-017. രാത്രിയില്‍ നിന്ന്‌ അല്‍പഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ.
Wa Bil-'Asĥāri Hum Yastaghfirūna 051-018. രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു.
Wa Fī 'Amwālihim Ĥaqqun Lilssā'ili Wa Al-Maĥrūmi 051-019. അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും ( ഉപജീവനം ) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും.
Wa Fī Al-'Arđi 'Āyātun Lilmūqinīna 051-020. ദൃഢവിശ്വാസമുള്ളവര്‍ക്ക്‌ ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.
Wa Fī 'Anfusikum  ۚ  'Afalā Tubşirūna 051-021. നിങ്ങളില്‍ തന്നെയും ( പല ദൃഷ്ടാന്തങ്ങളുണ്ട്‌. )എന്നിട്ട്‌ നിങ്ങള്‍ കണ്ടറിയുന്നില്ലെ?  ۚ 
Wa Fī As-Samā'i Rizqukum Wa Mā Tū`adūna 051-022. ആകാശത്ത്‌ നിങ്ങള്‍ക്കുള്ള ഉപജീവനവും, നിങ്ങളോട്‌ വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യങ്ങളുമുണ്ട്‌.
Fawarabbi As-Samā'i Wa Al-'Arđi 'Innahu Laĥaqqun Mithla Mā 'Annakum Tanţiqūna 051-023. എന്നാല്‍ ആകാശത്തിന്‍റെയും ഭൂമിയുടെയും രക്ഷിതാവിനെ തന്നെയാണ, സത്യം! നിങ്ങള്‍ സംസാരിക്കുന്നു എന്നതു പോലെ തീര്‍ച്ചയായും ഇത്‌ സത്യമാകുന്നു.
Hal 'Atāka Ĥadīthu Đayfi 'Ibrāhīma Al-Mukramīna 051-024. ഇബ്രാഹീമിന്‍റെ മാന്യരായ അതിഥികളെ പറ്റിയുള്ള വാര്‍ത്ത നിനക്ക്‌ വന്നുകിട്ടിയിട്ടുണ്ടോ?
'Idh Dakhalū `Alayhi Faqālū Salāmāan  ۖ  Qāla Salāmun Qawmun Munkarūna 051-025. അവര്‍ അദ്ദേഹത്തിന്‍റെ അടുത്തു കടന്നു വന്നിട്ട്‌ സലാം പറഞ്ഞ സമയത്ത്‌ അദ്ദേഹം പറഞ്ഞു: സലാം ( നിങ്ങള്‍ ) അപരിചിതരായ ആളുകളാണല്ലോ.  ۖ 
Farāgha 'Ilá 'Ahlihi Fajā'a Bi`ijlin Samīnin 051-026. അനന്തരം അദ്ദേഹം ധൃതിയില്‍ തന്‍റെ ഭാര്യയുടെ അടുത്തേക്ക്‌ ചെന്നു. എന്നിട്ട്‌ ഒരു തടിച്ച കാളക്കുട്ടിയെ ( വേവിച്ചു ) കൊണ്ടുവന്നു.
Faqarrabahu 'Ilayhim Qāla 'Alā Ta'kulūna 051-027. എന്നിട്ട്‌ അത്‌ അവരുടെ അടുത്തേക്ക്‌ വെച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ? ~
Fa'awjasa Minhum Khīfatan  ۖ  Qālū Lā Takhaf  ۖ  Wa Bashsharūhu Bighulāmin `Alīmin 051-028. അപ്പോള്‍ അവരെപ്പറ്റി അദ്ദേഹത്തിന്‍റെ മനസ്സില്‍ ഭയം കടന്നു കൂടി. അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. അദ്ദേഹത്തിന്‌ ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെ പറ്റി അവര്‍ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു.  ۖ   ۖ 
Fa'aqbalati Amra'atuhu Fī Şarratin Faşakkat Wajhahā Wa Qālat `Ajūzun `Aqīmun 051-029. അപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ ഉച്ചത്തില്‍ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട്‌ മുന്നോട്ട്‌ വന്നു. എന്നിട്ട്‌ തന്‍റെ മുഖത്തടിച്ചുകൊണ്ട്‌ പറഞ്ഞു: വന്ധ്യയായ ഒരു കിഴവിയാണോ (പ്രസവിക്കാന്‍ പോകുന്നത്‌?)
Qālū Kadhāliki Qāla Rabbuki  ۖ  'Innahu Huwa Al-Ĥakīmu Al-`Alīmu 051-030. അവര്‍ ( ദൂതന്‍മാര്‍ ) പറഞ്ഞു: അപ്രകാരം തന്നെയാകുന്നു നിന്‍റെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നത്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു യുക്തിമാനും ജ്ഞാനിയും ആയിട്ടുള്ളവന്‍.  ۖ 
Qāla Famā Khaţbukum 'Ayyuhā Al-Mursalūna 051-031. അദ്ദേഹം ചോദിച്ചു: ഹേ; ദൂതന്‍മാരേ, അപ്പോള്‍ നിങ്ങളുടെ കാര്യമെന്താണ്‌?
Qālū 'Innā 'Ursilnā 'Ilá Qawmin Mujrimīna 051-032. അവര്‍ പറഞ്ഞു: ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്ക്‌ അയക്കപ്പെട്ടതാകുന്നു
Linursila `Alayhim Ĥijāratan Min Ţīnin 051-033. കളിമണ്ണുകൊണ്ടുള്ള കല്ലുകള്‍ ഞങ്ങള്‍ അവരുടെ നേരെ അയക്കുവാന്‍ വേണ്ടി.
Musawwamatan `Inda Rabbika Lilmusrifīna 051-034. അതിക്രമകാരികള്‍ക്ക്‌ വേണ്ടി തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ അടയാളപ്പെടുത്തിയ ( കല്ലുകള്‍ )
Fa'akhrajnā Man Kāna Fīhā Mina Al-Mu'uminīna 051-035. അപ്പോള്‍ സത്യവിശ്വാസികളില്‍ പെട്ടവരായി അവിടെ ഉണ്ടായിരുന്നവരെ നാം പുറത്ത്‌ കൊണ്ടു വന്നു.( രക്ഷപെടുത്തി. )
Famā Wajadnā Fīhā Ghayra Baytin Mina Al-Muslimīna 051-036. എന്നാല്‍ മുസ്ലിംകളുടെതായ ഒരു വീടല്ലാതെ നാം അവിടെ കണ്ടെത്തിയില്ല.
Wa Taraknā Fīhā 'Āyatan Lilladhīna Yakhāfūna Al-`Adhāba Al-'Alīma 051-037. വേദനയേറിയ ശിക്ഷ ഭയപ്പെടുന്നവര്‍ക്ക്‌ ഒരു ദൃഷ്ടാന്തം നാം അവിടെ അവശേഷിപ്പിക്കുകയും ചെയ്തു.
Wa Fī Mūsá 'Idh 'Arsalnāhu 'Ilá Fir`awna Bisulţānin Mubīnin 051-038. മൂസായുടെ ചരിത്രത്തിലുമുണ്ട്‌ ( ദൃഷ്ടാന്തങ്ങള്‍ ) വ്യക്തമായ ആധികാരിക പ്രമാണവുമായി ഫിര്‍ഔന്‍റെ അടുത്തേക്ക്‌ നാം അദ്ദേഹത്തെ നിയോഗിച്ച സന്ദര്‍ഭം. ~
Fatawallá Biruknihi Wa Qāla Sāĥirun 'Aw Majnūnun 051-039. അപ്പോള്‍ അവന്‍ തന്‍റെ ശക്തിയില്‍ അഹങ്കരിച്ച്‌ പിന്തിരിഞ്ഞു കളയുകയാണ്‌ ചെയ്തത്‌. ( മൂസാ ) ഒരു ജാലവിദ്യക്കാരനോ അല്ലെങ്കില്‍ ഭ്രാന്തനോ എന്ന്‌ അവന്‍ പറയുകയും ചെയ്തു.
Fa'akhadhnāhu Wa Junūdahu Fanabadhnāhum Al-Yammi Wa Huwa Mulīmun 051-040. അതിനാല്‍ അവനെയും അവന്‍റെ സൈന്യങ്ങളെയും നാം പിടികൂടുകയും, എന്നിട്ട്‌ അവരെ കടലില്‍ എറിയുകയും ചെയ്തു. അവന്‍ തന്നെയായിരുന്നു ആക്ഷേപാര്‍ഹന്‍ .
Wa Fī `Ādin 'Idh 'Arsalnā `Alayhimu Ar-Rīĥa Al-`Aqīma 051-041. ആദ്‌ ജനതയിലും ( ദൃഷ്ടാന്തമുണ്ട്‌ ) വന്ധ്യമായ കാറ്റ്‌ നാം അവരുടെ നേരെ അയച്ച സന്ദര്‍ഭം!
Mā Tadharu Min Shay'in 'Atat `Alayhi 'Illā Ja`alat/hu Kālrramīmi 051-042. ആ കാറ്റ്‌ ഏതൊരു വസ്തുവിന്മേല്‍ ചെന്നെത്തിയോ, അതിനെ ദ്രവിച്ച തുരുമ്പു പോലെ ആക്കാതെ അത്‌ വിടുമായിരുന്നില്ല.
Wa Fī Thamūda 'Idh Qīla Lahum Tamatta`ū Ĥattá Ĥīnin 051-043. ഥമൂദ്‌ ജനതയിലും ( ദൃഷ്ടാന്തമുണ്ട്‌. ) ഒരു സമയം വരെ നിങ്ങള്‍ സുഖം അനുഭവിച്ച്‌ കൊള്ളുക. എന്ന്‌ അവരോട്‌ പറയപ്പെട്ട സന്ദര്‍ഭം!
Fa`ataw `An 'Amri Rabbihim Fa'akhadhat/humu Aş-Şā`iqatu Wa Hum Yanžurūna 051-044. എന്നിട്ട്‌ അവര്‍ തങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പനക്കെതിരായി ധിക്കാരം കൈക്കൊണ്ടു. അതിനാല്‍ അവര്‍ നോക്കിക്കൊണ്ടിരിക്കെ ആ ഘോരനാദം അവരെ പിടികൂടി.
Famā Astaţā`ū Min Qiyāmin Wa Mā Kānū Muntaşirīna 051-045. അപ്പോള്‍ അവര്‍ക്ക്‌ എഴുന്നേറ്റു പോകാന്‍ കഴിവുണ്ടായില്ല. അവര്‍ രക്ഷാനടപടികളെടുക്കുന്നവരായതുമില്ല.
Wa Qawma Nūĥin Min Qablu  ۖ  'Innahum Kānū Qawmāan Fāsiqīna 051-046. അതിനു മുമ്പ്‌ നൂഹിന്‍റെ ജനതയെയും ( നാം നശിപ്പിക്കുകയുണ്ടായി. ) തീര്‍ച്ചയായും അവര്‍ അധര്‍മ്മകാരികളായ ഒരു ജനതയായിരുന്നു.  ۖ 
Wa As-Samā'a Banaynāhā Bi'ayydin Wa 'Innā Lamūsi`ūna 051-047. ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട്‌ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു.
Wa Al-'Arđa Farashnāhā Fani`ma Al-Māhidūna 051-048. ഭൂമിയാകട്ടെ നാം അതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു. എന്നാല്‍ അത്‌ വിതാനിച്ചവന്‍ എത്ര നല്ലവന്‍!
Wa Min Kulli Shay'in Khalaqnā Zawjayni La`allakum Tadhakkarūna 051-049. എല്ലാ വസ്തുക്കളില്‍ നിന്നും ഈ രണ്ട്‌ ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ച്‌ മനസ്സിലാക്കുവാന്‍ വേണ്ടി.
Fafirrū 'Ilá Al-Lahi  ۖ  'Innī Lakum Minhu Nadhīrun Mubīnun 051-050. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ ഓടിച്ചെല്ലുക. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ അവന്‍റെ അടുക്കല്‍ നിന്നുള്ള വ്യക്തമായ താക്കീതുകാരനാകുന്നു.  ۖ 
Wa Lā Taj`alū Ma`a Al-Lahi 'Ilahāan 'Ākhara  ۖ  'Innī Lakum Minhu Nadhīrun Mubīnun 051-051. അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നിങ്ങള്‍ സ്ഥാപിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ അവന്‍റെ അടുക്കല്‍ നിന്നുള്ള വ്യക്തമായ താക്കീതുകാരനാകുന്നു.  ۖ 
Kadhālika Mā 'Atá Al-Ladhīna Min Qablihim Min Rasūlin 'Illā Qālū Sāĥirun 'Aw Majnūnun 051-052. അപ്രകാരം തന്നെ ഇവരുടെ പൂര്‍വ്വികന്‍മാരുടെ അടുത്ത്‌ ഏതൊരു റസൂല്‍ വന്നപ്പോഴും ജാലവിദ്യക്കാരനെന്നോ, ഭ്രാന്തനെന്നോ അവര്‍ പറയാതിരുന്നിട്ടില്ല.
'Atawāşaw Bihi  ۚ  Bal Hum Qawmun Ţāghūna 051-053. അതിന്‌ ( അങ്ങനെ പറയണമെന്ന്‌ ) അവര്‍ അന്യോന്യം വസ്വിയ്യത്ത്‌ ചെയ്തിരിക്കുകയാണോ? അല്ല, അവര്‍ അതിക്രമകാരികളായ ഒരു ജനതയാകുന്നു.  ۚ 
Fatawalla `Anhum Famā 'Anta Bimalūmin 051-054. ആകയാല്‍ നീ അവരില്‍ നിന്ന്‌ തിരിഞ്ഞുകളയുക. നീ ആക്ഷേപാര്‍ഹനല്ല.
Wa Dhakkir Fa'inna Adh-Dhikrá Tanfa`u Al-Mu'uminīna 051-055. നീ ഉല്‍ബോധിപ്പിക്കുക. തീര്‍ച്ചയായും ഉല്‍ബോധനം സത്യവിശ്വാസികള്‍ക്ക്‌ പ്രയോജനം ചെയ്യും.
Wa Mā Khalaqtu Al-Jinna Wa Al-'Insa 'Illā Liya`budūni 051-056. ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.
Mā 'Urīdu Minhum Min Rizqin Wa Mā 'Urīdu 'An Yuţ`imūni 051-057. ഞാന്‍ അവരില്‍ നിന്ന്‌ ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്‍ എനിക്ക്‌ ഭക്ഷണം നല്‍കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല.
'Inna Al-Laha Huwa Ar-Razzāqu Dhū Al-Qūwati Al-Matīnu 051-058. തീര്‍ച്ചയായും അല്ലാഹു തന്നെയാണ്‌ ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും.
Fa'inna Lilladhīna Žalamū Dhanūbāan Mithla Dhanūbi 'Aşĥābihim Falā Yasta`jilūni 051-059. തീര്‍ച്ചയായും ( ഇന്ന്‌ ) അക്രമം ചെയ്യുന്നവര്‍ക്ക്‌ ( പൂര്‍വ്വികരായ ) തങ്ങളുടെ കൂട്ടാളികള്‍ക്കു ലഭിച്ച വിഹിതം പോലെയുള്ള വിഹിതം തന്നെയുണ്ട്‌. അതിനാല്‍ എന്നോട്‌ അവര്‍ ധൃതികൂട്ടാതിരിക്കട്ടെ.
Fawaylun Lilladhīna Kafarū Min Yawmihimu Al-Ladhī Yū`adūna 051-060. അപ്പോള്‍ തങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കപ്പെടുന്നതായ ആ ദിവസം നിമിത്തം സത്യനിഷേധികള്‍ക്കു നാശം.
Next Sūrah