37) Sūrat Aş-Şāffāt

Printed format

37)

Wa Aş-Şāffāti Şaffāan 037-001. ശരിക്ക്‌ അണിനിരന്നു നില്‍ക്കുന്നവരും,
Fālzzājirāti Zajan 037-002. എന്നിട്ട്‌ ശക്തിയായി തടയുന്നവരും,
Fālttāliyāti Dhikrāan 037-003. എന്നിട്ട്‌ കീര്‍ത്തനം ചൊല്ലുന്നവരുമായ മലക്കുകളെ തന്നെയാണ സത്യം;
'Inna 'Ilahakum Lawāĥidun 037-004. തീര്‍ച്ചയായും നിങ്ങളുടെ ദൈവം ഏകന്‍ തന്നെയാകുന്നു.
Rabbu As-Samāwāti Wa Al-'Arđi Wa Mā Baynahumā Wa Rabbu Al-Mashāriqi 037-005. അതെ, ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും, ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍.
'Innā Zayyannā As-Samā'a Ad-Dunyā Bizīnatin Al-Kawākib 037-006. തീര്‍ച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താല്‍ മോടിപിടിപ്പിച്ചിരിക്കുന്നു.
Wa Ĥifžāan Min Kulli Shayţāninridin 037-007. ധിക്കാരിയായ ഏതു പിശാചില്‍ നിന്നും ( അതിനെ ) സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു.
Lā Yassamma`ūna 'Ilá Al-Mala'i Al-'A`lá Wa Yuqdhafūna Min Kulli Jānibin 037-008. അത്യുന്നതമായ സമൂഹത്തിന്‍റെ നേരെ അവര്‍ക്ക്‌ ( പിശാചുക്കള്‍ക്ക്‌ ) ചെവികൊടുത്തു കേള്‍ക്കാനാവില്ല. എല്ലാവശത്തു നിന്നും അവര്‍ എറിഞ്ഞ്‌ ഓടിക്കപ്പെടുകയും ചെയ്യും;
Duĥūrāan  ۖ  Wa Lahum `Adhābun Wa Aşibun 037-009. ബഹിഷ്കൃതരായിക്കൊണ്ട്‌ അവര്‍ക്ക്‌ ശാശ്വതമായ ശിക്ഷയുമുണ്ട്‌.  ۖ 
'Illā Man Khaţifa Al-Khaţfata Fa'atba`ahu Shihābun Thāqibāun 037-010. പക്ഷെ, ആരെങ്കിലും പെട്ടെന്ന്‌ വല്ലതും റാഞ്ചിഎടുക്കുകയാണെങ്കില്‍ തുളച്ച്‌ കടക്കുന്ന ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്‌.
Fāstaftihim 'Ahum 'Ashaddu Khalqāan 'Am Man Khalaqnā  ۚ  'Innā Khalaqnāhum Min Ţīnin Lāzibin 037-011. ആകയാല്‍ ( നബിയേ, ) നീ അവരോട്‌ ( ആ നിഷേധികളോട്‌ ) അഭിപ്രായം ആരായുക: സൃഷ്ടിക്കാന്‍ ഏറ്റവും പ്രയാസമുള്ളത്‌ അവരെയാണോ, അതല്ല, നാം സൃഷ്ടിച്ചിട്ടുള്ള മറ്റു സൃഷ്ടികളെയാണോ? തീര്‍ച്ചയായും നാം അവരെ സൃഷ്ടിച്ചിരിക്കുന്നത്‌ പശിമയുള്ള കളിമണ്ണില്‍ നിന്നാകുന്നു.  ۚ 
Bal `Ajibta Wa Yaskharūna 037-012. പക്ഷെ, നിനക്ക്‌ അത്ഭുതം തോന്നി. അവരാകട്ടെ പരിഹസിക്കുകയും ചെയ്യുന്നു.
Wa 'Idhā Dhukkirū Lā Yadhkurūna 037-013. അവര്‍ക്ക്‌ ഉപദേശം നല്‍കപ്പെട്ടാല്‍ അവര്‍ ആലോചിക്കുന്നില്ല.
Wa 'Idhā Ra'aw 'Āyatan Yastaskhirūna 037-014. അവര്‍ ഏതൊരു ദൃഷ്ടാന്തം കണ്ടാലും തമാശയാക്കിക്കളയുന്നു.
Wa Qālū 'In Hādhā 'Illā Siĥrun Mubīnun 037-015. അവര്‍ പറയും: ഇത്‌ പ്രത്യക്ഷമായ ഒരു ജാലവിദ്യ മാത്രമാകുന്നു എന്ന്‌.
'A'idhā Mitnā Wa Kunnā Turābāan Wa `Ižāmāan 'A'innā Lamabthūna 037-016. ( അവര്‍ പറയും: ) മരിച്ച്‌ മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞാല്‍ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക തന്നെ ചെയ്യുമോ?
'Awa'ābā'uunā Al-'Awwalūna 037-017. ഞങ്ങളുടെ പൂര്‍വ്വപിതാക്കളും (ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമോ?)
Qul Na`am Wa 'Antumkhirūna 037-018. പറയുക: അതെ. ( അന്ന്‌ ) നിങ്ങള്‍ അപമാനിതരാകുകയും ചെയ്യും.
Fa'innamā Hiya Zajratun Wāĥidatun Fa'idhā Hum Yanžurūna 037-019. എന്നാല്‍ അത്‌ ഒരു ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴതാ അവര്‍ ( എഴുന്നേറ്റ്‌ നിന്ന്‌ ) നോക്കുന്നു.
Wa Qālū Yā Waylanā Hādhā Yawmu Ad-Dīni 037-020. അവര്‍ പറയും: അഹോ! ഞങ്ങള്‍ക്ക്‌ കഷ്ടം! ഇത്‌ പ്രതിഫലത്തിന്‍റെ ദിനമാണല്ലോ!
dhā Yawmu Al-Faşli Al-Ladhī Kuntum Bihi Tukadhdhibūna 037-021. ( അവര്‍ക്ക്‌ മറുപടി നല്‍കപ്പെടും: ) അതെ; നിങ്ങള്‍ നിഷേധിച്ച്‌ തള്ളിക്കളഞ്ഞിരുന്ന നിര്‍ണായകമായ തീരുമാനത്തിന്‍റെ ദിവസമത്രെ ഇത്‌.
Aĥshurū Al-Ladhīna Žalamū Wa 'Azwājahum Wa Mā Kānū Ya`budūna 037-022. ( അപ്പോള്‍ അല്ലാഹുവിന്‍റെ കല്‍പനയുണ്ടാകും; ) അക്രമം ചെയ്തവരെയും അവരുടെ ഇണകളെയും അവര്‍ ആരാധിച്ചിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക.
Min Dūni Al-Lahi Fāhdūhum 'Ilá Şirāţi Al-Jaĥīmi 037-023. അല്ലാഹുവിനു പുറമെ. എന്നിട്ട്‌ അവരെ നിങ്ങള്‍ നരകത്തിന്‍റെ വഴിയിലേക്ക്‌ നയിക്കുക.
Wa Qifūhum  ۖ  'Innahum Mas'ūlūna 037-024. അവരെ നിങ്ങളൊന്നു നിര്‍ത്തുക. അവരോട്‌ ചോദ്യം ചെയ്യേണ്ടതാകുന്നു.  ۖ 
Mā Lakum Lā Tanāşarūna 037-025. നിങ്ങള്‍ക്ക്‌ എന്തുപറ്റി? നിങ്ങള്‍ പരസ്പരം സഹായിക്കുന്നില്ലല്ലോ എന്ന്‌
Bal Humu Al-Yawma Mustaslimūna 037-026. അല്ല, അവര്‍ ആ ദിവസത്തില്‍ കീഴടങ്ങിയവരായിരിക്കും.
Wa 'Aqbala Ba`đuhum `Alá Ba`đin Yatasā'alūna 037-027. അവരില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞ്‌ പരസ്പരം ചോദ്യം ചെയ്യും.
Qālū 'Innakum Kuntum Ta'tūnanā `Ani Al-Yamīni 037-028. അവര്‍ പറയും: തീര്‍ച്ചയായും നിങ്ങള്‍ ഞങ്ങളുടെ അടുത്ത്‌ കൈയ്യൂക്കുമായി വന്ന്‌ ( ഞങ്ങളെ സത്യത്തില്‍ നിന്ന്‌ പിന്തിരിപ്പിക്കുകയായിരുന്നു. )
Qālū Bal Lam Takūnū Mu'uminīna 037-029. അവര്‍ മറുപടി പറയും: അല്ല, നിങ്ങള്‍ തന്നെ വിശ്വാസികളാവാതിരിക്കുകയാണുണ്ടായത്‌.
Wa Mā Kāna Lanā `Alaykum Min Sulţānin  ۖ  Bal Kuntum Qawmāan Ţāghīna 037-030. ഞങ്ങള്‍ക്കാകട്ടെ നിങ്ങളുടെ മേല്‍ ഒരധികാരവും ഉണ്ടായിരുന്നതുമില്ല. പ്രത്യുത, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനവിഭാഗമായിരുന്നു.  ۖ 
Faĥaqqa `Alaynā Qawlu Rabbinā  ۖ  'Innā Ladhā'iqūna 037-031. അങ്ങനെ നമ്മുടെ മേല്‍ നമ്മുടെ രക്ഷിതാവിന്‍റെ വചനം യാഥാര്‍ത്ഥ്യമായിതീര്‍ന്നു. തീര്‍ച്ചയായും നാം ( ശിക്ഷ ) അനുഭവിക്കാന്‍ പോകുകയാണ്‌.  ۖ 
Fa'aghwaynākum 'Innā Kunnā Ghāwīna 037-032. അപ്പോള്‍ ഞങ്ങള്‍ നിങ്ങളെ വഴികേടിലെത്തിച്ചിരിക്കുന്നു.( കാരണം ) തീര്‍ച്ചയായും ഞങ്ങള്‍ വഴിതെറ്റിയവരായിരുന്നു.
Fa'innahum Yawma'idhin Al-`Adhābi Mushtarikūna 037-033. അപ്പോള്‍ അന്നേ ദിവസം തീര്‍ച്ചയായും അവര്‍ ( ഇരുവിഭാഗവും ) ശിക്ഷയില്‍ പങ്കാളികളായിരിക്കും.
'Innā Kadhālika Naf`alu Bil-Mujrimīna 037-034. തീര്‍ച്ചയായും നാം കുറ്റവാളികളെക്കൊണ്ട്‌ ചെയ്യുന്നത്‌ അപ്രകാരമാകുന്നു.
'Innahum Kānū 'Idhā Qīla Lahum Lā 'Ilāha 'Illā Al-Lahu Yastakbirūna 037-035. അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരം നടിക്കുമായിരുന്നു. ~
Wa Yaqūlūna 'A'innā Latārikū 'Ālihatinā Lishā`irin Majnūnin 037-036. ഭ്രാന്തനായ ഒരു കവിക്ക്‌ വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിച്ച്‌ കളയണമോ എന്ന്‌ ചോദിക്കുകയും ചെയ്യുമായിരുന്നു.
Bal Jā'a Bil-Ĥaqqi Wa Şaddaqa Al-Mursalīna 037-037. അല്ല, സത്യവും കൊണ്ടാണ്‌ അദ്ദേഹം വന്നത്‌. ( മുമ്പ്‌ വന്ന ) ദൈവദൂതന്‍മാരെ അദ്ദേഹം സത്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
'Innakum Ladhā'iqū Al-`Adhābi Al-'Alīmi 037-038. തീര്‍ച്ചയായും നിങ്ങള്‍ വേദനയേറിയ ശിക്ഷ ആസ്വദിക്കുക തന്നെ ചെയ്യേണ്ടവരാകുന്നു.
Wa Mā Tujzawna 'Illā Mā Kuntum Ta`malūna 037-039. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനു മാത്രമേ നിങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കപ്പെടുകയുള്ളു.
'Illā `Ibāda Al-Lahi Al-Mukhlaşīna 037-040. അല്ലാഹുവിന്‍റെ നിഷ്കളങ്കരായ ദാസന്‍മാര്‍ ഇതില്‍ നിന്ന്‌ ഒഴിവാകുന്നു.
'Ūlā'ika Lahum Rizqun Ma`lūmun 037-041. അങ്ങനെയുള്ളവര്‍ക്കാകുന്നു അറിയപ്പെട്ട ഉപജീവനം.
Fawākihu  ۖ  Wa Hum Mukramūna 037-042. വിവിധ തരം പഴവര്‍ഗങ്ങള്‍. അവര്‍ ആദരിക്കപ്പെടുന്നവരായിരിക്കും.  ۖ 
Fī Jannāti An-Na`īmi 037-043. സൌഭാഗ്യത്തിന്‍റെ സ്വര്‍ഗത്തോപ്പുകളില്‍.
`Alá Sururin Mutaqābilīna 037-044. അവര്‍ ചില കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും.
Yuţāfu `Alayhim Bika'sin Min Ma`īnin 037-045. ഒരു തരം ഉറവു ജലം നിറച്ച കോപ്പകള്‍ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും.
Bayđā'a Ladhdhatin Lilshshāribīna 037-046. വെളുത്തതും കുടിക്കുന്നവര്‍ക്ക്‌ ഹൃദ്യവുമായ പാനീയം.
Lā Fīhā Ghawlun Wa Lā Hum `Anhā Yunzafūna 037-047. അതില്‍ യാതൊരു ദോഷവുമില്ല. അത്‌ നിമിത്തം അവര്‍ക്ക്‌ ലഹരി ബാധിക്കുകയുമില്ല.
Wa `Indahum Qāşirātu Aţ-Ţarfi `Īnun 037-048. ദൃഷ്ടി നിയന്ത്രിക്കുന്നവരും വിശാലമായ കണ്ണുകളുള്ളവരുമായ സ്ത്രീകള്‍ അവരുടെ അടുത്ത്‌ ഉണ്ടായിരിക്കും.
Ka'annahunna Bayđun Maknūnun 037-049. സൂക്ഷിച്ചു വെക്കപ്പെട്ട മുട്ടകള്‍ പോലെയിരിക്കും അവര്‍.
Fa'aqbala Ba`đuhum `Alá Ba`đin Yatasā'alūna 037-050. ആ സ്വര്‍ഗവാസികളില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞു കൊണ്ട്‌ പരസ്പരം ( പല ചോദ്യങ്ങളും ) ചോദിക്കും
Qāla Qā'ilun Minhum 'Innī Kāna Lī Qarīnun 037-051. അവരില്‍ നിന്ന്‌ ഒരു വക്താവ്‌ പറയും: തീര്‍ച്ചയായും എനിക്ക്‌ ഒരു കൂട്ടുകാരനുണ്ടായിരുന്നു.
Yaqūlu 'A'innaka Lamina Al-Muşaddiqīna 037-052. അവന്‍ പറയുമായിരുന്നു: തീര്‍ച്ചയായും നീ ( പരലോകത്തില്‍ ) വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ തന്നെയാണോ?
'A'idhā Mitnā Wa Kunnā Turābāan Wa `Ižāmāan 'A'innā Lamadīnūna 037-053. നാം മരിച്ചിട്ട്‌ മണ്ണും അസ്ഥിശകലങ്ങളുമായി കഴിഞ്ഞാലും നമുക്ക്‌ നമ്മുടെ കര്‍മ്മഫലങ്ങള്‍ നല്‍കപ്പെടുന്നതാണോ?
Qāla Hal 'Antum Muţţali`ūna 037-054. തുടര്‍ന്ന്‌ ആ വക്താവ്‌ ( കൂടെയുള്ളവരോട്‌ ) പറയും: നിങ്ങള്‍ ( ആ കൂട്ടുകാരനെ ) എത്തിനോക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
Fāţţala`a Fara'āhu Fī Sawā'i Al-Jaĥīmi 037-055. എന്നിട്ട്‌ അദ്ദേഹം എത്തിനോക്കും. അപ്പോള്‍ അദ്ദേഹം അവനെ നരകത്തിന്‍റെ മദ്ധ്യത്തില്‍ കാണും.
Qāla Ta-Allāhi 'In Kidta Laturdīni 037-056. അദ്ദേഹം ( അവനോട്‌ ) പറയും: അല്ലാഹുവെ തന്നെയാണ! നീ എന്നെ നാശത്തില്‍ അകപ്പെടുത്തുക തന്നെ ചെയ്തേക്കുമായിരുന്നു.
Wa Lawlā Ni`matu Rabbī Lakuntu Mina Al-Muĥđarīna 037-057. എന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കില്‍ ( ആ നരകത്തില്‍ ) ഹാജരാക്കപ്പെടുന്നവരില്‍ ഞാനും ഉള്‍പെടുമായിരുന്നു.
'Afamā Naĥnu Bimayyitīna 037-058. ( സ്വര്‍ഗവാസികള്‍ പറയും: ) ഇനി നാം മരണപ്പെടുന്നവരല്ലല്ലോ
'Illā Mawtatanā Al-'Ūlá Wa Mā Naĥnu Bimu`adhdhabīna 037-059. നമ്മുടെ ആദ്യത്തെ മരണമല്ലാതെ. നാം ശിക്ഷിക്കപ്പെടുന്നവരുമല്ല.
'Inna Hādhā Lahuwa Al-Fawzu Al-`Ažīmu 037-060. തീര്‍ച്ചയായും ഇതു തന്നെയാണ്‌ മഹത്തായ ഭാഗ്യം.
Limithli Hādhā Falya`mali Al-`Āmilūna 037-061. ഇതുപോലെയുള്ളതിന്‌ വേണ്ടിയാകട്ടെ പ്രവര്‍ത്തകന്‍മാര്‍ പ്രവര്‍ത്തിക്കുന്നത്‌.
'Adhalika Khayrun Nuzulāan 'Am Shajaratu Az-Zaqqūmi 037-062. അതാണോ വിശിഷ്ടമായ സല്‍ക്കാരം? അതല്ല സഖ്ഖൂം വൃക്ഷമാണോ?
'Innā Ja`alnāhā Fitnatan Lilžžālimīna 037-063. തീര്‍ച്ചയായും അതിനെ നാം അക്രമകാരികള്‍ക്ക്‌ ഒരു പരീക്ഷണമാക്കിയിരിക്കുന്നു.
'Innahā Shajaratun Takhruju Fī 'Aşli Al-Jaĥīmi 037-064. നരകത്തിന്‍റെ അടിയില്‍ മുളച്ചു പൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്‌.
Ţal`uhā Ka'annahu Ru'ūsu Ash-Shayāţīni 037-065. അതിന്‍റെ കുല പിശാചുക്കളുടെ തലകള്‍ പോലെയിരിക്കും.
Fa'innahum La'ākilūna Minhā Famāli'ūna Minhā Al-Buţūna 037-066. തീര്‍ച്ചയായും അവര്‍ അതില്‍ നിന്ന്‌ തിന്ന്‌ വയറ്‌ നിറക്കുന്നവരായിരിക്കും.
Thumma 'Inna Lahum `Alayhā Lashawbāan Min Ĥamīmin 037-067. പിന്നീട്‌ അവര്‍ക്ക്‌ അതിനു മീതെ ചുട്ടുതിളക്കുന്ന വെള്ളത്തിന്‍റെ ഒരു ചേരുവയുണ്ട്‌.
Thumma 'Inna Marji`ahum La'ilá Al-Jaĥīmi 037-068. പിന്നീട്‌ തീര്‍ച്ചയായും അവരുടെ മടക്കം നരകത്തിലേക്ക്‌ തന്നെയാകുന്നു.
'Innahum 'Alfaw 'Ābā'ahum Đāllīna 037-069. തീര്‍ച്ചയായും അവര്‍ തങ്ങളുടെ പിതാക്കളെ കണ്ടെത്തിയത്‌ വഴിപിഴച്ചവരായിട്ടാണ്‌.
Fahum `Alá 'Āthārihim Yuhra`ūna 037-070. അങ്ങനെ ഇവര്‍ അവരുടെ ( പിതാക്കളുടെ ) കാല്‍പാടുകളിലൂടെ കുതിച്ചു പായുന്നു.
Wa Laqad Đalla Qablahum 'Aktharu Al-'Awwalīna 037-071. ഇവര്‍ക്ക്‌ മുമ്പ്‌ പൂര്‍വ്വികരില്‍ അധികപേരും വഴിപിഴച്ചു പോകുക തന്നെയാണുണ്ടായത്‌.
Wa Laqad 'Arsalnā Fīhim Mundhirīna 037-072. അവരില്‍ നാം താക്കീതുകാരെ നിയോഗിക്കുകയുമുണ്ടായിട്ടുണ്ട്‌.
nžur Kayfa Kāna `Āqibatu Al-Mundharīna 037-073. എന്നിട്ട്‌ നോക്കൂ; ആ താക്കീത്‌ നല്‍കപ്പെട്ടവരുടെ പര്യവസാനം എങ്ങനെയായിരുന്നു വെന്ന്‌.
'Illā `Ibāda Al-Lahi Al-Mukhlaşīna 037-074. അല്ലാഹുവിന്‍റെ നിഷ്കളങ്കരായ ദാസന്‍മാര്‍ ഒഴികെ.
Wa Laqad Nādānā Nūĥun Falani`ma Al-Mujībūna 037-075. നൂഹ്‌ നമ്മെ വിളിക്കുകയുണ്ടായി. അപ്പോള്‍ ഉത്തരം നല്‍കിയവന്‍ എത്ര നല്ലവന്‍!
Wa Najjaynāhu Wa 'Ahlahu Mina Al-Karbi Al-`Ažīmi 037-076. അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ആളുകളെയും നാം വമ്പിച്ച ദുരന്തത്തില്‍ നിന്ന്‌ രക്ഷപ്പെടുത്തി.
Wa Ja`alnā Dhurrīyatahu Humu Al-Bāqīna 037-077. അദ്ദേഹത്തിന്‍റെ സന്തതികളെ നാം ( ഭൂമിയില്‍ ) നിലനില്‍ക്കുന്നവരാക്കുകയും.
Wa Taraknā `Alayhi Fī Al-'Ākhirīna 037-078. പില്‍ക്കാലത്ത്‌ വന്നവരില്‍ അദ്ദേഹത്തെപറ്റിയുള്ള സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.
Salāmun `Alá Nūĥin Al-`Ālamīna 037-079. ലോകരില്‍ നൂഹിന്‌ സമാധാനം!
'Innā Kadhālika Naj Al-Muĥsinīna 037-080. തീര്‍ച്ചയായും അപ്രകാരമാണ്‌ സദ്‌വൃത്തന്‍മാര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നത്‌.
'Innahu Min `Ibādinā Al-Mu'uminīna 037-081. തീര്‍ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു.
Thumma 'Aghraq Al-'Ākharīna 037-082. പിന്നീട്‌ നാം മറ്റുള്ളവരെ മുക്കിനശിപ്പിച്ചു.
Wa 'Inna Min Shī`atihi La'ibrāhīma 037-083. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ കക്ഷികളില്‍ പെട്ട ആള്‍ തന്നെയാകുന്നു ഇബ്രാഹീം.
'Idh Jā'a Rabbahu Biqalbin Salīmin 037-084. നിഷ്കളങ്കമായ ഹൃദയത്തോടു കൂടി അദ്ദേഹം തന്‍റെ രക്ഷിതാവിങ്കല്‍ വന്ന സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു. )
'Idh Qāla Li'abīhi Wa Qawmihi Mādhā Ta`budūna 037-085. തന്‍റെ പിതാവിനോടും ജനതയോടും അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: എന്തൊന്നിനെയാണ്‌ നിങ്ങള്‍ ആരാധിക്കുന്നത്‌?
'A'ifkāan 'Ālihatan Dūna Al-Lahi Turīdūna 037-086. അല്ലാഹുവിന്നു പുറമെ വ്യാജമായി നിങ്ങള്‍ മറ്റു ദൈവങ്ങളെ ആഗ്രഹിക്കുകയാണോ?
Famā Žannukum Birabbi Al-`Ālamīna 037-087. അപ്പോള്‍ ലോകരക്ഷിതാവിനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്‌?
Fanažara Nažratan An-Nujūmi 037-088. എന്നിട്ട്‌ അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ ഒരു നോട്ടം നോക്കി.
Faqāla 'Innī Saqīmun 037-089. തുടര്‍ന്ന്‌ അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും എനിക്ക്‌ അസുഖമാകുന്നു.
Fatawallaw `Anhu Mudbirīna 037-090. അപ്പോള്‍ അവര്‍ അദ്ദേഹത്തെ വിട്ട്‌ പിന്തിരിഞ്ഞു പോയി.
Farāgha 'Ilá 'Ālihatihim Faqāla 'Alā Ta'kulūna 037-091. എന്നിട്ട്‌ അദ്ദേഹം അവരുടെ ദൈവങ്ങളുടെ നേര്‍ക്ക്‌ തിരിഞ്ഞിട്ടു പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ?
Mā Lakum Lā Tanţiqūna 037-092. നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങള്‍ മിണ്ടുന്നില്ലല്ലോ?
Farāgha `Alayhim Đarbāan Bil-Yamīni 037-093. തുടര്‍ന്ന്‌ അദ്ദേഹം അവയുടെ നേരെ തിരിഞ്ഞു വലതുകൈ കൊണ്ട്‌ ഊക്കോടെ അവയെ വെട്ടിക്കളഞ്ഞു.
Fa'aqbalū 'Ilayhi Yaziffūna 037-094. എന്നിട്ട്‌ അവര്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക്‌ കുതിച്ച്‌ ചെന്നു.
Qāla 'Ata`budūna Mā Tanĥitūna 037-095. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തന്നെ കൊത്തിയുണ്ടാക്കുന്നവയെയാണോ നിങ്ങള്‍ ആരാധിക്കുന്നത്‌?
Wa Allāhu Khalaqakum Wa Mā Ta`malūna 037-096. അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയും സൃഷ്ടിച്ചത്‌.
Qālū Abnū Lahu Bunyānāan Fa'alqūhu Fī Al-Jaĥīmi 037-097. അവര്‍ ( അന്യോന്യം ) പറഞ്ഞു: നിങ്ങള്‍ അവന്ന്‌ ( ഇബ്രാഹീമിന്‌ ) വേണ്ടി ഒരു ചൂള പണിയുക. എന്നിട്ടവനെ ജ്വലിക്കുന്ന അഗ്നിയില്‍ ഇട്ടേക്കുക.
Fa'arādū Bihi Kaydāan Faja`alnāhumu Al-'Asfalīna 037-098. അങ്ങനെ അദ്ദേഹത്തിന്‍റെ കാര്യത്തില്‍ അവര്‍ ഒരു തന്ത്രം ഉദ്ദേശിച്ചു. എന്നാല്‍ നാം അവരെ ഏറ്റവും അധമന്‍മാരാക്കുകയാണ്‌ ചെയ്തത്‌.
Wa Qāla 'Innī Dhāhibun 'Ilá Rabbī Sayahdīni 037-099. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ എന്‍റെ രക്ഷിതാവിങ്കലേക്ക്‌ പോകുകയാണ്‌. അവന്‍ എനിക്ക്‌ വഴി കാണിക്കുന്നതാണ്‌.
Rabbi Hab Lī Mina Aş-Şāliĥīna 037-100. എന്‍റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക്‌ ( പുത്രനായി ) പ്രദാനം ചെയ്യേണമേ.
Fabashsharnāhu Bighulāmin Ĥalīmin 037-101. അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന്‌ സന്തോഷവാര്‍ത്ത അറിയിച്ചു.
Falammā Balagha Ma`ahu As-Sa`ya Qāla Yā Bunayya 'Innī 'Ará Fī Al-Manāmi 'Annī 'Adhbaĥuka Fānžur Mādhā Tará  ۚ  Qāla Yā 'Abati Af`al Mā Tu'umaru  ۖ  Satajidunī 'In Shā'a Al-Lahu Mina Aş-Şābirīna 037-102. എന്നിട്ട്‌ ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന്‌ ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട്‌ നോക്കൂ: നീ എന്താണ്‌ അഭിപ്രായപ്പെടുന്നത്‌? അവന്‍ പറഞ്ഞു: എന്‍റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത്‌ താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌.  ۚ   ۖ 
Falammā 'Aslamā Wa Tallahu Liljabīni 037-103. അങ്ങനെ അവര്‍ ഇരുവരും ( കല്‍പനക്ക്‌ ) കീഴ്പെടുകയും, അവനെ നെറ്റി ( ചെന്നി ) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം!
Wa Nādaynāhu 'An Yā 'Ibrāhīmu 037-104. നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്രാഹീം, ~
Qad Şaddaqta Ar-Ru'uyā  ۚ  'Innā Kadhālika Naj Al-Muĥsinīna 037-105. തീര്‍ച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ്‌ നാം സദ്‌വൃത്തര്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌.  ۚ 
'Inna Hādhā Lahuwa Al-Balā'u Al-Mubīnu 037-106. തീര്‍ച്ചയായും ഇത്‌ സ്പഷ്ടമായ പരീക്ഷണം തന്നെയാണ്‌.
Wa Fadaynāhu Bidhibĥin `Ažīmin 037-107. അവന്ന്‌ പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു.
Wa Taraknā `Alayhi Fī Al-'Ākhirīna 037-108. പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്‍റെ ( ഇബ്രാഹീമിന്‍റെ ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.
Salāmun `Alá 'Ibrāhīma 037-109. ഇബ്രാഹീമിന്‌ സമാധാനം!
Kadhālika Naj Al-Muĥsinīna 037-110. അപ്രകാരമാണ്‌ നാം സദ്‌വൃത്തര്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌.
'Innahu Min `Ibādinā Al-Mu'uminīna 037-111. തീര്‍ച്ചയയും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരില്‍ പെട്ടവനാകുന്നു.
Wa Bashsharnāhu Bi'isĥāqa Nabīyāan Mina Aş-Şāliĥīna 037-112. ഇഷാഖ്‌ എന്ന മകന്‍റെ ജനനത്തെപ്പറ്റിയും അദ്ദേഹത്തിന്‌ നാം സന്തോഷവാര്‍ത്ത അറിയിച്ചു. സദ്‌വൃത്തരില്‍ പെട്ട ഒരു പ്രവാചകന്‍ എന്ന നിലയില്‍.
Wa Bāraknā `Alayhi Wa `Alá 'Isĥāqa  ۚ  Wa Min Dhurrīyatihimā Muĥsinun Wa Žālimun Linafsihi Mubīnun 037-113. അദ്ദേഹത്തിനും ഇഷാഖിനും നാം അനുഗ്രഹം നല്‍കുകയും ചെയ്തു. അവര്‍ ഇരുവരുടെയും സന്തതികളില്‍ സദ്‌വൃത്തരുണ്ട്‌. സ്വന്തത്തോട്‌ തന്നെ സ്പഷ്ടമായ അന്യായം ചെയ്യുന്നവരുമുണ്ട്‌.  ۚ 
Wa Laqad Manannā `Alá Mūsá Wa Hārūna 037-114. തീര്‍ച്ചയായും മൂസായോടും ഹാറൂനോടും നാം ഔദാര്യം കാണിച്ചു.
Wa Najjaynāhumā Wa Qawmahumā Mina Al-Karbi Al-`Ažīmi 037-115. അവര്‍ ഇരുവരെയും അവരുടെ ജനതയെയും മഹാദുരിതത്തില്‍ നിന്ന്‌ നാം രക്ഷപ്പെടുത്തുകയും ചെയ്തു.
Wa Naşarnāhum Fakānū Humu Al-Ghālibīna 037-116. അവരെ നാം സഹായിക്കുകയും അങ്ങനെ വിജയികള്‍ അവര്‍ തന്നെ ആകുകയും ചെയ്തു.
Wa 'Ātaynāhumā Al-Kitāba Al-Mustabīna 037-117. അവര്‍ക്ക്‌ രണ്ടുപേര്‍ക്കും നാം ( കാര്യങ്ങള്‍ ) വ്യക്തമാക്കുന്ന ഗ്രന്ഥം നല്‍കുകയും,
Wa Hadaynāhumā Aş-Şirāţa Al-Mustaqīma 037-118. അവരെ നേരായ പാതയിലേക്ക്‌ നയിക്കുകയും ചെയ്തു.
Wa Taraknā `Alayhimā Fī Al-'Ākhirīna 037-119. പില്‍ക്കാലക്കാരില്‍ അവരുടെ സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.
Salāmun `Alá Mūsá Wa Hārūna 037-120. മൂസായ്ക്കും ഹാറൂന്നും സമാധാനം!
'Innā Kadhālika Naj Al-Muĥsinīna 037-121. തീര്‍ച്ചയായും അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നത്‌.
'Innahumā Min `Ibādinā Al-Mu'uminīna 037-122. തീര്‍ച്ചയായും അവര്‍ ഇരുവരും നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു.
Wa 'Inna 'Ilyāsa Lamina Al-Mursalīna 037-123. ഇല്‍യാസും ദൂതന്‍മാരിലൊരാള്‍ തന്നെ.
'Idh Qāla Liqawmihi 'Alā Tattaqūna 037-124. അദ്ദേഹം തന്‍റെ ജനതയോട്‌ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? ~
'Atad`ūna Ba`lāan Wa Tadharūna 'Aĥsana Al-Khāliqīna 037-125. നിങ്ങള്‍ ബഅ്ല‍ൈന്‍ വിളിച്ച്‌ പ്രാര്‍ത്ഥിക്കുകയും, ഏറ്റവും നല്ല സൃഷ്ടികര്‍ത്താവിനെ വിട്ടുകളയുകയുമാണോ?
Al-Laha Rabbakum Wa Rabba 'Ābā'ikumu Al-'Awwalīna 037-126. അഥവാ നിങ്ങളുടെയും നിങ്ങളുടെ പൂര്‍വ്വപിതാക്കളുടെയും രക്ഷിതാവായ അല്ലാഹുവെ.
Fakadhdhabūhu Fa'innahum Lamuĥđarūna 037-127. അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു കളഞ്ഞു. അതിനാല്‍ അവര്‍ ( ശിക്ഷയ്ക്ക്‌ ) ഹാജരാക്കപ്പെടുക തന്നെ ചെയ്യും.
'Illā `Ibāda Al-Lahi Al-Mukhlaşīna 037-128. അല്ലാഹുവിന്‍റെ നിഷ്കളങ്കരായ ദാസന്‍മാര്‍ ഒഴികെ.
Wa Taraknā `Alayhi Fī Al-'Ākhirīna 037-129. പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്‍റെ സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.
Salāmun `Alá 'Il Yā -Sīn 037-130. ഇല്‍യാസിന്‌ സമാധാനം! -
'Innā Kadhālika Naj Al-Muĥsinīna 037-131. തീര്‍ച്ചയായും അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നത്‌.
'Innahu Min `Ibādinā Al-Mu'uminīna 037-132. തീര്‍ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു.
Wa 'Inna Lūţāan Lamina Al-Mursalīna 037-133. ലൂത്വും ദൂതന്‍മാരിലൊരാള്‍ തന്നെ.
'Idh Najjaynāhu Wa 'Ahlahu 'Ajma`īna 037-134. അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ആളുകളേയും മുഴുവന്‍ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം ( ശ്രദ്ധേയമത്രെ ). ~
'Illā `Ajūzāan Al-Ghābirīna 037-135. പിന്‍മാറി നിന്നവരില്‍പ്പെട്ട ഒരു കിഴവിയൊഴികെ.
Thumma Dammarnā Al-'Ākharīna 037-136. പിന്നെ മറ്റുള്ളവരെ നാം തകര്‍ത്തു കളഞ്ഞു.
Wa 'Innakum Latamurrūna `Alayhim Muşbiĥīna 037-137. തീര്‍ച്ചയായും നിങ്ങള്‍ രാവിലെ അവരുടെ അടുത്തു കൂടി കടന്നു പോവാറുണ്ട്‌.
Wa Bil-Layli  ۗ  'Afalā Ta`qilūna 037-138. രാത്രിയിലും. എന്നിട്ടും നിങ്ങള്‍ ചിന്തിച്ച്‌ ഗ്രഹിക്കുന്നില്ലേ?  ۗ 
Wa 'Inna Yūnis Lamina Al-Mursalīna 037-139. യൂനുസും ദൂതന്‍മാരിലൊരാള്‍ തന്നെ.
'Idh 'Abaqa 'Ilá Al-Fulki Al-Mashĥūni 037-140. അദ്ദേഹം ഭാരം നിറച്ച കപ്പലിലേക്ക്‌ ഒളിച്ചോടിയ സന്ദര്‍ഭം ( ശ്രദ്ധേയമത്രെ ).
Fasāhama Fakāna Mina Al-Mudĥađīna 037-141. എന്നിട്ട്‌ അദ്ദേഹം ( കപ്പല്‍ യാത്രക്കാരോടൊപ്പം ) നറുക്കെടുപ്പില്‍ പങ്കെടുത്തു. അപ്പോള്‍ അദ്ദേഹം പരാജിതരുടെ കൂട്ടത്തിലായിപോയി.
Fāltaqamahu Al-Ĥūtu Wa Huwa Mulīmun 037-142. അങ്ങനെ അദ്ദേഹം ആക്ഷേപത്തിന്‌ അര്‍ഹനായിരിക്കെ ആ വന്‍മത്സ്യം അദ്ദേഹത്തെ വിഴുങ്ങി.
Falawlā 'Annahu Kāna Mina Al-Musabbiĥīna 037-143. എന്നാല്‍ അദ്ദേഹം അല്ലാഹുവിന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ലെങ്കില്‍
Lalabitha Fī Baţnihi 'Ilá Yawmi Yub`athūna 037-144. ജനങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ അതിന്‍റെ വയറ്റില്‍ തന്നെ അദ്ദേഹത്തിന്‌ കഴിഞ്ഞ്‌ കൂടേണ്ടി വരുമായിരുന്നു. ~
Fanabadhnāhu Bil-`Arā'i Wa Huwa Saqīmun 037-145. എന്നിട്ട്‌ അദ്ദേഹത്തെ അനാരോഗ്യവാനായ നിലയില്‍ തുറന്ന സ്ഥലത്തേക്ക്‌ നാം തള്ളി
Wa 'Anbatnā `Alayhi Shajaratan Min Yaqţīnin 037-146. അദ്ദേഹത്തിന്‍റെ മേല്‍ നാം യഖ്ത്വീന്‍ വൃക്ഷം മുളപ്പിക്കുകയും ചെയ്തു.
Wa 'Arsalnāhu 'Ilá Miā'ati 'Alfin 'Aw Yazīdūna 037-147. അദ്ദേഹത്തെ നാം ഒരു ലക്ഷമോ അതിലധികമോ വരുന്ന ജനവിഭാഗത്തിലേക്ക്‌ നിയോഗിച്ചു. ~
Fa'āmanū Famatta`nāhum 'Ilá Ĥīnin 037-148. അങ്ങനെ അവര്‍ വിശ്വസിക്കുകയും തല്‍ഫലമായി കുറെ കാലത്തേക്ക്‌ അവര്‍ക്ക്‌ നാം സുഖജീവിതം നല്‍കുകയും ചെയ്തു.
Fāstaftihim 'Alirabbika Al-Banātu Wa Lahumu Al-Banūna 037-149. എന്നാല്‍ ( നബിയേ, ) നീ അവരോട്‌ (ബഹുദൈവവിശ്വാസികളോട്‌) അഭിപ്രായം ആരായുക; നിന്‍റെ രക്ഷിതാവിന്‌ പെണ്‍മക്കളും അവര്‍ക്ക്‌ ആണ്‍മക്കളുമാണോ എന്ന്‌.
'Am Khalaq Al-Malā'ikata 'Ināthāan Wa Hum Shāhidūna 037-150. അതല്ല നാം മലക്കുകളെ സ്ത്രീകളായി സൃഷ്ടിച്ചതിന്‌ അവര്‍ ദൃക്സാക്ഷികളായിരുന്നോ?
'Alā 'Innahum Min 'Ifkihim Layaqūlūna 037-151. അറിഞ്ഞേക്കുക: അവര്‍ പറയുന്നത്‌ തീര്‍ച്ചയായും അവരുടെ വ്യാജനിര്‍മിതിയില്‍ പെട്ടതാകുന്നു.
Walada Al-Lahu Wa 'Innahum Lakādhibūna 037-152. അല്ലാഹു സന്തതികള്‍ക്കു ജന്‍മം നല്‍കിയിട്ടുണ്ടെന്ന്‌. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെയാകുന്നു.
'Āşţafá Al-Banāti `Alá Al-Banīna 037-153. ആണ്‍മക്കളെക്കാളുപരിയായി അവന്‍ പെണ്‍മക്കളെ തെരഞ്ഞെടുത്തുവെന്നോ?
Mā Lakum Kayfa Taĥkumūna 037-154. നിങ്ങള്‍ക്കെന്തുപറ്റി? എപ്രകാരമാണ്‌ നിങ്ങള്‍ വിധികല്‍പിക്കുന്നത്‌?
'Afalā Tadhakkarūn 037-155. നിങ്ങള്‍ ആലോചിച്ച്‌ നോക്കുന്നില്ലേ?
'Am Lakum Sulţānun Mubīnun 037-156. അതല്ല, വ്യക്തമായ വല്ല പ്രമാണവും നിങ്ങള്‍ക്കു കിട്ടിയിട്ടുണ്ടോ?
Fa'tū Bikitābikum 'In Kuntum Şādiqīna 037-157. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ രേഖ കൊണ്ടുവരുവിന്‍; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.
Wa Ja`alū Baynahu Wa Bayna Al-Jinnati Nasabāan  ۚ  Wa Laqad `Alimati Al-Jinnatu 'Innahum Lamuĥđarūna 037-158. അല്ലാഹുവിനും ജിന്നുകള്‍ക്കുമിടയില്‍ അവര്‍ കുടുംബബന്ധം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ തീര്‍ച്ചയായും തങ്ങള്‍ ശിക്ഷയ്ക്ക്‌ ഹാജരാക്കപ്പെടുക തന്നെ ചെയ്യുമെന്ന്‌ ജിന്നുകള്‍ മനസ്സിലാക്കിയിട്ടുണ്ട്‌.  ۚ 
Subĥāna Al-Lahi `Ammā Yaşifūna 037-159. അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍!
'Illā `Ibāda Al-Lahi Al-Mukhlaşīna 037-160. എന്നാല്‍ അല്ലാഹുവിന്‍റെ നിഷ്കളങ്കരായ ദാസന്‍മാര്‍ ( ഇതില്‍ നിന്നെല്ലാം ) ഒഴിവാകുന്നു.
Fa'innakum Wa Mā Ta`budūna 037-161. എന്നാല്‍ നിങ്ങള്‍ക്കും നിങ്ങള്‍ എന്തിനെ ആരാധിക്കുന്നുവോ അവയ്ക്കും
Mā 'Antum `Alayhi Bifātinīna 037-162. അല്ലാഹുവിന്നെതിരായി ( ആരെയും ) കുഴപ്പത്തിലാക്കാനാവില്ല; തീര്‍ച്ച.
'Illā Man Huwa Şālī Al-Jaĥīmi 037-163. നരകത്തില്‍ വെന്തെരിയാന്‍ പോകുന്നവനാരോ അവനെയല്ലാതെ.
Wa Mā Minnā 'Illā Lahu Maqāmun Ma`lūmun 037-164. ( മലക്കുകള്‍ ഇപ്രകാരം പറയും: ) നിശ്ചിതമായ ഓരോ സ്ഥാനമുള്ളവരായിട്ടല്ലാതെ ഞങ്ങളില്‍ ആരും തന്നെയില്ല.
Wa 'Innā Lanaĥnu Aş-Şāffūna 037-165. തീര്‍ച്ചയായും ഞങ്ങള്‍ തന്നെയാണ്‌ അണിനിരന്ന്‌ നില്‍ക്കുന്നവര്‍.
Wa 'Innā Lanaĥnu Al-Musabbiĥūna 037-166. തീര്‍ച്ചയായും ഞങ്ങള്‍ തന്നെയാണ്‌ ( അല്ലാഹുവിന്‍റെ ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവര്‍.
Wa 'In Kānū Layaqūlūna 037-167. തീര്‍ച്ചയായും അവര്‍ ( സത്യനിഷേധികള്‍ ) ഇപ്രകാരം പറയാറുണ്ടായിരുന്നു:
Law 'Anna `Indanā Dhikrāan Mina Al-'Awwalīna 037-168. പൂര്‍വ്വികന്‍മാരില്‍ നിന്ന്‌ ലഭിച്ച വല്ല ഉല്‍ബോധനവും ഞങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നെങ്കില്‍
Lakunnā `Ibāda Al-Lahi Al-Mukhlaşīna 037-169. ഞങ്ങള്‍ അല്ലാഹുവിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരാവുക തന്നെ ചെയ്യുമായിരുന്നു.
Fakafarū Bihi  ۖ  Fasawfa Ya`lamūna 037-170. എന്നിട്ട്‌ അവര്‍ ഇതില്‍ ( ഈ വേദഗ്രന്ഥത്തില്‍ ) അവിശ്വസിക്കുകയാണ്‌ ചെയ്തത്‌. അതിനാല്‍ അവര്‍ പിന്നീട്‌ (കാര്യം) മനസ്സിലാക്കിക്കൊള്ളും.  ۖ 
Wa Laqad Sabaqat Kalimatunā Li`ibādinā Al-Mursalīn 037-171. ദൂതന്‍മാരായി നിയോഗിക്കപ്പെട്ട നമ്മുടെ ദാസന്‍മാരോട്‌ നമ്മുടെ വചനം മുമ്പേ ഉണ്ടായിട്ടുണ്ട്‌.
'Innahum Lahumu Al-Manşūrūna 037-172. തീര്‍ച്ചയായും അവര്‍ തന്നെയായിരിക്കും സഹായം നല്‍കപ്പെടുന്നവരെന്നും,
Wa 'Inna Jundanā Lahumu Al-Ghālibūna 037-173. തീര്‍ച്ചയായും നമ്മുടെ സൈന്യം തന്നെയാണ്‌ ജേതാക്കളായിരിക്കുക എന്നും.
Fatawalla `Anhum Ĥattá Ĥīnin 037-174. അതിനാല്‍ ഒരു അവധി വരെ നീ അവരില്‍ നിന്ന്‌ തിരിഞ്ഞുകളയുക.
Wa 'Abşirhum Fasawfa Yubşirūna 037-175. നീ അവരെ വീക്ഷിക്കുകയും ചെയ്യുക. അവര്‍ പിന്നീട്‌ കണ്ടറിഞ്ഞു കൊള്ളും.
'Afabi`adhābinā Yasta`jilūna 037-176. അപ്പോള്‍ നമ്മുടെ ശിക്ഷയുടെ കാര്യത്തിലാണോ അവര്‍ തിടുക്കം കൂട്ടികൊണ്ടിരിക്കുന്നത്‌?
Fa'idhā Nazala Bisāĥatihim Fasā'a Şabāĥu Al-Mundharīna 037-177. എന്നാല്‍ അത്‌ അവരുടെ മുറ്റത്ത്‌ വന്ന്‌ ഇറങ്ങിയാല്‍ ആ താക്കീത്‌ നല്‍കപ്പെട്ടവരുടെ പ്രഭാതം എത്ര മോശമായിരിക്കും!
Wa Tawalla `Anhum Ĥattá Ĥīnin 037-178. ( അതിനാല്‍ ) ഒരു അവധി വരെ നീ അവരില്‍ നിന്ന്‌ തിരിഞ്ഞുകളയുക.
Wa 'Abşir Fasawfa Yubşirūna 037-179. നീ വീക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുക. അവര്‍ പിന്നീട്‌ കണ്ടറിഞ്ഞു കൊള്ളും.
Subĥāna Rabbika Rabbi Al-`Izzati `Ammā Yaşifūna 037-180. പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍!
Wa Salāmun `Alá Al-Mursalīna 037-181. ദൂതന്‍മാര്‍ക്കു സമാധാനം!
Wa Al-Ĥamdu Lillahi Rabbi Al-`Ālamīna 037-182. ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!
Next Sūrah