19) Sūrat Maryam

Printed format

19) سُورَة مَريَم

Kāf-Hā-Yā-`Ayn-Şād َ019-001. കാഫ്‌-ഹാ-യാ-ഐന്‍-സ്വാദ്‌. كَاف-هَا-يَا-عَين-صَاد
Dhikru Raĥmati Rabbika `Abdahu Zakarīyā َ019-002. നിന്‍റെ രക്ഷിതാവ്‌ തന്‍റെ ദാസനായ സകരിയ്യായ്ക്ക്‌ ചെയ്ത അനുഗ്രഹത്തെ സംബന്ധിച്ചുള്ള വിവരണമത്രെ ഇത്‌. ذِكْرُ رَحْمَةِ رَبِّكَ عَبْدَه ُُ زَكَرِيَّا
'Idh Nādá Rabbahu Nidā'an Khafīyāan َ019-003. ( അതായത്‌ ) അദ്ദേഹം തന്‍റെ രക്ഷിതാവിനെ പതുക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച സന്ദര്‍ഭം. إِذْ نَادَى رَبَّه ُُ نِدَاءً خَفِيّا ً
Qāla Rabbi 'Innī Wahana Al-`Ažmu Minnī Wa Ashta`ala Ar-Ra'su Shaybāan Wa Lam 'Akun Bidu`ā'ika Rabbi Shaqīyāan َ019-004. അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെ എല്ലുകള്‍ ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു. തലയാണെങ്കില്‍ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. എന്‍റെ രക്ഷിതാവേ, നിന്നോട്‌ പ്രാര്‍ത്ഥിച്ചിട്ട്‌ ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല. قَالَ رَبِّ إِنِّي وَهَنَ الْعَظْمُ مِنِّي وَاشْتَعَلَ الرَّأْسُ شَيْبا ً وَلَمْ أَكُنْ بِدُعَائِكَ رَبِّ شَقِيّا Wa 'Innī Khiftu Al-Mawāliya Min Warā'ī Wa Kānati Amra'atī `Āqirāan Fahab Lī Min Ladunka Walīyāan َ019-005. എനിക്ക്‌ പുറകെ വരാനുള്ള ബന്ധുമിത്രാദികളെപ്പറ്റി എനിക്ക്‌ ഭയമാകുന്നു. എന്‍റെ ഭാര്യയാണെങ്കില്‍ വന്ധ്യയുമാകുന്നു. അതിനാല്‍ നിന്‍റെ പക്കല്‍ നിന്ന്‌ നീ എനിക്ക്‌ ഒരു ബന്ധുവെ ( അവകാശിയെ ) നല്‍കേണമേ. وَإِنِّي خِفْتُ الْمَوَالِيَ مِنْ وَرَائِي وَكَانَتِ امْرَأَتِي عَاقِرا ً فَهَبْ لِي مِنْ لَدُنْكَ وَلِيّا ً
Yarithunī Wa Yarithu Min 'Āli Ya`qūba  ۖ  Wa Aj`alhu Rabbi Rađīyāan َ019-006. എനിക്ക്‌ അവന്‍ അനന്തരാവകാശിയായിരിക്കും. യഅ്ഖൂബ്‌ കുടുംബത്തിനും അവന്‍ അനന്തരാവകാശിയായിരിക്കും. എന്‍റെ രക്ഷിതാവേ, അവനെ നീ ( ഏവര്‍ക്കും ) തൃപ്തിപ്പെട്ടവനാക്കുകയും ചെയ്യേണമേ. يَرِثُنِي وَيَرِثُ مِنْ آلِ يَعْقُوبَ  ۖ  وَاجْعَلْهُ رَبِّ رَضِيّا ً
Yā Zakarīyā 'Innā Nubashshiruka Bighulāmin Asmuhu Yaĥyá Lam Naj`al Lahu Min Qablu Samīyāan َ019-007. ഹേ, സകരിയ്യാ, തീര്‍ച്ചയായും നിനക്ക്‌ നാം ഒരു ആണ്‍കുട്ടിയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ യഹ്‌യാ എന്നാകുന്നു. മുമ്പ്‌ നാം ആരെയും അവന്‍റെ പേര്‌ ഉള്ളവരാക്കിയിട്ടില്ല. يَازَكَرِيَّا إِنَّا نُبَشِّرُكَ بِغُلاَم ٍ اسْمُه ُُ يَحْيَى لَمْ نَجْعَلْ لَه ُُ مِنْ قَبْلُ سَمِيّا ً
Qāla Rabbi 'Anná Yakūnu Lī Ghulāmun Wa Kānat Amra'atī `Āqirāan Wa Qad Balaghtu Mina Al-Kibari `Itīyāan َ019-008. അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? എന്‍റെ ഭാര്യ വന്ധ്യയാകുന്നു. ഞാനാണെങ്കില്‍ വാര്‍ദ്ധക്യത്താല്‍ ചുക്കിച്ചുളിഞ്ഞ അവസ്ഥയിലെത്തിയിരിക്കുന്നു. قَالَ رَبِّ أَنَّى يَكُونُ لِي غُلاَم ٌ وَكَانَتْ امْرَأَتِي عَاقِرا ً وَقَدْ بَلَغْتُ مِنَ الْكِبَرِ عِتِيّا ً
Qāla Kadhālika Qāla Rabbuka Huwa `Alayya Hayyinun Wa Qad Khalaqtuka Min Qablu Wa Lam Taku Shay'āan َ019-009. അവന്‍ ( അല്ലാഹു ) പറഞ്ഞു: അങ്ങനെ തന്നെ. മുമ്പ്‌ നീ യാതൊന്നുമല്ലാതിരുന്നപ്പോള്‍ നിന്നെ ഞാന്‍ സൃഷ്ടിച്ചിരിക്കെ, ഇത്‌ എന്നെ സംബന്ധിച്ചിടത്തോളം ഒരു നിസ്സാര കാര്യം മാത്രമാണ്‌ എന്ന്‌ നിന്‍റെ രക്ഷിതാവ്‌ പ്രഖ്യാപിച്ചിരിക്കുന്നു. قَالَ كَذَلِكَ قَالَ رَبُّكَ هُوَ عَلَيَّ هَيِّن ٌ وَقَدْ خَلَقْتُكَ مِنْ قَبْلُ وَلَمْ تَكُ شَيْئاQāla Rabbi Aj`al Lī 'Āyatan  ۚ  Qāla 'Āyatuka 'Allā Tukallima An-Nāsa Thalātha Layālin Sawīyāan َ019-010. അദ്ദേഹം ( സകരിയ്യാ ) പറഞ്ഞു: നീ എനിക്ക്‌ ഒരു ദൃഷ്ടാന്തം ഏര്‍പെടുത്തിത്തരേണമേ. അവന്‍ ( അല്ലാഹു ) പറഞ്ഞു: നിനക്കുള്ള ദൃഷ്ടാന്തം വൈകല്യമൊന്നും ഇല്ലാത്തവനായിരിക്കെത്തന്നെ ജനങ്ങളോട്‌ മൂന്ന്‌ രാത്രി ( ദിവസം ) നീ സംസാരിക്കാതിരിക്കലാകുന്നു. قَالَ رَبِّ اجْعَل لِي آيَة ً  ۚ  قَا
Fakharaja `Alá Qawmihi Mina Al-Miĥrābi Fa'awĥá 'Ilayhim 'An Sabbiĥū Bukratan Wa `Ashīyāan َ019-011. അങ്ങനെ അദ്ദേഹം പ്രാര്‍ത്ഥനാമണ്ഡപത്തില്‍ നിന്ന്‌ തന്‍റെ ജനങ്ങളുടെ അടുക്കലേക്ക്‌ പുറപ്പെട്ടു. എന്നിട്ട്‌, നിങ്ങള്‍ രാവിലെയും വൈകുന്നേരവും അല്ലാഹുവിന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക എന്ന്‌ അവരോട്‌ ആംഗ്യം കാണിച്ചു. فَخَرَجَ عَلَى قَوْمِه ِِ مِنَ الْمِحْرَابِ فَأَوْحَى إِلَيْهِمْ أَنْ سَبِّحُوا بُكْرَة ً وَعَشِيّا Yā Yaĥyá Khudhi Al-Kitāba Biqūwatin  ۖ  Wa 'Ātaynāhu Al-Ĥukma Şabīyāan َ019-012. ഹേ, യഹ്‌യാ വേദഗ്രന്ഥം ബലമായി സ്വീകരിച്ച്‌ കൊള്ളുക. ( എന്ന്‌ നാം പറഞ്ഞു: ) കുട്ടിയായിരിക്കെത്തന്നെ അദ്ദേഹത്തിന്‌ നാം ജ്ഞാനം നല്‍കുകയും ചെയ്തു. يَايَحْيَى خُذِ الْكِتَابَ بِقُوَّة ٍ وَآتَيْنَاهُ  ۖ  الْحُكْمَ صَبِيّا ً
Wa Ĥanānāan Min Ladunnā Wa Zakāatan  ۖ  Wa Kāna Taqīyāan َ019-013. നമ്മുടെ പക്കല്‍ നിന്നുള്ള അനുകമ്പയും പരിശുദ്ധിയും ( നല്‍കി. ) അദ്ദേഹം ധര്‍മ്മനിഷ്ഠയുള്ളവനുമായിരുന്നു. وَحَنَانا ً مِنْ لَدُنَّا وَزَكَاة ً  ۖ  وَكَانَ تَقِيّا ً
Wa Barrāan Biwālidayhi Wa Lam Yakun Jabbārāan `Aşīyāan َ019-014. തന്‍റെ മാതാപിതാക്കള്‍ക്ക്‌ നന്‍മചെയ്യുന്നവനുമായിരുന്നു. നിഷ്ഠൂരനും അനുസരണം കെട്ടവനുമായിരുന്നില്ല. وَبَرّا ً بِوَالِدَيْهِ وَلَمْ يَكُنْ جَبَّاراً عَصِيّا ً
Wa Salāmun `Alayhi Yawma Wulida Wa Yawma Yamūtu Wa Yawma Yub`athu Ĥayyāan َ019-015. അദ്ദേഹം ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും അദ്ദേഹത്തിന്‌ സമാധാനം. وَسَلاَمٌ عَلَيْهِ يَوْمَ وُلِدَ وَيَوْمَ يَمُوتُ وَيَوْمَ يُبْعَثُ حَيّا ً
Wa Adhkur Fī Al-Kitābi Maryama 'Idh Antabadhat Min 'Ahlihā Makānāan Sharqīyāan َ019-016. വേദഗ്രന്ഥത്തില്‍ മര്‍യമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അവള്‍ തന്‍റെ വീട്ടുകാരില്‍ നിന്നകന്ന്‌ കിഴക്ക്‌ ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക്‌ മാറിത്താമസിച്ച സന്ദര്‍ഭം. وَاذْكُرْ فِي الْكِتَابِ مَرْيَمَ إِذْ انتَبَذَتْ مِنْ أَهْلِهَا مَكَانا ً شَرْقِيّا ً
Fāttakhadhat Min Dūnihim Ĥijābāan Fa'arsalnā 'Ilayhā Rūĥanā Fatamaththala Lahā Basharāan Sawīyāan َ019-017. എന്നിട്ട്‌ അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ ( ജിബ്‌രീലിനെ ) നാം അവളുടെ അടുത്തേക്ക്‌ നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. فَاتَّخَذَتْ مِنْ دُونِهِمْ حِجَابا ً فَأَرْسَلْنَا إِلَيْهَا رُوحَنَا فَتَمَثَّلَ لَهَا بَشَرا ً سَوِيّا ً
Qālat 'Innī 'A`ūdhu Bir-Raĥmani Minka 'In Kunta Taqīyāan َ019-018. അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന്‌ ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു. നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍ ( എന്നെ വിട്ട്‌ മാറിപ്പോകൂ. ) قَالَتْ إِنِّي أَعُوذُ بِالرَّحْمَنِ مِنْكَ إِنْ كُنتَ تَقِيّا ً
Qāla 'Innamā 'Anā Rasūlu Rabbiki Li'haba Laki Ghulāmāan Zakīyāan َ019-019. അദ്ദേഹം ( ജിബ്‌രീല്‍ ) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക്‌ ദാനം ചെയ്യുന്നതിന്‌ വേണ്ടി നിന്‍റെ രക്ഷിതാവ്‌ അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍. قَالَ إِنَّمَا أَنَا رَسُولُ رَبِّكِ لِأهَبَ لَكِ غُلاَما ً زَكِيّا ً
Qālat 'Anná Yakūnu Lī Ghulāmun Wa Lam Yamsasnī Basharun Wa Lam 'Aku Baghīyāan َ019-020. അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല. قَالَتْ أَنَّى يَكُونُ لِي غُلاَم ٌ وَلَمْ يَمْسَسْنِي بَشَر ٌ وَلَمْ أَكُ بَغِيّا ً
Qāla Kadhāliki Qāla Rabbuki Huwa `Alayya Hayyinun  ۖ  Wa Linaj`alahu 'Āyatan Lilnnāsi Wa Raĥmatan Minnā  ۚ  Wa Kāna 'Amrāan Maqđīyāan َ019-021. അദ്ദേഹം പറഞ്ഞു: ( കാര്യം ) അങ്ങനെതന്നെയാകുന്നു. അത്‌ തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന്‌ നിന്‍റെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു. അവനെ ( ആ കുട്ടിയെ ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും ( നാം ഉദ്ദേശിക്കുന്നു. ) അത്‌ തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്&#
Faĥamalat/hu Fāntabadhat Bihi Makānāan Qaşīyāan َ019-022. അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും, എന്നിട്ട്‌ അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത്‌ മാറിത്താമസിക്കുകയും ചെയ്തു. فَحَمَلَتْهُ فَانتَبَذَتْ بِه ِِ مَكَانا ً قَصِيّا ً
Fa'ajā'ahā Al-Makhāđu 'Ilá Jidh`i An-Nakhlati Qālat Yā Laytanī Mittu Qabla Hādhā Wa Kuntu Nasyāan Mansīyāan َ019-023. അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക്‌ കൊണ്ട്‌ വന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന്‌ മുമ്പ്‌ തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച്‌ തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ! فَأَجَاءَهَا الْمَخَاضُ إِلَى جِذْعِ النَّخْلَةِ قَالَتْ يَالَيْتَنِي مِتُّ قَبْلَ هَذَا وَكُنتُ نَسْي
Fanādāhā Min Taĥtihā 'Allā Taĥzanī Qad Ja`ala Rabbuki Taĥtaki Sarīyāan َ019-024. ഉടനെ അവളുടെ താഴ്ഭാഗത്ത്‌ നിന്ന്‌ ( ഒരാള്‍ ) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്‍റെ താഴ്ഭാഗത്ത്‌ ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു. فَنَادَاهَا مِنْ تَحْتِهَا أَلاَّ تَحْزَنِي قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيّا ً
Wa Huzzī 'Ilayki Bijidh`i An-Nakhlati Tusāqiţ `Alayki Ruţabāan Janīyāan َ019-025. നീ ഈന്തപ്പനമരം നിന്‍റെ അടുക്കലേക്ക്‌ പിടിച്ചുകുലുക്കിക്കൊള്ളുക. അത്‌ നിനക്ക്‌ പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്‌. وَهُزِّي إِلَيْكِ بِجِذْعِ النَّخْلَةِ تُسَاقِطْ عَلَيْكِ رُطَبا ً جَنِيّا ً
Fakulī Wa Ashrabī Wa Qarrī `Aynāan  ۖ  Fa'immā Taraynna Mina Al-Bashari 'Aĥadāan Faqūlī 'Innī Nadhartu Lilrraĥmani Şawmāan Falan 'Ukallima Al-Yawma 'Insīyāan َ019-026. അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ത്തിരിക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന്‌ വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ്‌ അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ. فَكُلِي وَاشْرَبِي وَقَرِّي عَيْنا ً  ۖ  فَإِ Fa'atat Bihi Qawmahā Taĥmiluhu  ۖ  Qālū Yā Maryamu Laqad Ji'ti Shay'āan Farīyāan َ019-027. അനന്തരം അവനെ ( കുട്ടിയെ ) യും വഹിച്ചുകൊണ്ട്‌ അവള്‍ തന്‍റെ ആളുകളുടെ അടുത്ത്‌ ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്‌. فَأَتَتْ بِه ِِ قَوْمَهَا تَحْمِلُه ُُ  ۖ  قَالُوا يَامَرْيَمُ لَقَدْ جِئْتِ شَيْئا ً فَرِيّا ً
Yā 'Ukhta Hārūna Mā Kāna 'Abūki Amra'a Saw'in Wa Mā Kānat 'Ummuki Baghīyāan َ019-028. ഹേ; ഹാറൂന്‍റെ സഹോദരീ, നിന്‍റെ പിതാവ്‌ ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്‍റെ മാതാവ്‌ ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല. يَاأُخْتَ هَارُونَ مَا كَانَ أَبُوكِ امْرَأَ سَوْء ٍ وَمَا كَانَتْ أُمُّكِ بَغِيّا ً
Fa'ashārat 'Ilayhi  ۖ  Qālū Kayfa Nukallimu Man Kāna Fī Al-Mahdi Şabīyāan َ019-029. അപ്പോള്‍ അവള്‍ അവന്‍റെ ( കുട്ടിയുടെ ) നേരെ ചൂണ്ടിക്കാണിച്ചു. അവര്‍ പറഞ്ഞു: തൊട്ടിലിലുള്ള ഒരു കുട്ടിയോട്‌ ഞങ്ങള്‍ എങ്ങനെ സംസാരിക്കും? فَأَشَارَتْ إِلَيْهِ  ۖ  قَالُوا كَيْفَ نُكَلِّمُ مَنْ كَانَ فِي الْمَهْدِ صَبِيّا ً
Qāla 'Innī `Abdu Al-Lahi 'Ātāniya Al-Kitāba Wa Ja`alanī Nabīyāan َ019-030. അവന്‍ ( കുട്ടി ) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ ദാസനാകുന്നു. അവന്‍ എനിക്ക്‌ വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. قَالَ إِنِّي عَبْدُ اللَّهِ آتَانِيَ الْكِتَابَ وَجَعَلَنِي نَبِيّا ً
Wa Ja`alanī Mubārakāan 'Ayna Mā Kuntu Wa 'Awşānī Biş-Şalāati Wa Az-Zakāati Mā Dumtu Ĥayyāan َ019-031. ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത്‌ നല്‍കുവാനും അവന്‍ എന്നോട്‌ അനുശാസിക്കുകയും ചെയ്തിരിക്കുന്നു. وَجَعَلَنِي مُبَارَكاً أَيْنَ مَا كُنتُ وَأَوْصَانِي بِالصَّلاَةِ وَالزَّكَاةِ مَا دُمْتُ حَيّا ً
Wa Barrāan Biwālidatī Wa Lam Yaj`alnī Jabbārāan Shaqīyāan َ019-032. ( അവന്‍ എന്നെ ) എന്‍റെ മാതാവിനോട്‌ നല്ല നിലയില്‍ പെരുമാറുന്നവനും ( ആക്കിയിരിക്കുന്നു. ) അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല. وَبَرّا ً بِوَالِدَتِي وَلَمْ يَجْعَلْنِي جَبَّارا ً شَقِيّا ً
Wa As-Salāmu `Alayya Yawma Wulidtu Wa Yawma 'Amūtu Wa Yawma 'Ub`athu Ĥayyāan َ019-033. ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും. وَالسَّلاَمُ عَلَيَّ يَوْمَ وُلِدْتُ وَيَوْمَ أَمُوتُ وَيَوْمَ أُبْعَثُ حَيّا ً
Dhālika `Īsá Abnu Maryama  ۚ  Qawla Al-Ĥaqqi Al-Ladhī Fīhi Yamtarūna َ019-034. അതത്രെ മര്‍യമിന്‍റെ മകനായ ഈസാ അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച്‌ കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാര്‍ത്ഥമായ വാക്കത്രെ ഇത്‌. ذَلِكَ عِيسَى ابْنُ مَرْيَمَ  ۚ  قَوْلَ الْحَقِّ الَّذِي فِيه ِِ يَمْتَرُونَ
Mā Kāna Lillahi 'An Yattakhidha Min Waladin  ۖ  Subĥānahu  ۚ  'Idhā Qađá 'Amrāan Fa'innamā Yaqūlu Lahu Kun Fayakūnu َ019-035. ഒരു സന്താനത്തെ സ്വീകരിക്കുക എന്നത്‌ അല്ലാഹുവിന്നുണ്ടാകാവുന്നതല്ല. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ ഒരു കാര്യം തീരുമാനിച്ച്‌ കഴിഞ്ഞാല്‍ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറയുക മാത്രംചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു. مَا كَانَ لِلَّهِ أَنْ يَتَّخِذَ مِنْ وَلَد ٍ  ۖ  سُبْحَانَهُ~ُ  ۚ  إِذَا قَضَى أَمْرا Wa 'Inna Al-Laha Rabbī Wa Rabbukum Fā`budūhu  ۚ  Hādhā Şirāţun Mustaqīmun َ019-036. ( ഈസാ പറഞ്ഞു: ) തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം. وَإِنَّ اللَّهَ رَبِّي وَرَبُّكُمْ فَاعْبُدُوه ُُ  ۚ  هَذَا صِرَاط ٌ مُسْتَقِيم ٌ
khtalafa Al-'Aĥzābu Min Baynihim  ۖ  Fawaylun Lilladhīna Kafarū Min Mash/hadi Yawmin `Ažīmin َ019-037. എന്നിട്ട്‌ അവര്‍ക്കിടയില്‍ നിന്ന്‌ കക്ഷികള്‍ ഭിന്നിച്ചുണ്ടായി. അപ്പോള്‍ അവിശ്വസിച്ചവര്‍ക്കത്രെ ഭയങ്കരമായ ഒരു ദിവസത്തിന്‍റെ സാന്നിദ്ധ്യത്താല്‍ വമ്പിച്ച നാശം. فَاخْتَلَفَ الأَحْزَابُ مِنْ بَيْنِهِمْ  ۖ  فَوَيْل ٌ لِلَّذِينَ كَفَرُوا مِنْ مَشْهَدِ يَوْمٍ عَظِيم ٍ
'Asmi` Bihim Wa 'Abşir Yawma Ya'tūnanā  ۖ  Lakini Až-Žālimūna Al-Yawma Fī Đalālin Mubīnin َ019-038. അവര്‍ നമ്മുടെ അടുത്ത്‌ വരുന്ന ദിവസം അവര്‍ക്ക്‌ എന്തൊരു കേള്‍വിയും കാഴ്ചയുമായിരിക്കും! പക്ഷെ ഇന്ന്‌ ആ അക്രമികള്‍ പ്രത്യക്ഷമായ വഴികേടിലാകുന്നു. أَسْمِعْ بِهِمْ وَأَبْصِرْ يَوْمَ يَأْتُونَنَا  ۖ  لَكِنِ الظَّالِمُونَ الْيَوْمَ فِي ضَلاَل ٍ مُبِين ٍ
Wa 'Andhirhum Yawma Al-Ĥasrati 'Idh Quđiya Al-'Amru Wa HumGhaflatin Wa Hum Lā Yu'uminūna َ019-039. നഷ്ടബോധത്തിന്‍റെ ദിവസത്തെപ്പറ്റി അഥവാ കാര്യം ( അന്തിമമായി ) തീരുമാനിക്കപ്പെടുന്ന സന്ദര്‍ഭത്തെപ്പറ്റി നീ അവര്‍ക്ക്‌ താക്കീത്‌ നല്‍കുക. അവര്‍ അശ്രദ്ധയിലകപ്പെട്ടിരിക്കുകയാകുന്നു. അവര്‍ വിശ്വസിക്കുന്നില്ല. وَأَنذِرْهُمْ يَوْمَ الْحَسْرَةِ إِذْ قُضِيَ الأَمْرُ وَهُمْ فِي غَفْلَة ٍ وَهُمْ لاَ يُؤْمِنُونَ
'Innā Naĥnu Narithu Al-'Arđa Wa Man `Alayhā Wa 'Ilaynā Yurja`ūna َ019-040. തീര്‍ച്ചയായും നാം തന്നെയാണ്‌ ഭൂമിയുടെയും അതിലുള്ളവയുടെയും അനന്തരാവകാശിയാകുന്നത്‌. നമ്മുടെ അടുക്കലേക്ക്‌ തന്നെയായിരിക്കും അവര്‍ മടക്കപ്പെടുന്നത്‌. إِنَّا نَحْنُ نَرِثُ الأَرْضَ وَمَنْ عَلَيْهَا وَإِلَيْنَا يُرْجَعُونَ
Wa Adhkur Fī Al-Kitābi 'Ibrāhīma  ۚ  'Innahu Kāna Şiddīqāan Nabīyāan َ019-041. വേദഗ്രന്ഥത്തില്‍ ഇബ്രാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു. وَاذْكُرْ فِي الْكِتَابِ إِبْرَاهِيمَ  ۚ  إِنَّه ُُ كَانَ صِدِّيقا ً نَبِيّا ً
'Idh Qāla Li'abīhi Yā 'Abati Lima Ta`budu Mā Lā Yasma`u Wa Lā Yubşiru Wa Lā Yughnī `Anka Shay'āan َ019-042. അദ്ദേഹം തന്‍റെ പിതാവിനോട്‌ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു: ) എന്‍റെ പിതാവേ, കേള്‍ക്കുകയോ, കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക്‌ യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന്‌ ആരാധിക്കുന്നു.? إِذْ قَالَ لِأَبِيه ِِ يَاأَبَتِ لِمَ تَعْبُدُ مَا لاَ يَسْمَعُ وَلاَ يُبْصِرُ وَلاَ يُغْنِي عَنْكَ شَيْئا ً
Yā 'Abati 'Innī Qad Jā'anī Mina Al-`Ilmi Mā Lam Ya'tika Fa Attabi`nī 'Ahdika Şirāţāan Sawīyāan َ019-043. എന്‍റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക്‌ വന്നുകിട്ടിയിട്ടില്ലാത്ത അറിവ്‌ എനിക്ക്‌ വന്നുകിട്ടിയിട്ടുണ്ട്‌. ആകയാല്‍ താങ്കള്‍ എന്നെ പിന്തടരൂ. ഞാന്‍ താങ്കള്‍ക്ക്‌ ശരിയായ മാര്‍ഗം കാണിച്ചുതരാം. يَاأَبَتِ إِنِّي قَدْ جَاءَنِي مِنَ الْعِلْمِ مَا لَمْ يَأْتِكَ فَاتَّبِعْنِي أَهْدِكَ صِرَاطا ً سَوِيّا ً
Yā 'Abati Lā Ta`budi Ash-Shayţāna  ۖ  'Inna Ash-Shayţāna Kāna Lilrraĥmani `Aşīyāan َ019-044. എന്‍റെ പിതാവേ, താങ്കള്‍ പിശാചിനെ ആരാധിക്കരുത്‌. തീര്‍ച്ചയായും പിശാച്‌ പരമകാരുണികനോട്‌ അനുസരണമില്ലാത്തവനാകുന്നു. يَاأَبَتِ لاَ تَعْبُدِ الشَّيْطَانَ إِنَّ  ۖ  الشَّيْطَانَ كَانَ لِلرَّحْمَنِ عَصِيّا ً
Yā 'Abati 'Innī 'Akhāfu 'An Yamassaka `Adhābun Mina Ar-Raĥmāni Fatakūna Lilshshayţāni Walīyāan َ019-045. എന്‍റെ പിതാവേ, തീര്‍ച്ചയായും പരമകാരുണികനില്‍ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ താങ്കള്‍ പിശാചിന്‍റെ മിത്രമായിരിക്കുന്നതാണ്‌. يَاأَبَتِ إِنِّي أَخَافُ أَنْ يَمَسَّكَ عَذَاب ٌ مِنَ الرَّحْمَنِ فَتَكُونَ لِلشَّيْطَانِ وَلِيّا ً
Qāla 'Arāghibun 'Anta `An 'Ālihatī Yā 'Ibrāhīmu  ۖ  La'in Lam Tantahi La'arjumannaka  ۖ  Wa Ahjurnī Malīyāan َ019-046. അയാള്‍ പറഞ്ഞു: ഹേ; ഇബ്രാഹീം, നീ എന്‍റെ ദൈവങ്ങളെ വേണ്ടെന്ന്‌ വെക്കുകയാണോ? നീ ( ഇതില്‍ നിന്ന്‌ ) വിരമിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ കല്ലെറിഞ്ഞോടിക്കുക തന്നെ ചെയ്യും. കുറെ കാലത്തേക്ക്‌ നീ എന്നില്‍ നിന്ന്‌ വിട്ടുമാറിക്കൊള്ളണം. قَالَ أَرَاغِبٌ أَنْتَ عَنْ آلِهَتِي يَاإِبْراهِيمُ لَئِنْ  ۖ  لَمْ تَن Qāla Salāmun `Alayka  ۖ  Sa'astaghfiru Laka Rabbī  ۖ  'Innahu Kāna Bī Ĥafīyāan َ019-047. അദ്ദേഹം ( ഇബ്രാഹീം ) പറഞ്ഞു: താങ്കള്‍ക്ക്‌ സലാം. താങ്കള്‍ക്ക്‌ വേണ്ടി ഞാന്‍ എന്‍റെ രക്ഷിതാവിനോട്‌ പാപമോചനം തേടാം. തീര്‍ച്ചയായും അവനെന്നോട്‌ ദയയുള്ളവനാകുന്നു. قَالَ سَلاَمٌ عَلَيْكَ  ۖ  سَأَسْتَغْفِرُ لَكَ رَبِّي  ۖ  إِنَّه ُُ كَانَ بِي حَفِيّا ً
Wa 'A`tazilukum Wa Mā Tad`ūna Min Dūni Al-Lahi Wa 'Ad`ū Rabbī `Asá 'Allā 'Akūna Bidu`ā'i Rabbī Shaqīyāan َ019-048. നിങ്ങളെയും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ പ്രാര്‍ത്ഥിച്ചുവരുന്നവയെയും ഞാന്‍ വെടിയുന്നു. എന്‍റെ രക്ഷിതാവിനോട്‌ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്‍റെ രക്ഷിതാവിനോട്‌ പ്രാര്‍ത്ഥിക്കുന്നത്‌ മൂലം ഞാന്‍ ഭാഗ്യം കെട്ടവനാകാതിരുന്നേക്കാം. وَأَعْتَزِلُكُمْ وَمَا تَدْعُونَ مِنْ دُونِ اللَّهِ وَأَدْعُو رَبِّي عَسَ Falammā A`tazalahum Wa Mā Ya`budūna Min Dūni Al-Lahi Wahabnā Lahu 'Isĥāqa Wa Ya`qūba  ۖ  Wa Kullā Ja`alnā Nabīyāan َ019-049. അങ്ങനെ അവരെയും അല്ലാഹുവിന്‌ പുറമെ അവര്‍ ആരാധിക്കുന്നവയെയും വെടിഞ്ഞ്‌ അദ്ദേഹം പോയപ്പോള്‍ അദ്ദേഹത്തിന്‌ നാം ഇഷാഖിനെയും ( മകന്‍ ) യഅ്ഖൂബിനെയും ( പൌത്രന്‍ ) നല്‍കി. അവരെയൊക്കെ നാം പ്രവാചകന്‍മാരാക്കുകയും ചെയ്തു. فَلَمَّا اعْتَزَلَهُمْ وَمَا يَعْبُدُونَ مِنْ دُونِ اللَّهِ وَهَبْنَا لَهُ~ُ إِسْحَا Wa Wahabnā Lahum Min Raĥmatinā Wa Ja`alnā Lahum Lisāna Şidqin `Alīyāan َ019-050. നമ്മുടെ കാരുണ്യത്തില്‍ നിന്നും അവര്‍ക്ക്‌ നാം നല്‍കുകയും, അവര്‍ക്ക്‌ നാം ഉന്നതമായ സല്‍കീര്‍ത്തി ഉണ്ടാക്കുകയും ചെയ്തു. وَوَهَبْنَا لَهُمْ مِنْ رَحْمَتِنَا وَجَعَلْنَا لَهُمْ لِسَانَ صِدْقٍ عَلِيّا ً
Wa Adhkur Fī Al-Kitābi Mūsá  ۚ  'Innahu Kāna Mukhlaşāan Wa Kāna Rasūlāan Nabīyāan َ019-051. വേദഗ്രന്ഥത്തില്‍ മൂസായെപ്പറ്റിയുള്ള വിവരവും നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം നിഷ്കളങ്കനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു. وَاذْكُرْ فِي الْكِتَابِ مُوسَى  ۚ  إِنَّه ُُ كَانَ مُخْلَصا ً وَكَانَ رَسُولا ً نَبِيّا ً
Wa Nādaynāhu Min Jānibi Aţūri Al-'Aymani Wa Qarrabnāhu Najīyāan َ019-052. പര്‍വ്വതത്തിന്‍റെ വലതുഭാഗത്ത്‌ നിന്ന്‌ നാം അദ്ദേഹത്തെ വിളിക്കുകയും, രഹസ്യസംഭാഷണത്തിനായി നാം അദ്ദേഹത്തിന്‌ സാമീപ്യം നല്‍കുകയും ചെയ്തു. وَنَادَيْنَاه ُُ مِنْ جَانِبِ الطُّورِ الأَيْمَنِ وَقَرَّبْنَاه ُُ نَجِيّا ً
Wa Wahabnā Lahu Min Raĥmatinā 'Akhāhu Hārūna Nabīyāan َ019-053. നമ്മുടെ കാരുണ്യത്താല്‍ തന്‍റെ സഹോദരനായ ഹാറൂനിനെ ഒരു പ്രവാചകനായി, അദ്ദേഹത്തിന്‌ ( സഹായത്തിനായി ) നാം നല്‍കുകയും ചെയ്തു. وَوَهَبْنَا لَه ُُ مِنْ رَحْمَتِنَا أَخَاه ُُ هَارُونَ نَبِيّا ً
Wa Adhkur Fī Al-Kitābi 'Ismā`īla  ۚ  'Innahu Kāna Şādiqa Al-Wa`di Wa Kāna Rasūlāan Nabīyāan َ019-054. വേദഗ്രന്ഥത്തില്‍ ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു. وَاذْكُرْ فِي الْكِتَابِ إِسْمَاعِيلَ  ۚ  إِنَّه ُُ كَانَ صَادِقَ الْوَعْدِ وَكَانَ رَسُولا ً نَبِيّا ً
Wa Kāna Ya'muru 'Ahlahu Biş-Şalāati Wa Az-Zakāati Wa Kāna `Inda Rabbihi Marđīyāan َ019-055. തന്‍റെ ആളുകളോട്‌ നമസ്കരിക്കുവാനും സകാത്ത്‌ നല്‍കുവാനും അദ്ദേഹം കല്‍പിക്കുമായിരുന്നു. തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അദ്ദേഹം പ്രീതി ലഭിച്ചവനായിരുന്നു. وَكَانَ يَأْمُرُ أَهْلَه ُُ بِالصَّلاَةِ وَالزَّكَاةِ وَكَانَ عِنْدَ رَبِّه ِِ مَرْضِيّا ً
Wa Adhkur Fī Al-Kitābi 'Idrīsa  ۚ  'Innahu Kāna Şiddīqāan Nabīyāan َ019-056. വേദഗ്രന്ഥത്തില്‍ ഇദ്‌രീസിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു. وَاذْكُرْ فِي الْكِتَابِ إِدْرِيسَ  ۚ  إِنَّه ُُ كَانَ صِدِّيقا ً نَبِيّا ً
Wa Rafa`nāhu Makānāan `Alīyāan َ019-057. അദ്ദേഹത്തെ നാം ഉന്നതമായ സ്ഥാനത്തേക്ക്‌ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. وَرَفَعْنَاه ُُ مَكَاناً عَلِيّا ً
'Ūlā'ika Al-Ladhīna 'An`ama Al-Lahu `Alayhim Mina An-Nabīyīna Min Dhurrīyati 'Ādama Wa Mimman Ĥamalnā Ma`a Nūĥin Wa Min Dhurrīyati 'Ibrāhīma Wa 'Isrā'īla Wa Mimman Hadaynā Wa Ajtabaynā  ۚ  'Idhā Tutlá `Alayhim 'Āyātu Ar-Raĥmāni Kharrū Sujjadāan Wa Bukīyāan َ019-058. അല്ലാഹു അനുഗ്രഹം നല്‍കിയിട്ടുള്ള പ്രവാചകന്‍മാരത്രെ അവര്‍. ആദമിന്‍റെ സന്തതികളില്‍ പെട്ടവരും, നൂഹിനോടൊപ്പെം നാം കപ്പലില്‍ കയറ്റിയവരില്‍പെട്ടവരും ഇബ്രാഹീമിന്‍റെയും ഇസ്രായീലിന്‍റെയും സന്തതികളില്‍ പെട്ടവരും, നാം നേര്‍വഴിയിലാക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരുമത്രെ അവര്‍. പ
Fakhalafa Min Ba`dihim Khalfun 'Ađā`ū Aş-Şalāata Wa Attaba`ū Ash-Shahawāti  ۖ  Fasawfa Yalqawna Ghayyāan َ019-059. എന്നിട്ട്‌ അവര്‍ക്ക്‌ ശേഷം അവരുടെ സ്ഥാനത്ത്‌ ഒരു പിന്‍തലമുറ വന്നു. അവര്‍ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്‍റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്‌. فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلاَةَ وَاتَّبَعُوا الشَّهَوَاتِ  ۖ  فَسَوْفَ يَلْقَوْنَ غَيّا ً
'Illā Man Tāba Wa 'Āmana Wa `Amila Şāliĥāan Fa'ūlā'ika Yadkhulūna Al-Jannata Wa Lā Yužlamūna Shay'āan َ019-060. എന്നാല്‍ പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവര്‍ ഒട്ടും അനീതിക്ക്‌ വിധേയരാവുകയില്ല. إِلاَّ مَنْ تَابَ وَآمَنَ وَعَمِلَ صَالِحا ً فَأُوْلَائِكَ يَدْخُلُونَ الْجَنَّةَ وَلاَ يُظْلَمُونَ
Jannāti `Adnin Allatī Wa`ada Ar-Raĥmānu `Ibādahu Bil-Ghaybi  ۚ  'Innahu Kāna Wa`duhu Ma'tīyāan َ019-061. പരമകാരുണികന്‍ തന്‍റെ ദാസന്‍മാരോട്‌ അദൃശ്യമായ നിലയില്‍ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനായുള്ള സ്വര്‍ഗത്തോപ്പുകളില്‍ ( അവര്‍ പ്രവേശിക്കും. ) തീര്‍ച്ചയായും അവന്‍റെ വാഗ്ദാനം നടപ്പില്‍ വരുന്നത്‌ തന്നെയാകുന്നു. جَنَّاتِ عَدْن ٍ الَّتِي وَعَدَ الرَّحْمَنُ عِبَادَه ُُ بِالْغَيْبِ  
Lā Yasma`ūna Fīhā Laghwan 'Illā Salāmāan  ۖ  Wa Lahum Rizquhum Fīhā Bukratan Wa `Ashīyāan َ019-062. സലാം അല്ലാതെ നിരര്‍ത്ഥകമായ യാതൊന്നും അവരവിടെ കേള്‍ക്കുകയില്ല. തങ്ങളുടെ ആഹാരം രാവിലെയും വൈകുന്നേരവും അവര്‍ക്കവിടെ ലഭിക്കുന്നതാണ്‌. لاَ يَسْمَعُونَ فِيهَا لَغْوا ً إِلاَّ سَلاَما ً  ۖ  وَلَهُمْ رِزْقُهُمْ فِيهَا بُكْرَة ً وَعَشِيّا ً
Tilka Al-Jannatu Allatī Nūrithu Min `Ibādinā Man Kāna Taqīyāan َ019-063. നമ്മുടെ ദാസന്‍മാരില്‍ നിന്ന്‌ ആര്‍ ധര്‍മ്മനിഷ്ഠപുലര്‍ത്തുന്നവരായിരുന്നുവോ അവര്‍ക്കു നാം അവകാശപ്പെടുത്തികൊടുക്കുന്ന സ്വര്‍ഗമത്രെ അത്‌. تِلْكَ الْجَنَّةُ الَّتِي نُورِثُ مِنْ عِبَادِنَا مَنْ كَانَ تَقِيّا ً
Wa Mā Natanazzalu 'Illā Bi'amri Rabbika  ۖ  Lahu Mā Bayna 'Aydīnā Wa Mā Khalfanā Wa Mā Bayna Dhālika  ۚ  Wa Mā Kāna Rabbuka Nasīyāan َ019-064. ( നബിയോട്‌ ജിബ്‌രീല്‍ പറഞ്ഞു: ) താങ്കളുടെ രക്ഷിതാവിന്‍റെ കല്‍പനപ്രകാരമല്ലാതെ നാം ഇറങ്ങിവരുന്നതല്ല. നമ്മുടെ മുമ്പിലുള്ളതും നമ്മുടെ പിന്നിലുള്ളതും അതിന്നിടയിലുള്ളതും എല്ലാം അവന്‍റെതത്രെ. താങ്കളുടെ രക്ഷിതാവ്‌ മറക്കുന്നവനായിട്ടില്ല. وَمَا نَتَنَزَّلُ إِلاَّ بِأَمْرِ رَبِّكَ  ۖ  لَه ُُ مَا بَيْنَ أَيْدِينَا وَمَا خَلْفَنَا وَمَا بَيْنَ ذَلِكَ  ۚ  وَمَا كَانَ رَبُّكَ نَسِي
Rabbu As-Samāwāti Wa Al-'Arđi Wa Mā Baynahumā Fā`bud/hu Wa Aşţabir Li`ibādatihi  ۚ  Hal Ta`lamu Lahu Samīyāan َ019-065. ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവത്രെ അവന്‍. അതിനാല്‍ അവനെ താങ്കള്‍ ആരാധിക്കുകയും അവന്നുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയും ചെയ്യുക. അവന്ന്‌ പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ? رَبُّ السَّمَاوَاتِ وَالأَرْضِ وَمَا بَيْنَهُمَا فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِه ِِ  ۚ  هَلْ تَعْلَمُ
Wa Yaqūlu Al-'Insānu 'A'idhā Mā Mittu Lasawfa 'Ukhraju Ĥayyāan َ019-066. മനുഷ്യന്‍ പറയും: ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ പിന്നീട്‌ എന്നെ ജീവനുള്ളവനായി പുറത്ത്‌ കൊണ്ട്‌ വരുമോ? وَيَقُولُ الإِنسَانُ أَئِذَا مَا مِتُّ لَسَوْفَ أُخْرَجُ حَيّا ً
'Awalā Yadhkuru Al-'Insānu 'Annā Khalaqnāhu Min Qablu Wa Lam Yaku Shay'āan َ019-067. മനുഷ്യന്‍ ഓര്‍മിക്കുന്നില്ലേ; അവന്‍ ഒന്നുമല്ലാതിരുന്ന ഒരു ഘട്ടത്തില്‍ നാമാണ്‌ ആദ്യം അവനെ പടച്ചുണ്ടാക്കിയതെന്ന്‌? أَوَلاَ يَذْكُرُ الإِنسَانُ أَنَّا خَلَقْنَاه ُُ مِنْ قَبْلُ وَلَمْ يَكُ شَيْئا ً
Fawarabbika Lanaĥshurannahum Wa Ash-Shayāţīna Thumma Lanuĥđirannahum Ĥawla Jahannama Jithīyāan َ019-068. എന്നാല്‍ നിന്‍റെ രക്ഷിതാവിനെ തന്നെയാണ! അവരെയും പിശാചുക്കളെയും നാം ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. പിന്നീട്‌ മുട്ടുകുത്തിയവരായിക്കൊണ്ട്‌ നരകത്തിന്‌ ചുറ്റും അവരെ നാം ഹാജരാക്കുക തന്നെ ചെയ്യും. فَوَرَبِّكَ لَنَحْشُرَنَّهُمْ وَالشَّيَاطِينَ ثُمَّ لَنُحْضِرَنَّهُمْ حَوْلَ جَهَنَّمَ جِثِيّا ً
Thumma Lananzi`anna Min Kulli Shī`atin 'Ayyuhum 'Ashaddu `Alá Ar-Raĥmāni `Itīyāan َ019-069. പിന്നീട്‌ ഓരോ കക്ഷിയില്‍ നിന്നും പരമകാരുണികനോട്‌ ഏറ്റവും കടുത്ത ധിക്കാരം കാണിച്ചിരുന്നവരെ നാം വേര്‍തിരിച്ച്‌ നിര്‍ത്തുന്നതാണ്‌. ثُمَّ لَنَنزِعَنَّ مِنْ كُلِّ شِيعَةٍ أَيُّهُمْ أَشَدُّ عَلَى الرَّحْمَنِ عِتِيّا ً
Thumma Lanaĥnu 'A`lamu Bial-Ladhīna Hum 'Awlá Bihā Şilīyāan َ019-070. പിന്നീട്‌ അതില്‍ ( നരകത്തില്‍ ) എരിയുവാന്‍ അവരുടെ കൂട്ടത്തില്‍ ഏറ്റവും അര്‍ഹതയുള്ളവരെപ്പറ്റി നമുക്ക്‌ നല്ലവണ്ണം അറിയാവുന്നതാണ്‌. ثُمَّ لَنَحْنُ أَعْلَمُ بِالَّذِينَ هُمْ أَوْلَى بِهَا صِلِيّا ً
Wa 'In Minkum 'Illā Wa Ariduhā  ۚ  Kāna `Alá Rabbika Ĥatmāan Maqđīyāan َ019-071. അതിനടുത്ത്‌ ( നരകത്തിനടുത്ത്‌ ) വരാത്തവരായി നിങ്ങളില്‍ ആരും തന്നെയില്ല. നിന്‍റെ രക്ഷിതാവിന്‍റെ ഖണ്ഡിതവും നടപ്പിലാക്കപ്പെടുന്നതുമായ ഒരു തീരുമാനമാകുന്നു അത്‌. وَإِنْ مِنْكُمْ إِلاَّ وَارِدُهَا  ۚ  كَانَ عَلَى رَبِّكَ حَتْما ً مَقْضِيّا ً
Thumma Nunajjī Al-Ladhīna Attaqaw Wa Nadharu Až-Žālimīna Fīhā Jithīyāan َ019-072. പിന്നീട്‌ ധര്‍മ്മനിഷ്ഠ പാലിച്ചവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളെ മുട്ടുകുത്തിയവരായിക്കൊണ്ട്‌ നാം അതില്‍ വിട്ടേക്കുകയും ചെയ്യുന്നതാണ്‌. ثُمَّ نُنَجِّي الَّذِينَ اتَّقَوْا وَنَذَرُ الظَّالِمِينَ فِيهَا جِثِيّا ً
Wa 'Idhā Tutlá `Alayhim 'Āyātunā Bayyinātin Qāla Al-Ladhīna Kafarū Lilladhīna 'Āmanū 'Ayyu Al-Farīqayni Khayrun Maqāmāan Wa 'Aĥsanu Nadīyāan َ019-073. സ്പഷ്ടമായ നിലയില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക്‌ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ അവിശ്വസിച്ചവര്‍ വിശ്വസിച്ചവരോട്‌ പറയുന്നതാണ്‌: ഈ രണ്ട്‌ വിഭാഗത്തില്‍ കൂടുതല്‍ ഉത്തമമായ സ്ഥാനമുള്ളവരും ഏറ്റവും മെച്ചപ്പെട്ട സംഘമുള്ളവരും ആരാണ്‌ ? وَإِذَا تُتْلَى عَلَيْهِمْ آيَاتُنَا بَيِّنَات ٍ قَالَ الَّذِينَ كَفَرُو Wa Kam 'Ahlaknā Qablahum Min Qarnin Hum 'Aĥsanu 'Athāthāan Wa Ri'yāan َ019-074. സാധനസാമഗ്രികളിലും ബാഹ്യമോടിയിലും കൂടുതല്‍ മെച്ചപ്പെട്ടവരായ എത്ര തലമുറകളെയാണ്‌ ഇവര്‍ക്ക്‌ മുമ്പ്‌ നാം നശിപ്പിച്ചിട്ടുള്ളത്‌! وَكَمْ أَهْلَكْنَا قَبْلَهُمْ مِنْ قَرْنٍ هُمْ أَحْسَنُ أَثَاثا ً وَرِئْيا ً
Qul Man Kāna Fī Ađ-Đalālati Falyamdud Lahu Ar-Raĥmānu Maddāan  ۚ  Ĥattá 'Idhā Ra'aw Mā Yū`adūna 'Immā Al-`Adhāba Wa 'Immā As-Sā`ata Fasaya`lamūna Man Huwa Sharrun Makānāan Wa 'Ađ`afu Junan َ019-075. ( നബിയേ, ) പറയുക: വല്ലവനും ദുര്‍മാര്‍ഗത്തിലായിക്കഴിഞ്ഞാല്‍ പരമകാരുണികന്‍ അവന്നു അവധി നീട്ടികൊടുക്കുന്നതാണ്‌. അങ്ങനെ തങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കപ്പെടുന്ന കാര്യം അതായത്‌ ഒന്നുകില്‍ ശിക്ഷ, അല്ലെങ്കില്‍ അന്ത്യസമയം -അവര്‍ കാണുമ്പോള്‍ അവര്‍ അറിഞ്ഞ്‌ കൊള്ളും; കൂടുതല്‍ മോശമായ സ്ഥാനമുള്ളവരും, കുടുതല്
Wa Yazīdu Al-Lahu Al-Ladhīna Ahtadaw Hudáan Wa  ۗ  Al-Bāqiyātu Aş-Şāliĥātu Khayrun `Inda Rabbika Thawābāan Wa Khayrun Maraddāan َ019-076. സന്‍മാര്‍ഗം സ്വീകരിച്ചവര്‍ക്ക്‌ അല്ലാഹു സന്‍മാര്‍ഗനിഷ്ഠ വര്‍ദ്ധിപ്പിച്ച്‌ കൊടുക്കുന്നതാണ്‌. നിലനില്‍ക്കുന്ന സല്‍കര്‍മ്മങ്ങളാണ്‌ നിന്‍റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പരിണാമമുള്ളതും وَيَزِيدُ اللَّهُ الَّذِينَ اهْتَدَوْا هُدى ً  ۗ  وَالْبَاقِي'Afara'ayta Al-Ladhī Kafara Bi'āyātinā Wa Qāla La'ūtayanna Mālāan Wa Waladāan َ019-077. എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ അവിശ്വസിക്കുകയും എനിക്ക്‌ സമ്പത്തും സന്താനവും നല്‍കപ്പെടുക തന്നെ ചെയ്യും. എന്ന്‌ പറയുകയും ചെയ്തവനെ നീ കണ്ടുവോ? أَفَرَأَيْتَ الَّذِي كَفَرَ بِآيَاتِنَا وَقَالَ لَأُوتَيَنَّ مَالا ً وَوَلَدا ً
'Āţţala`a Al-Ghayba 'Am Attakhadha `Inda Ar-Raĥmāni `Ahdāan َ019-078. അദൃശ്യകാര്യം അവന്‍ കണ്ടറിഞ്ഞിട്ടുണ്ടോ? അതല്ലെങ്കില്‍ പരമകാരുണികന്‍റെ അടുത്ത്‌ അവന്‍ വല്ല കരാറുമുണ്ടാക്കിയിട്ടുണ്ടോ? أَاطَّلَعَ الْغَيْبَ أَمْ اتَّخَذَ عِنْدَ الرَّحْمَنِ عَهْدا ً
Kallā  ۚ  Sanaktubu Mā Yaqūlu Wa Namuddu Lahu Mina Al-`Adhābi Maddāan َ019-079. അല്ല, അവന്‍ പറയുന്നത്‌ നാം രേഖപ്പെടുത്തുകയും, അവന്നു ശിക്ഷ കൂട്ടികൊടുക്കുകയും ചെയ്യും. كَلاَّ  ۚ  سَنَكْتُبُ مَا يَقُولُ وَنَمُدُّ لَه ُُ مِنَ الْعَذَابِ مَدّا ً
Wa Narithuhu Mā Yaqūlu Wa Ya'tīnā Fardāan َ019-080. അവന്‍ ആ പറയുന്നതിനെല്ലാം ( സ്വത്തിനും സന്താനത്തിനുമെല്ലാം ) നാമായിരിക്കും അനന്തരാവകാശിയാകുന്നത്‌. അവന്‍ ഏകനായിക്കൊണ്ട്‌ നമ്മുടെ അടുത്ത്‌ വരികയും ചെയ്യും. وَنَرِثُه ُُ مَا يَقُولُ وَيَأْتِينَا فَرْدا ً
Wa Attakhadhū Min Dūni Al-Lahi 'Ālihatan Liyakūnū Lahum `Izzāan َ019-081. അല്ലാഹുവിന്‌ പുറമെ അവര്‍ ദൈവങ്ങളെ സ്വീകരിച്ചിരിക്കുകയാണ്‌. അവര്‍ ഇവര്‍ക്ക്‌ പിന്‍ബലമാകുന്നതിന്‌ വേണ്ടി. وَاتَّخَذُوا مِنْ دُونِ اللَّهِ آلِهَة ً لِيَكُونُوا لَهُمْ عِزّا ً
Kallā  ۚ  Sayakfurūna Bi`ibādatihim Wa Yakūnūna `Alayhim Điddāan َ019-082. അല്ല, ഇവര്‍ ആരാധന നടത്തിയ കാര്യം തന്നെ അവര്‍ നിഷേധിക്കുകയും, അവര്‍ ഇവര്‍ക്ക്‌ എതിരായിത്തീരുകയും ചെയ്യുന്നതാണ്‌. كَلاَّ  ۚ  سَيَكْفُرُونَ بِعِبَادَتِهِمْ وَيَكُونُونَ عَلَيْهِمْ ضِدّا ً
'Alam Tara 'Annā 'Arsalnā Ash-Shayāţīna `Alá Al-Kāfirīna Ta'uuzzuhum 'Azzāan َ019-083. സത്യനിഷേധികളുടെ നേര്‍ക്ക,്‌ അവരെ ശക്തിയായി ഇളക്കിവിടാന്‍ വേണ്ടി നാം പിശാചുക്കളെ അയച്ചുവിട്ടിരിക്കുകയാണെന്ന്‌ നീ കണ്ടില്ലേ? أَلَمْ تَرَ أَنَّا أَرْسَلْنَا الشَّيَاطِينَ عَلَى الْكَافِرِينَ تَؤُزُّهُمْ أَزّا ً
Falā Ta`jal `Alayhim  ۖ  'Innamā Na`uddu Lahum `Addāan َ019-084. അതിനാല്‍ അവരുടെ കാര്യത്തില്‍ നീ തിടുക്കം കാണിക്കേണ്ട. അവര്‍ക്കായി നാം ( നാളുകള്‍ ) എണ്ണി എണ്ണിക്കൊണ്ടിരിക്കുക മാത്രമാകുന്നു. فَلاَ تَعْجَلْ عَلَيْهِمْ  ۖ  إِنَّمَا نَعُدُّ لَهُمْ عَدّا ً
Yawma Naĥshuru Al-Muttaqīna 'Ilá Ar-Raĥmāni Wafdāan َ019-085. ധര്‍മ്മനിഷ്ഠയുള്ളവരെ വിശിഷ്ടാതിഥികള്‍ എന്ന നിലയില്‍ പരമകാരുണികന്‍റെ അടുത്തേക്ക്‌ നാം വിളിച്ചുകൂട്ടുന്ന ദിവസം. يَوْمَ نَحْشُرُ الْمُتَّقِينَ إِلَى الرَّحْمَنِ وَفْدا ً
Wa Nasūqu Al-Mujrimīna 'Ilá Jahannama Wiran َ019-086. കുറ്റവാളികളെ ദാഹാര്‍ത്തരായ നിലയില്‍ നരകത്തിലേക്ക്‌ നാം തെളിച്ച്‌ കൊണ്ട്‌ പോകുകയും ചെയ്യുന്ന ദിവസം. وَنَسُوقُ الْمُجْرِمِينَ إِلَى جَهَنَّمَ وِرْدا ً
Lā Yamlikūna Ash-Shafā`ata 'Illā Mani Attakhadha `Inda Ar-Raĥmāni `Ahdāan َ019-087. ആര്‍ക്കും ശുപാര്‍ശ ചെയ്യാന്‍ അധികാരമുണ്ടായിരിക്കുകയില്ല. പരമകാരുണികനുമായി കരാറുണ്ടാക്കിയിട്ടുള്ളവനൊഴികെ. لاَ يَمْلِكُونَ الشَّفَاعَةَ إِلاَّ مَنِ اتَّخَذَ عِنْدَ الرَّحْمَنِ عَهْدا ً
Wa Qālū Attakhadha Ar-Raĥmānu Waladāan َ019-088. പരമകാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന്‌ അവര്‍ പറഞ്ഞിരിക്കുന്നു. وَقَالُوا اتَّخَذَ الرَّحْمَنُ وَلَدا ً
Laqad Ji'tum Shay'āan 'Iddāan َ019-089. ( അപ്രകാരം പറയുന്നവരേ, ) തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത്‌ ഗുരുതരമായ ഒരു കാര്യമാകുന്നു. لَقَدْ جِئْتُمْ شَيْئا ً إِدّا ً
Takādu As-Samāwātu Yatafaţţarna Minhu Wa Tanshaqqu Al-'Arđu Wa Takhirru Al-Jibālu Haddāan َ019-090. അത്‌ നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്ന്‌ വീഴുകയും ചെയ്യുമാറാകും. تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ الأَرْضُ وَتَخِرُّ الْجِبَالُ هَدّا ً
'An Da`aw Lilrraĥmani Waladāan َ019-091. ( അതെ, ) പരമകാരുണികന്‌ സന്താനമുണ്ടെന്ന്‌ അവര്‍ വാദിച്ചത്‌ നിമിത്തം. أَنْ دَعَوْا لِلرَّحْمَنِ وَلَدا ً
Wa Mā Yanbaghī Lilrraĥmani 'An Yattakhidha Waladāan َ019-092. സന്താനത്തെ സ്വീകരിക്കുക എന്നത്‌ പരമകാരുണികന്‌ അനുയോജ്യമാവുകയില്ല. وَمَا يَنْبَغِي لِلرَّحْمَنِ أَنْ يَتَّخِذَ وَلَدا ً
'In Kullu Man As-Samāwāti Wa Al-'Arđi 'Illā 'Ā Ar-Raĥmāni `Aban َ019-093. ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്‍റെ അടുത്ത്‌ വരുന്നവന്‍ മാത്രമായിരിക്കും. إِنْ كُلُّ مَنْ فِي السَّمَاوَاتِ وَالأَرْضِ إِلاَّ آتِي الرَّحْمَنِ عَبْدا ً
Laqad 'Aĥşāhum Wa `Addahum `Addāan َ019-094. തീര്‍ച്ചയായും അവരെ അവന്‍ തിട്ടപ്പെടുത്തുകയും എണ്ണികണക്കാക്കുകയും ചെയ്തിരിക്കുന്നു. لَقَدْ أَحْصَاهُمْ وَعَدَّهُمْ عَدّا ً
Wa Kulluhum 'Ātīhi Yawma Al-Qiyāmati Fardāan َ019-095. അവരോരോരുത്തരും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഏകാകിയായിക്കൊണ്ട്‌ അവന്‍റെ അടുക്കല്‍ വരുന്നതാണ്‌. وَكُلُّهُمْ آتِيه ِِ يَوْمَ الْقِيَامَةِ فَرْدا ً
'Inna Al-Ladhīna 'Āmanū Wa `Amilū Aş-Şāliĥāti Sayaj`alu Lahumu Ar-Raĥmānu Wuddāan َ019-096. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക്‌ പരമകാരുണികന്‍ സ്നേഹമുണ്ടാക്കികൊടുക്കുന്നതാണ്‌; തീര്‍ച്ച. إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَيَجْعَلُ لَهُمُ الرَّحْمَنُ وُدّا ً
Fa'innamā Yassarnāhu Bilisānika Litubashshira Bihi Al-Muttaqīna Wa Tundhira Bihi Qawmāan Luddāan َ019-097. ഇത്‌ ( ഖുര്‍ആന്‍ ) നിന്‍റെ ഭാഷയില്‍ നാം ലളിതമാക്കിതന്നിരിക്കുന്നത്‌ ധര്‍മ്മനിഷ്ഠയുള്ളവര്‍ക്ക്‌ ഇത്‌ മുഖേന നീ സന്തോഷവാര്‍ത്ത നല്‍കുവാനും, മര്‍ക്കടമുഷ്ടിക്കാരായ ആളുകള്‍ക്ക്‌ ഇത്‌ മുഖേന നീ താക്കീത്‌ നല്‍കുവാനും വേണ്ടി മാത്രമാകുന്നു. فَإِنَّمَا يَسَّرْنَاه ُُ بِلِسَانِكَ لِتُبَشِّرَ بِهِ الْمُتَّقِينَ وَتُ Wa Kam 'Ahlaknā Qablahum Min Qarnin Hal Tuĥissu Minhum Min 'Aĥadin 'Aw Tasma`u Lahum Rikzāan َ019-098. ഇവര്‍ക്ക്‌ മുമ്പ്‌ എത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്‌. അവരില്‍ നിന്ന്‌ ആരെയെങ്കിലും നീ കാണുന്നുണ്ടോ? അഥവാ അവരുടെ നേരിയ ശബ്ദമെങ്കിലും നീ കേള്‍ക്കുന്നുണ്ടോ? وَكَمْ أَهْلَكْنَا قَبْلَهُمْ مِنْ قَرْنٍ هَلْ تُحِسُّ مِنْهُمْ مِنْ أَحَدٍ أَوْ تَسْمَعُ لَهُمْ رِكْزا ً
Next Sūrah